Crime

ഷെൽട്ടർ ജീവനക്കാരനെ അതിക്രൂരമായി ആക്രമിച്ച് പിറ്റ്ബുൾ നായ: ഗുരുതര പരുക്ക്

നോയിഡയിലെ ഡോഗ് ഷെൽട്ടർ ഹോമിലെ ഒരു ജീവനക്കാരനെ അവിടുത്തെ പിറ്റ്ബുൾ വളർത്തുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. സെക്ടർ 108ലെ ഡോഗ് ഷെൽട്ടർ ഹോമിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ, നായ്ക്കുട്ടി ഡോഗ് ഷെൽട്ടർ സ്റ്റാഫിന് നേരെ കുതിക്കുന്നതും കാലിൽ കടിക്കുന്നതുമാണ് കാണുന്നത്. കാലിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ നായ ഇയാളെ ആക്രമിക്കുന്നത് തുടരുകയാണ്. Read More…