Featured Sports

സിക്സറില്‍ ഒന്നാമൻ; 100ലധികം പന്തുകൾ നേരിട്ടിട്ടും രോഹിതിന് സിക്സര്‍ വഴങ്ങാത്ത ബൗളര്‍ ആരാണ്? ഹിറ്റ്മാനെ ആർക്കെങ്കിലും മറികടക്കാൻ കഴിയുമോ?

റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിക്കുന്ന താരമെന്ന റെക്കോഡ്‌ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്‌ ശര്‍മ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണു രോഹിത്‌ റെക്കോഡിലെത്തിയത്‌. 398 മത്സരങ്ങളിലായി 351 സിക്‌സറുകളിടച്ച പാകിസ്‌താന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷാഹിദ്‌ അഫ്രീഡിയുടെ റെക്കോഡാണു ഹിറ്റ്‌മാന്‍ മറികടന്നത്‌. 349 സിക്‌സറുകളുമായാണു രോഹിത്‌ ഒന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയത്‌. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ പ്രെനെലാന്‍ സുബ്രായന്‍ എറിഞ്ഞ 15-ാം ഓവറില്‍ തുടരന്‍ സിക്‌സറുകളടിച്ചു രോഹിത്‌ അഫ്രീഡിക്കൊപ്പമെത്തി. മാര്‍കോ യാന്‍സെനെ സിക്‌സറടിച്ചാണു മുന്‍ നായകന്‍ Read More…