Oddly News

വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു, യുവാവിനെ വിവാഹവേദിയിലെത്തി തല്ലി യുവതി; വീഡിയോ വൈറല്‍

തനിക്ക് വിവാഹവാഗ്ദാനം നല്‍കിശേഷം വഞ്ചിച്ച് വേറൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയ യുവാവിന് വിവാഹമണ്ഡപത്തിലെത്തി അടികൊടൃുത്ത് യുവതി . ഒഡീഷയില്‍ നടന്ന ഈ കല്യാണമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹവേദിയിലേക്ക് ഒരു യുവതി പോലീസുമായി എത്തുകയും വിവാഹവാഗ്ദാനം നല്‍കി വരന്‍ വഞ്ചിച്ചതായി അവകാശപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭുവനേശ്വര്‍ ധൗളി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കല്യാണ മണ്ഡപത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ഇതേ യുവാവുമായി യുവതിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, യുവതിയുടെ അറിവില്ലാതെ ഇയാള്‍ മറ്റൊരാളെ വിവാഹം Read More…

Oddly News

ശ്വാസകോശത്തിൽ 8 സെന്റിമീറ്റർ നീളമുള്ള കത്തിയുമായി യുവാവ് ജീവിച്ചത് 3 വർഷം: ഒടുവിൽ സർജറിയിലൂടെ പുറത്തേക്ക്

ഒഡീഷയിലെ ഡി ബെർഹാംപൂരിൽ 24 കാരൻ്റെ ശ്വാസകോശത്തിൽ നിന്ന് എട്ട് സെൻ്റീമീറ്റർ നീളമുള്ള കത്തിയുടെ ഭാഗങ്ങൾ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാരുടെ വിദഗ്ധ സംഘം.ബംഗളൂരുവിൽ ഒരു അജ്ഞാതന്റെ കുത്തേറ്റതിന് പിന്നാലെ കത്തിയുടെ മൂർച്ചയുള്ള ഒരു കഷ്ണം മൂന്ന് വർഷത്തിലേറെയായി ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങിപോകുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ നിയന്ത്രണത്തിലുള്ള എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘമാണ് വലത് തോറാക്കോട്ടമി ഓപ്പറേഷൻ നടത്തി സന്തോഷ് ദാസിൻ്റെ ശ്വാസകോശത്തിൽ നിന്ന് മൂർച്ചയുള്ള കത്തി നീക്കം ചെയ്തത്. Read More…

Oddly News Wild Nature

ദാഹം ശമിപ്പിക്കാൻ ബിഡി ഓഫീസറുടെ ഔദ്യോഗിക വസതിയിലെത്തി മ്ലാവ്: ഒഡിഷയിൽ നിന്നുള്ള ദൃശ്യങ്ങൾ

ജലദൗർലഭ്യത്തെ തുടർന്ന് ദാഹമകറ്റാൻ വനമേഖലയിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങി മ്ലാവ്. ഒഡീഷയിലെ ഗജപതി ജില്ലയിലെ ഗോസാനിയിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (ബിഡിഒ) ഔദ്യോഗിക വസതിയിലാണ് മ്ലാവിനെ കണ്ടെത്തിയത്. പ്രകൃതിസ്‌നേഹി കൂടിയായ ബിഡിഒ ഗൗര ചന്ദ്ര പട്‌നായിക് അധികൃതരെ വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മ്ലാവിനെ രക്ഷപ്പെടുത്തി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി തിരിച്ചയയ്ക്കുകയും ചെയ്തു. ബിഡിഒ തന്റെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽ നിരവധി ജലാസംഭരണികൾ ഉണ്ടാക്കിയിട്ടുണ്ട്. ദാഹിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നത്. Read More…

Myth and Reality

വിസ്മയമായി കൊണാര്‍ക്ക് സൂര്യക്ഷേത്രം: ചരിത്രവും മിത്തുകളും കാന്തിക രഹസ്യങ്ങളും

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റുകളില്‍ പെടുന്ന ഒഡീഷയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വാസ്തുവിദ്യാ വിസ്മയങ്ങളില്‍ ഒന്നാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതും 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുഴിച്ചെടുത്തതുമായ ഇതിന്റെ കഥകളും അതിന്റെ ഡിസൈന്‍ പോലെ തന്നെ ആകര്‍ഷകമാണ്. ക്രിസ്തുവര്‍ഷം 1244-1255 നും ഇടയില്‍ കിഴക്കന്‍ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമന്‍ രാജാവ് പണികഴിപ്പിച്ച, കൊണാര്‍ക്കിലെ ക്ഷേത്രം, സൂര്യദേവന് സമര്‍പ്പിക്ക പ്പെട്ടതാണ്. അതിലെ കൊത്തുപണികള്‍ പ്രതീകാത്മകതയാല്‍ സമ്പന്നവും കലയും ശാസ്ത്രവും ഉള്‍പ്പെട്ടതുമാണ്. 24 കൊത്തുപണികളുള്ള ചക്രങ്ങളും ഏഴ് Read More…

Crime

ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ ​മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…

Oddly News

മഹാരാഷ്ട്രയില്‍ നിന്നും കടുവ സഞ്ചരിച്ചത് 2000 കിലോമീറ്റര്‍; നാലു സംസ്ഥാനങ്ങള്‍ പിന്നിട്ട് എത്തിയത് ഒഡീഷയില്‍

മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലെ തഡോബ ഭൂപ്രകൃതിയില്‍ നിന്നുള്ള ഒരു ആണ്‍ കടുവ സഞ്ചരിച്ചത് 2,000 കിലോമീറ്റര്‍. നാലു സംസ്ഥാനത്തെ വനാന്തരങ്ങളിലൂടെ സഞ്ചരിച്ച കടുവ മഹാരാഷ്ട്രയില്‍ നിന്നും സഞ്ചരിച്ച് ഒഡീഷയിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കടുവാസഞ്ചാരമാണിത്. ജലാശയങ്ങള്‍, നദികള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍, മനുഷ്യ ആവാസ വ്യവസ്ഥകള്‍ എന്നിവയുള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ കടുവ മറികടന്നു. എന്നിരുന്നാലും, വഴിയില്‍ മൃഗം മനുഷ്യരെ ആക്രമിച്ചതായി ഒരു രേഖയുമില്ല.സംരക്ഷണ വെബ്‌സൈറ്റായ മോംഗബേ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ കടുവ ആവാസവ്യവസ്ഥകള്‍ Read More…

Good News

ഹൃദയാഘാതം; മരണപ്പെടുന്നതിന് തൊട്ടുമുമ്പ് 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരത

ഹൃദയാഘാതം വന്ന് താന്‍ മരണപ്പെടുന്നതിന് മുമ്പ് ബസിലുണ്ടായിരുന്ന 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരോദാത്തമായ പ്രവര്‍ത്തി. ഒഡീഷയിലെ ഭൂവനേശ്വറിലേക്കുള്ള ബസിലെ വൈഡവര്‍ സനപ്രധാനാണ് തന്റെ ബസിലുള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ഡ്രൈവര്‍. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം ഒക്ടോബര്‍ 27നാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സന പ്രധാന്‍ തനിക്ക് കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി വാഹനം റോഡരികിലെ മതിലില്‍ Read More…