കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടൻ സലീം കുമാർ. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് സലീം കുമാർ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതിൽ അമേരിക്കയിൽനിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം തനിക്ക് Read More…
Tag: Pinarayi Vijayan
കേരള ജനത ആഗ്രഹിക്കുന്നത് തുടര്‍ഭരണമോ, അധികാര മാറ്റമോ? ഏപ്രില്‍ 9 ന് വിധിയെഴുതും
കേരള നിയമസഭയിലേയ്ക്ക് ഏപ്രില്‍ ഒമ്പതിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമായിരിക്കേ, ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിവിധ മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വേകളും വോട്ടര്‍മാരുടെ നേരിട്ടുള്ള അഭിപ്രായങ്ങളും വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. എന്നാല്‍ എല്ലാ സര്‍വേക്കുമപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധിയെഴുതും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 10വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ച്ചായി ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും കാണുന്നില്ല എന്നതും സര്‍വേകള്‍ പറയുന്നു. Read More…
‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ
സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ Read More…
അനുനയിപ്പിക്കാന്‍ പിണറായി ഇടപെട്ടിട്ടും വഴങ്ങിയില്ല; അമ്പലപ്പുഴയില്‍ അങ്കത്തിനൊരുങ്ങി ജി. സുധാകരന്‍
ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന്‍ . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ് സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട് ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു. Read More…
എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന് പിണറായിയോട് മോഹന്‍ലാല്‍; ‘ഇരുവര്‍’ ടീസര്‍ പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ , മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക വിഡിയോ അഭിമുഖം നടത്തി നടന്‍ മോഹന്‍ലാല്‍. അഭിമുഖത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍. മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ Read More…
ഡേറ്റ ചോര്‍ച്ചയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വന്‍ തിരിച്ചടി; ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’
മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി ‘സ്പാർക്’ പോർട്ടലിൽ നിന്നുള്ള ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച കോടതി, പൗരന്മാരുടെ വിവരങ്ങൾക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ആരാഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ജീവനക്കാർക്ക് അയച്ച സന്ദേശങ്ങളാണ് വിവാദത്തിന് ആധാരമായത്. കേസിൽ വിശദീകരണം നൽകുന്ന വെള്ളിയാഴ്ച വരെ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ Read More…
മുഖ്യമന്ത്രിയെക്കാള്‍ മുന്നില്‍ സതീശന്‍; കേരളത്തില്‍ ഭരണവിരുദ്ധ വികാരം; എന്‍ഡിടിവി സര്‍വേ
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വേ. വി.ഡി.സതീശന്‍ അടുത്ത മുഖ്യമന്ത്രിയാകണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. വോട്ടുവിഹിതത്തില്‍ എല്‍ഡിഎഫിനെക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ യുഡിഎഫിന് ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു.തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും എന്‍ഡിടിവി ഇത്തരം സര്‍വേ പ്രസിദ്ധീകരിക്കാറുണ്ട്. ഡേറ്റ അനാലിസിസ് സ്ഥാപനമായ വോട്ടുവൈബുമായി ചേര്‍ന്നുള്ള സര്‍വേയാണിത്. 22.4 ശതമാനം പേരാണ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്ന് 18 ശതമാനം പേരും കെ.െക.ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും Read More…
‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്
വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…
‘ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൈയിൽ നിന്നിട്ടു’; നയപ്രഖ്യാപനത്തിൽ വിട്ടഭാഗം വായിച്ച് മുഖ്യമന്ത്രി, നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള കടുത്ത വിമർശനങ്ങളടങ്ങിയ 12, 15, 16 ഖണ്ഡികകളിലെ ചില ഭാഗങ്ങൾ ഗവർണർ മനഃപൂർവം ഒഴിവാക്കിയെന്നും പകരം സ്വന്തം നിലയ്ക്ക് ചിലത് കൂട്ടിച്ചേർത്തെന്നുമാണ് പ്രധാന ആരോപണം. ഒരു മണിക്കൂർ 52 മിനിറ്റ് നീണ്ട പ്രസംഗം സാധാരണ നിലയിലാണ് അവസാനിച്ചതെങ്കിലും, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച അസാധാരണമായ പ്രമേയം നാടകീയ രംഗങ്ങൾക്ക് Read More…









