Featured Lifestyle

തടി കുറയ്ക്കാൻ ‘പ്ലാസ്റ്റിക്’ തിന്നണോ? യുവാക്കൾക്കിടയിൽ പടരുന്ന വിചിത്രമായ ട്രന്റ്- വൈറൽ വീഡിയോ

ജ്യൂസ് ക്ലീൻസുകൾ മുതൽ കഠിനമായ ഉപവാസം വരെ, ശരീരഭാരം കുറയ്ക്കാനുള്ള ട്രെൻഡുകൾക്ക് ഒരിക്കലും കുറവില്ല. ഓരോ മാസവും സോഷ്യൽ മീഡിയ പുതിയ എന്തെങ്കിലും അവതരിപ്പിക്കുന്നു. ചിലത് പെട്ടെന്നുള്ള കൊഴുപ്പ് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ, മറ്റുള്ളവ ഉപാപചയ പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ വേഗത്തിൽ വണ്ണം കുറയ്ക്കാനുള്ള ഈ ഓട്ടത്തിൽ പലപ്പോഴും യുക്തിക്ക് സ്ഥാനമില്ലാതാകുന്നു. ഇപ്പോൾ ചൈനയിലെ യുവാക്കൾക്കിടയിൽ വിചിത്രമായ ഒരു പുതിയ രീതി പ്രചരിക്കുന്നു—ഇതിനെ ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ ട്രെൻഡ് എന്ന് വിളിക്കുന്നു. ടിക് ടോക്കിലും എക്സിലും (X) Read More…

Featured Good News

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാസ്റ്റിക് ഇപ്പോഴും കേടുകൂടാതെ മണ്ണിൽ ! ഭൂമിക്ക് ഭീഷണി, പ്ലാസ്റ്റിക് ഉപേക്ഷിക്കുക- വീഡിയോ

മണ്ണിൽ കുഴിച്ചിട്ടിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് കേടുപാടുകളില്ലാതെ കണ്ടെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഈ വൈറൽ വീഡിയോ. ഈ വീഡിയോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ആശങ്ക വീണ്ടും ആളിക്കത്തിക്കുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ക്ലിപ്പിൽ, ഒരാൾ മണ്ണിൽ ആഴത്തിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണിക്കുന്നു. വർഷങ്ങളോളം കുഴിച്ചിട്ടിട്ടും പാക്കറ്റ് കേടുപാടുകളില്ലാതെ പൂർണ്ണമായും നിലനിൽക്കുന്നു. പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക ഈ വീഡിയോയുടെ അടിക്കുറിപ്പിൽ ഉപയോക്താവ് ഒരു നിർണായക പാരിസ്ഥിതിക പ്രശ്നം Read More…

Oddly News

കടല്‍പ്പക്ഷി മട്ടന്‍ബേര്‍ഡിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷ്ണങ്ങള്‍

ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപില്‍ വ്യാപകമായി കാണപ്പെടുന്ന നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ മട്ടണ്‍ ബേര്‍ഡ്‌സ് എന്ന് വിളിക്കുന്ന തിങ്കള്‍പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് എഴുന്നൂറിലധികം പ്ലാസ്റ്റിക് കഷണങ്ങള്‍. പക്ഷിയുടെ വയറില്‍ തൊടുമ്പോള്‍ പ്ലാസ്റ്റിക്കില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന തരത്തിലുള്ള കിരുകിര ശബ്ദം ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ റെക്കോഡ് ചെയ്തു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ഒരു ചെറിയ അഗ്‌നിപര്‍വ്വത ദ്വീപായ ലോര്‍ഡ് ഹൗവില്‍ 500-ഓളം മനുഷ്യരും 44,000-ലധികം മട്ടണ്‍ബേര്‍ഡുകളുമുണ്ട്. ദ്വീപിലെ പക്ഷികള്‍ അവയുടെ ചെറിയ വയറില്‍ അമര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. Read More…

Featured Health

ആളെക്കൊല്ലുന്ന പ്ലാസ്റ്റിക്! മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങള്‍ക്ക് കാരണമായി; ഞെട്ടിച്ച് റിപ്പോര്‍ട്ട്

പ്ലാസറ്റിക് പാത്രങ്ങള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് . എന്നാല്‍ ഇവ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഒരോ വര്‍ഷവും മൂന്നരലക്ഷം ഹൃദ്രോഹ മരണങ്ങളുടെ മൂലകാരണം പ്ലാസ്റ്റിക്കാണെന്ന് ലാന്‍സെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. പഠനത്തിന് നേതൃത്വം വഹിച്ചത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. പ്ലാസ്റ്റിക് മൃദുവാക്കാനായി ഉപയോഗിക്കുന്ന രാസവസ്തുവായ ഡി ഇ എച്ച് പി യെ കുറിച്ചാണ് ഇവര്‍ പഠിച്ചത്. പ്രധാനമായി ഭക്ഷണ പാത്രങ്ങള്‍ പൈപ്പുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഇത് Read More…

Good News

കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ ബോട്ടാകുന്നു

കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍ ഈ രീതിയില്‍ പണം കണ്ടെത്തുമ്പോള്‍ അവര്‍ വില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മനോഹരമായ ബോട്ടുകളും വീട്ടുപകരണങ്ങളുമായി തിരിച്ചുവരും. 2016 ല്‍ ഒരു എന്‍ജിഒ സ്ഥാപിതമായത് മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകളായും Read More…

Health

പ്ലാസ്റ്റിക് ഓട്ടിസത്തിന് കാരണമാകുമോ? ഗവേഷകര്‍ വെളിപ്പെടുത്തുന്നു

ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, പഠനം, പെരുമാറ്റ രീതികള്‍ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ് ഓട്ടിസം . ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ അല്ലെങ്കില്‍ എഎസ്സി എന്നും അറിയപ്പെടുന്നു. ഓട്ടിസം ഒരു വൈകല്യമാണ്, ഇത് സാധാരണയായി കുഞ്ഞുങ്ങളില്‍ രണ്ട് വയസ്സു കഴിയുന്ന സമയത്താണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ , പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓട്ടിസം വരാനുള്ള സാധ്യതയ്ക്ക് ആക്കംകൂട്ടുമെന്ന് കണ്ടെത്തി. ആര്‍എംഐടി സര്‍വകലാശാലയിലെ എലിസ ഹില്‍-യാര്‍ഡിനാണ് പഠന നയിച്ചത്. കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ ഘടകങ്ങളുമായി പ്രധാനമായും Read More…

Healthy Food

കേരളത്തില്‍തന്നെ, പ്ലാസ്റ്റിക് ഉപയോഗിച്ച് തീ കത്തിച്ച് തന്തൂരി ചിക്കന്‍; കത്തിക്കാന്‍ ചാക്കുകളും

വീട്ടിലെ ഭക്ഷണത്തെക്കാള്‍ മിക്കവര്‍ക്കും പുറത്തെ ഭക്ഷണം കഴിയ്ക്കാനാണ് ഇഷ്ടം. എന്നാല്‍ പുറത്ത് നിന്ന് നല്ല ഭക്ഷണം കിട്ടുക എന്നത് ചെറിയ കാര്യമല്ലെന്ന് തന്നെ പറയാം. മായം ഇല്ലാത്ത രുചികരമായ ഭക്ഷണം അപൂര്‍വ്വമായി മാത്രമാണ് കിട്ടുന്നതെന്ന് ഉറപ്പിച്ച് പറയാം. ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ആരോഗ്യകരമായ രീതിയില്‍ തന്നെ വേണം. ഇപ്പോള്‍ കഴിയ്ക്കുന്ന ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. പ്ലാസ്റ്റിക് ഇട്ടു തീ കത്തിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. തന്തൂരി ചിക്കനോ കുഴി മന്തിയ്ക്കോ Read More…