Featured Spotlight

‘മാതാപിതാക്കളെ അറിയിക്കാതെ വിവാഹ രജിസ്‌ട്രേഷന്‍ നടക്കില്ല’; പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം

അഹമ്മദാബാദ്‌: വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്ന വിവരം മാതാപിതാക്കളെ അറിയിക്കുന്നത്‌ നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍. വിവാഹം രജിസ്‌റ്റര്‍ ചെയ്യണമെങ്കില്‍ വധൂവരന്മാര്‍ മാതാപിതാക്കളെ അറിയിക്കണമെന്നതുള്‍പ്പെടെ, പ്രണയ വിവാഹങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമഭേദഗതിക്കാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നീക്കം നടത്തുന്നത്‌. വിവാഹ രജിസ്‌ട്രേഷനായി അപേക്ഷിക്കുമ്പോള്‍ വധുവും വരനും തങ്ങളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടോ എന്ന്‌ വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം സമര്‍പ്പിക്കണം. മാതാപിതാക്കളുടെ പേര്‌, വിലാസം, ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കുന്നത്‌ നിര്‍ബന്ധമാക്കും. അപേക്ഷ ലഭിച്ച്‌ 10 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അധികൃതര്‍ Read More…