പെഷവാര്‍: വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ സ്ളൈഡ് ഉപയോഗിച്ച് തെന്നിച്ച് താഴെയിറക്കി. പാകിസ്താനില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച പാകിസ്താനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുമ്പോള്‍ റിയാദില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിലാണ് തീപിടുത്തം ഉണ്ടായത്. 276 യാത്രക്കാരും 21 ജീവനക്കാരും ഇതിലുണ്ടായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും അതിവേഗം ഒഴിപ്പിക്കുന്നതിനായി പടിക്കെട്ടുകള്‍ക്ക് പകരം ഒരു കാറ്റുനിറച്ച് വീര്‍പ്പിക്കാവുന്ന സ്ലൈഡ് ഉപയോഗിച്ചായിരുന്നു നിലത്തിറക്കിയത്. ബാഗുകളുമായി യാത്രക്കാര്‍ നിരങ്ങി ഇറങ്ങുന്നതാണ് വീഡിയോ Read More…

