Featured Good News

ബസ്‌കൂലിക്ക് 90 രൂപ ഇല്ലാതെയിരുന്നയാള്‍ 107 കോടിയുടെ ശമ്പളവാഗ്ദാനം നിരസിച്ചു…! ഖാൻ സാറിന്റെ വിജയഗാഥ

ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന് സൈനികനാകാനായിരുന്നു ചെറുപ്പത്തില്‍ ഫൈസല്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ആദ്യം സൈനിക് സ്‌കൂളിനും പിന്നീട് പോളിടെക്‌നിക് കോളേജിനും ഒടുവില്‍ എന്‍ഡിഎയ്ക്കും വേണ്ടി മൂന്ന് തവണ ശ്രമിച്ചിട്ടും വിധി അദ്ദേഹത്തിന് അനുവാദം നല്‍കിയില്ല. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒരു ട്യൂഷന്‍ സെന്ററിട്ടത് അയാളെ ഇന്ത്യയിലെ ഏറ്റവും വലിയ ട്യൂഷന്‍ ടീച്ചറാക്കി മാറ്റി. ഇപ്പോള്‍ വന്‍തുക സമ്പാദിക്കുന്ന അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ട്യൂഷന്‍ടീച്ചര്‍ ഖാന്‍സാറാണ്. 123 കോടി രൂപ ഓഫര്‍ ചെയ്ത ജോലി പോലും ട്യൂഷന് വേണ്ടി നിരസിച്ചു. Read More…

Featured Oddly News

മകള്‍ അതിസുന്ദരി ; ഓണ്‍ലൈന്‍ ട്യൂഷനില്‍ നിന്നും വിലക്കി വിദ്യാഭ്യാസ വിചക്ഷണനായ പിതാവ്

അതിസുന്ദരിയായതിനാല്‍ ഓണ്‍ലൈനില്‍ മകള്‍ ട്യൂഷന്‍ കൊടുക്കുന്നതിനെ എതിര്‍ത്ത് ചൈനയിലെ വിദ്യാഭ്യാസ വിചക്ഷണനായ ഒരു പിതാവ്. ചൈനയിലെ എലൈറ്റ് സിന്‍ഹുവ സര്‍വകലാശാലയിലെ മാര്‍ക്‌സിസം പഠിക്കുന്ന പ്രശസ്ത നടിയെപ്പോലെ തോന്നിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുന്നതില്‍ നിന്നും കര്‍ക്കശക്കാരനായ പിതാവ് വിലക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ സ്‌കോളര്‍ഷിപ്പ് വാങ്ങി പ്രശസ്തി നേടിയ യുവതി പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അവളുടെ സൗന്ദര്യത്തിന്റെ പേരിലായിരുന്നു. വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്ര മാറി. അതുകൊണ്ടു തന്നെ ‘വളരെ സുന്ദരിയായ’ പെണ്‍കുട്ടികള്‍ക്ക് തത്സമയ Read More…

Oddly News

അതിസുന്ദരിയായ ചൈനീസ് വധു ഓണ്‍ലൈനില്‍ വൈറലാകുന്നു ; AI സൃഷ്ടിച്ചതാണോയെന്ന് ഇന്റര്‍നെറ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വഴി സൃഷ്ടിച്ചതാണെന്ന് തരത്തില്‍ ചര്‍ച്ച ഉയര്‍ത്തി യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ ആള്‍ക്കാര്‍ വിസമ്മതിച്ച അതിശയകരമാംവിധം സുന്ദരിയായ ഒരു ചൈനീസ് വധു ഓണ്‍ലൈനില്‍ വൈറലാകുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ ഏപ്രിലില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകള്‍ പങ്കുവെച്ചപ്പോഴാണ് വൈറലായി മാറിയിരിക്കുന്നത്. വിവാഹ ഫോട്ടോഗ്രാഫറാണ് വിവാഹവീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. മുടി, ചെവി, കഴുത്ത്, തോളുകള്‍ എന്നിവ മറച്ച് ഇസ്ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന ചൈനീസ് ഹുയി വംശീയ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് സൂചിപ്പിക്കുന്ന പരമ്പരാഗത വെളുത്ത ശിരോവസ്ത്രം ധരിച്ചിരുന്നു. ചിലര്‍ Read More…

Crime

ഗായകന്‍ എന്റിക്കുമായി പ്രണയം; ഒളിച്ചോടാന്‍ 63 കാരി പ്ലാനിട്ടു, എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്

വിഖ്യാത സ്പാനിഷ് സംഗീതജ്ഞന്‍ എന്റിക് ഇഗ്‌ളേഷ്യസുമായി പ്രണയത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലോസ് ഏഞ്ചല്‍സിലെ വൃദ്ധയെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കബളിപ്പിച്ചു. 63 വയസ്സുള്ള ഗ്വാഡലൂപ്പ് സെപെഡ രണ്ട് പതിറ്റാണ്ടിലേറെയായി എന്റിക് ഇഗ്ലേഷ്യസിന്റെ കടുത്ത ആരാധികയാണ്. ഒരു ദിവസം ഗായകന്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ സമീപിച്ചപ്പോള്‍ ഗ്വാഡലൂപ്പ് സെപെഡയ്ക്ക് വിശ്വസിക്കാനായില്ല. ഒരു ഓണ്‍ലൈന്‍ ഫാന്‍ ഗ്രൂപ്പില്‍ വെച്ചാണ് അയാള്‍ അവളെ കണ്ടെത്തിയത്, മുപ്പത് വര്‍ഷമായി ദശലക്ഷക്കണക്കിന് സ്ത്രീകള്‍ സ്വപ്നം കാണുന്ന പുരുഷന്‍ തന്നെ ഒരു വെര്‍ച്വല്‍ ബന്ധത്തിനായി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് ഒട്ടും Read More…

Crime

പഴയ നാണയങ്ങള്‍ വന്‍ലാഭത്തിന് വില്‍ക്കാന്‍ നോക്കി; യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ

പഴയ നാണയങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വില്‍ക്കാന്‍ ശ്രമിച്ച യുവാവിന് നഷ്ടമായത് 58.26 ലക്ഷം രൂപ. ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തിന്റെ പിന്നാലെ പോയ മാംഗ്‌ളൂരുകാരനാണ് സൈബര്‍ കുറ്റവാളികളുടെ മോശം കളിയില്‍ കുടുങ്ങിയത്. നവംബര്‍ 25 ന്, ഫേസ്ബുക്കിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍, പഴയ നാണയങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വാങ്ങുമെന്ന് അവകാശപ്പെടുന്ന ഒരു പരസ്യം കണ്ടതോടെയാണ് മംഗളൂരുകാരന്റെ പരീക്ഷണകാലം ആരംഭിച്ചത്. ലാഭകരമായ ഓഫറില്‍ വീണ ഇയാള്‍ തന്റെ പഴയ നാണയങ്ങള്‍ വെച്ച് വന്‍ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. പരസ്യത്തില്‍ ക്ലിക്ക് Read More…

Lifestyle

ഓൺലൈൻ വഴി പണം തട്ടിയാൽ എന്തുചെയ്യണം ? നിർദ്ദേശങ്ങളുമായി പോലീസ്

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ആദ്യം എന്ത് ചെയ്യണമെന്ന നിര്‍ദേശവുമായി കേരളാ പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ Read More…