ബനാസ് ഡെയറിക്കായി നടപ്പിലാക്കിയ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ-ഗവേഷണ പദ്ധതികളുടെ ഭാഗമായി ഗുജറാത്തിൽ ആരംഭിച്ച വലിയ ഫ്രെഞ്ച് ഫ്രൈസ് പ്രോസസിങ് പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വെർച്വലായി ഉദ്ഘാടനം ചെയ്തു. ബനാസ്കാന്ത ജില്ലയിലെ വാവ്-തരാദ് മേഖലയ്ക്ക് സമീപമുള്ള ദിയോദർ താലൂക്കിലെ സനാദറിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അത്യാധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത ഈ കേന്ദ്രത്തിന് ഒരു മണിക്കൂറിൽ അഞ്ച് ടൺ ഫ്രെഞ്ച് ഫ്രൈസ് വരെ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. പ്ലാന്റിലെ ഓട്ടോമേറ്റഡ് ഉൽപ്പാദന നിരകളുടെയും സംസ്കരണ പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ Read More…
Tag: PMModi
ചരിത്രത്തിലാദ്യം! സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് ‘വന്ദേമാതരം’ മുഴങ്ങും, പൂർണ്ണമായി !
ന്യൂഡൽഹി: കേരളത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മലടിക്കുന്നതിനിടയില് ഈ വർഷത്തെ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ റെഡ് ഫോർട്ടിൽ നിന്ന് ആദ്യമായി ‘വന്ദേമാതരം’ മുഴങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം . വന്ദേമാതരത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യം ഈ വർഷം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് ദേശീയ ഗാനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നത്. ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ ക്രമത്തിൽ പ്രതിരോധ മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി Read More…
എന്തുകൊണ്ട് മോദിയെ വണങ്ങിയില്ല? ട്രോളന്മാരുടെ വായടപ്പിച്ച് എൺപതുകാരനായ പത്മശ്രീ ജേതാവിന്റെ ചുട്ട മറുപടി
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുണ്ടായ ചെറിയൊരു അസ്വാഭാവിക പ്രതികരണത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടൻ ഡോ. അനിൽ കുമാർ രസ്തോഗി ബുധനാഴ്ച രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) വക്താവ് സാകേത് ഗോഖലെ ഈ രംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഇത് മോദിയുടെ “ഇവന്റ് മാനേജ്മെന്റ് പരാജയം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്കാരം വാങ്ങാനായി വേദിയിലേക്ക് നടന്നുപോയ ഡോ. രസ്തോഗി Read More…
ഫുട്ബോൾ ലഹരിയിൽ പ്രധാനമന്ത്രിയും; ഗാംഗ്ടോക്കിലെ കുട്ടികൾക്കൊപ്പം പന്തുതട്ടി മോദി, വീഡിയോ വൈറൽ
സിക്കിം സന്ദർശനത്തിനിടെ ഗാങ്ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ആവേശം പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. മനോഹരമായ ഒരു ഗാങ്ടോക്ക് പ്രഭാതത്തിൽ യുവ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുവാക്കളുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ ഇടപെടലുകൾക്കും കായിക മേഖലയോടുള്ള താൽപ്പര്യത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിക്കിമിന്റെ പാരിസ്ഥിതിക പൈതൃകം വിളിച്ചോതുന്ന ലോകോത്തര ഓർക്കിഡ് എക്സ്പീരിയൻസ് സെന്ററായ സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്കും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന Read More…




