ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം ഒരു സിനിമയുടെ പ്രീ-റിലീസ് ഇവന്റിനിടെ ഗോത്രവര്‍ഗക്കാരെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് വിജയ് ദേവരകൊണ്ടക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ 500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗോത്രവര്‍ഗ യുദ്ധങ്ങളുമായി താരതമ്യപ്പെടുത്തിയതാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍, ജൂണ്‍ 17 ന് അദ്ദേഹത്തിനെതിരെ എസ്സി / എസ്ടി നിയമപ്രകാരം കേസെടുത്തു . ആദിവാസി വിഭാഗങ്ങളുടെ സംയുക്ത കര്‍മസമിതി സംസ്ഥാന പ്രസിഡന്റ് അശോക് റാത്തോഡ് എന്ന നേനാവത് അശോക് കുമാര്‍ നായികാണ് Read More…
Tag: Pahalgam
പാകിസ്താനെ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂരം’; പേരിട്ടത് മോദി, കാരണം ഇതാണ്
ഭീകരര്‍ക്ക് നല്‍കിയ തിരിച്ചടിയുടെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ സംയുക്ത സൈനിക ഓപ്പറേഷന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ഭാര്യമാരെ ആദരിക്കുന്നതിനാണ് ഈ പേര് അദ്ദേഹം തിരഞ്ഞെടുത്തതെന്നാണ് സൂചന. ഏപ്രില്‍ 22 ന് ഇന്ത്യന്‍ സ്വിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടപ്പോള്‍ അവരുടെ പങ്കാളികളായിരുന്നു ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖമായി മാറിയത്. ഹിന്ദു സ്ത്രീകള്‍ വിവാഹത്തിന്റെ പ്രതീകമായി സിന്ദൂരം തലയില്‍ തൊടുന്നു. 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം Read More…
ഇന്ത്യയുടെ ‘മിനി സ്വിറ്റ്‌സര്‍ലാന്റില്‍’ ഇപ്പോള്‍ മണക്കുന്നത് ചോര; മരണക്കെണിയായി ബൈസരന്‍ താഴ്വരയുടെ സൗന്ദര്യം
അപ്രതീക്ഷിതമായി ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതോടെ ജമ്മു കാശ്മീരിന്റെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ താഴ്‌വര ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ജമ്മുകശ്മീരിലെ പഹല്‍ഗാം പട്ടണത്തില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് പ്രകൃതിയുടെ മടിത്തട്ടായി വിശേഷിപ്പിക്കപ്പെടുന്ന ‘ബൈസരന്‍ പുല്‍മേട്’ സ്ഥിതി ചെയ്യുന്നത്. പഹല്‍ഗാമിനടുത്തുള്ള ഒരു മനോഹരമായ ഭൂപ്രദേശമാണ് ബൈസരന്‍ താഴ്വര. സ്വിറ്റ്‌സര്‍ലന്‍ഡില്‍ കാണപ്പെടുന്നതിന് സമാനമായി കാണപ്പെടുന്ന നീണ്ട, ഇരുണ്ട പുല്‍മേടുകള്‍ കാരണമാണ് ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്ന വിശേഷണം കിട്ടിയത്. ഗ്ലേഡിന് പച്ച പരവതാനി ഭാവം Read More…
ആരാണ് റെസിസ്റ്റൻസ് ഫ്രണ്ട്? പഹൽഗാമിലെ രക്തച്ചൊരിച്ചിലിന് പിന്നിലെ പ്രോക്സി ലഷ്‌കർ ഭീകര സംഘം
തെക്കൻ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കുറഞ്ഞത് 27 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നറിയപ്പെടുന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാൽ ടിആർഎഫിനെക്കുറിച്ച് എന്തറിയാം? 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതിന് ശേഷമാണ് ടിആർഎഫ് നിലവിൽ വന്നത്. ചെറിയ കാലയളവിനുള്ളല്‍ സുരക്ഷാ സേനയെയും തദ്ദേശിയരല്ലാത്തലരെയും ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങള്‍ നടത്തിയ സംഘടനയാണ് ടിആര്‍എഫ്. Read More…




