Featured Oddly News

വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!

വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും. ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില Read More…

Crime

യുവാവിന്റെ ഫോണ്‍ റോഡില്‍വച്ച് തട്ടിപ്പറിച്ചു ; പുറത്തുവന്നത് ഭാര്യയുടെ വിവാഹേതര ബന്ധം

ന്യൂഡല്‍ഹി: ഫോണ്‍ തട്ടിപ്പറിച്ച സംഭവം ഡല്‍ഹിയില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലേക്ക് നയിക്കുകയും ഇരയുടെ ഭാര്യയുടെ വിവാഹേതര ബന്ധം തുറന്നുകാട്ടുകയും ചെയ്തു. സ്‌കൂട്ടിയിലെത്തിയ രണ്ട് പേര്‍ ഫോണ്‍ തട്ടിയെടുത്ത സംഭവം ആസൂത്രണം ചെയ്തത് ഭാര്യയാണെന്ന് കണ്ടെത്തി. 70 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് രഹസ്യം മറയ്ക്കാന്‍ ഭാര്യയുടെ തന്നെ ബുദ്ധിയായിരുന്നെന്ന വിവരം പുറത്തുവന്നത്. ഫോണില്‍ കാമുകനുമായുള്ള അവളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 19 നായിരുന്നു ഓള്‍ഡ് യുകെ പെയിന്റ് ഫാക്ടറിക്ക് സമീപം ഒരാളുടെ ഫോണ്‍ തട്ടിപ്പറിച്ചതായി പോലീസിന് വിവരം Read More…

Oddly News

സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ

ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് Read More…

Oddly News

റോംഗ് നമ്പര്‍ പ്രണയം; ഒരുമിച്ച് ജീവിക്കാന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെയും മക്കളെയും ഉപേക്ഷിച്ചു

റോംഗ് നമ്പറില്‍ തുടങ്ങിയ ഏഴു വര്‍ഷത്തെ പ്രണയബന്ധത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ ഒളിച്ചോടിയ രണ്ട് സ്ത്രീകളെ അവരുടെ കുടുംബങ്ങളിലേക്ക് നിര്‍ബന്ധിതമായി തിരിച്ചയച്ചു. ബീഹാറിലെ ജാമിയയില്‍ നടന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളും ഏഴുവര്‍ഷം നീണ്ട ദാമ്പത്യത്തിലെ ഭര്‍ത്താക്കന്മാരേയും മക്കളേയും ഉപേക്ഷിച്ചാണ് സ്വവര്‍ഗ്ഗാനുരാഗത്തിലേക്ക് നീങ്ങിയതും വിവാഹിതരാകുകയും ചെയ്തത്. സ്വവര്‍ഗ്ഗ പ്രണയത്തിലായി പോയ കോമള്‍ കുമാരിയും സോണി കുമാരിയും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ ഭര്‍ത്താവായും മറ്റൊരാള്‍ ഭാര്യയായും അവരുടെ പുതിയ ബന്ധത്തില്‍ മാറുകയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ഒരു Read More…