ഒരേ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയ കൂട്ടുകാരിയെ വിഷം കൊടുത്തു കൊല്ലാന്‍ശ്രമിച്ചെന്ന ആരോപണത്തില്‍ 38 കാരിയ്‌ക്കെതിരേ കേസ്. ബ്രസീലിലെ ഗോയിസ് സംസ്ഥാനത്തെ ഒരു ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയിലാണ് യുവതി പിടിയിലായത്. അന്യായമായ സ്ഥാനക്കയറ്റം നല്‍കിയെന്ന ആരോപിച്ച വഴക്കിട്ട ശേഷം സഹപ്രവര്‍ത്തകയ്ക്ക് കുടിക്കാനുള്ള പാനീയത്തില്‍ വിഷം കലര്‍ത്തി എന്നാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. യുവതി കമ്പനിയുടെ രാസഅറയില്‍ പ്രവേശിക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഗോയാനിയ മെട്രോപൊളിറ്റന്‍ മേഖലയിലെ അബാഡിയ ഡി ഗോയാസിലെ തുണിഫാക്ടറിയിലായിരുന്നു സംഭവം. 38 Read More…
Tag: poison
പിതാവ് മകന് വിഷം കൊടുത്തു കൊന്നു; വെള്ളത്തില്‍ സോഡിയം നൈട്രേറ്റ് ചേര്‍ത്ത് കുടിക്കാന്‍ നല്‍കി
അഹമ്മദാബാദില്‍ പിതാവ് മകന് വിഷംകൊടുത്തു കൊന്നു. 10 വയസ്സുകാരനായ മകന് വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ 47 കാരനായ പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അഹമ്മദാബാദില്‍ നിന്നുള്ള കല്‍പ്പേഷ് ഗോഹേല്‍ എന്നയാളാണ് പോലീസില്‍ കീഴടങ്ങിയത്. അഹമ്മദാബാദിലെ ബാപ്പുനഗറിലായിരുന്നു സംഭവം. മകന്റെ മരണത്തെക്കുറിച്ചും താന്‍ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും ഗോഹല്‍ പോലീസിനോട് തുറന്നു പറഞ്ഞു. മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഗോഹേല്‍ ഇരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ Read More…
ശരീരത്തില്‍ കൊടുവിഷം, ലോകത്തിലെ ഏറ്റവും വിനാശകാരിയായ തവള
ലോകത്ത് പരിസ്ഥിതി മേഖലയില്‍ അധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് അധിനിവേശ സ്പീഷീസുകള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുവന്ന് അന്യ സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് ഇത്. ഇവരുടെ കൂട്ടത്തിലെ ഏറ്റവും വിനാശകാരികളാണ് കേന്‍ ടോഡുകള്‍. കനത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനങ്ങളാണ് കേന്‍ ടോഡുകള്‍. അമേരിക്കന്‍ വന്‍കരകളിലെ പെറു മുതല്‍ ടെക്സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാല്‍ കപ്പല്‍ വഴിയുള്ള ചരക്കുനീക്കത്തിലൂടെ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇവ എത്തിപ്പെട്ടു. ഓസ്ട്രേലിയ , കരീബിയന്‍ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇവ Read More…
ഉഗ്രവിഷമുള്ള നീരാളി കടിച്ചു ; 18-കാരന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി
മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു 18-കാരന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഓസ്ട്രേലിയയിലെ വളരെ പ്രശസ്തമായ ഷോള്‍വാട്ടര്‍ ബീച്ചില്‍ നിന്ന് ജേക്കബ് എഗ്ഗിംഗ്ടണ്‍ എന്ന യുവാവ് തന്റെ സഹോദരിയുടെ മകള്‍ക്ക് സമ്മാനിക്കാനായി കടല്‍ തീരത്ത് നിന്ന് കുറച്ച് ഷെല്ലുകള്‍ എടുത്ത് പോക്കറ്റിലിട്ടു. എന്നാല്‍ ആ ഷെല്ലുകള്‍ക്കുള്ളില്‍ അപകടം ഒളിഞ്ഞിരിയ്ക്കുന്നത് അവന്‍ അറിഞ്ഞിരുന്നില്ല. ഷെല്ലുകള്‍ കുട്ടിയ്ക്ക് സമ്മാനിക്കാനായി പുറത്തെടുത്തതും ഉഗ്രവിഷമുള്ള ഒരു നീരാളി ഷെല്ലില്‍ നിന്ന് പുറത്തു വന്ന് ജേക്കബിനെ കടിക്കുകയായിരുന്നു. നീരാളിയെ കണ്ട ഉടന്‍ അവന്‍ Read More…