കൂടുതല്‍ ഏത്തപ്പഴം വാങ്ങി വയ്ക്കാം എന്നുകരുതിയാല്‍ അത് ഫ്രഷായി അധികദിവസം സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്ന് തന്നെ കറുത്ത് പോകുന്നതായി കാണാം. പ്രത്യേകിച്ച് ഇപ്പോഴത്തെ കടുത്ത ചൂടില്‍. ഇത്തരത്തില്‍ ഏത്തപ്പഴം പെട്ടെന്ന് കറുത്ത് പോകാതെ ഫ്രഷായി ഇരിക്കാനായി കുറച്ച് വിദ്യകളുണ്ട്. വാഴപ്പഴം ഒരുമിച്ചാണ് വാങ്ങുന്നതെങ്കില്‍ പച്ചയും പഴുത്തതും ഇടകലര്‍ത്തി വാങ്ങാനായി ശ്രദ്ധിക്കുക. അങ്ങനെ വാങ്ങുമ്പോള്‍ അടുത്ത ദിവസം ഉപയോഗിക്കാനായി പഴുത്ത പഴം എടുക്കാം. പച്ച പഴം പാകമാകാനായി സമയം എടുക്കുന്നത് കൊണ്ട് അത് വേറെ സൂക്ഷിക്കുക. ഉറച്ചതും തൊലിയില്‍ Read More…