പാകിസ്താനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കി വിസ്മയിപ്പിച്ച ബംഗ്‌ളാദേശിന്റെ വഴിയേ അഫ്ഗാനിസ്ഥാനും. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പത്താന്മാര്‍ പിടിച്ചെടുത്തു. ആദ്യ മത്സരം ജയിച്ചു കയറിയ അവര്‍ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ 177 റണ്‍സിന് തോല്‍പ്പിച്ചാണ് ചരിത്രമെഴുതിയത്. ജന്മദിന ദിവസം അഞ്ചു വിക്കറ്റ് വീഴ്ത്തിയ റഷീദ്ഖാനാണ് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 311 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 134 ല്‍ അവസാനിച്ചു. ഇരു ടീമുകളും ഏറ്റുമുട്ടുന്ന ആദ്യത്തെ പരമ്പരയില്‍ തന്നെ Read More…