Featured Sports

ഇംഗ്‌ളണ്ട് ലോകകപ്പിലെ ഏറ്റവും വലിയ തോല്‍വി ; ടോപ് സ്‌കോററായത് പത്താമത്തെ ബാറ്റ്‌സ്മാന്‍

ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ക്ലാസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ക്രിക്കറ്റിലെ കാരണവന്മാരായ ഇംഗ്‌ളണ്ടിനെ ദക്ഷിണാഫ്രിക്ക ചരുട്ടിക്കെട്ടി. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ 20-ാം മത്സരത്തില്‍, വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് നേരിട്ടത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പടുകൂറ്റന്‍ തോല്‍വി. ബാറ്റിംഗിന് പിന്നാലെ ബൗളിംഗിലും ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇംഗ്‌ളീഷ് ടീമിന്റെ ബാറ്റിംഗില്‍ ടോപ് സ്‌കോററായത് ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റ്‌സ്മാന്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 400 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം മുമ്പോട്ട് വെച്ചു. 170 റണ്‍സിന് പുറത്തായ Read More…

Sports

ശുഭ്മാന്‍ ഗില്ലും സാറയും തമ്മിലെന്താ? ക്രിക്കറ്റ് ആരാധകര്‍ വീണ്ടും ചോദിക്കുന്നു- വീഡിയോ

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. അനേകം യുവസുന്ദരികളാണ് ഇന്നലെ ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തില്‍ ഗില്ലിനായി ആര്‍പ്പുവിളിക്കാനെത്തിയത്. എന്നാല്‍ ഇന്നലെ ഗില്‍ നടത്തിയ പ്രകടനത്തില്‍ സുന്ദരിയായ ഒരു സ്‌പെഷ്യല്‍ ആരാധിക ഇന്നലെ കാണികളുടെ മനം കവര്‍ന്നിരുന്നു. മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ. ബംഗ്ലാദേശിനെതിരെ ഷുബ്മാന്‍ ഗില്‍ ഫിഫ്റ്റി അടിച്ചതിന് ശേഷം സാറ ടെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണം വൈറലാകുകയാണ്. ഇന്നലെ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിഐപി ബോക്‌സില്‍ കളി Read More…

Featured Sports

കോഹ്ലിക്ക് മുന്നില്‍ റെക്കോഡുകള്‍ തകര്‍ന്നു വീഴുന്നു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാലാം വിജയം നേടി പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലെത്തുമ്പോള്‍ കൂട്ടത്തില്‍ പിറക്കുന്നത് ഓരോ റെക്കോഡുകള്‍ കൂടിയാണ്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട്‌കോഹ്ലി തികച്ചത് കരിയറിലെ നാല്‍പ്പത്തെട്ടാം ശതകമായിരുന്നു. ഈ നേട്ടത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ 26,000 റണ്‍സ് തികയ്ക്കുന്ന താരമാകാനും കോഹ്ലിക്കായി. മത്സരത്തിന് ഇറങ്ങുമ്പോള്‍ ഈ റെക്കോഡിന് 77 റണ്‍സ് അകലത്തിലായിരുന്നു കോഹ്ലി. ഇന്ത്യയുടെ ഇതിഹാസതാരം സച്ചിന്റെ റെക്കോഡാണ് കോഹ്ലി മറികടന്നത്. എന്നാല്‍ 34 Read More…

Sports

വിരാട്‌കോഹ്ലിയെ ഒരിക്കലും ചീത്തവിളിക്കാറില്ല ; അങ്ങിനെ ചെയ്താല്‍ ബംഗ്‌ളാദേശ് അനുഭവക്കേണ്ടി വരും

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയെ താന്‍ ഒരിക്കലും സ്ലെഡ്ജ് ചെയ്യാറില്ലെന്നും അങ്ങിനെ ചെയ്യുന്നത് അവനെ വാശികേറ്റുമെന്നും ബംഗ്ലാദേശിന്റെ കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ലോകകപ്പില്‍ ഇന്ത്യയെ നേരിടുന്നതിന് തൊട്ടുമുമ്പാണ് മുഷ്ഫിഖറിന്റെ പ്രസ്താവന. പക്ഷേ താന്‍ എപ്പോള്‍ ബാറ്റ് ചെയ്യാന്‍ എത്തിയാലും കോഹ്ലി തന്നെ സ്‌ളെഡ്ജ് ചെയ്യാറുണ്ടെന്നും പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയും ബംഗ്‌ളാദേശും തമ്മിലുള്ള മത്സരം ഒക്ടോബര്‍ 19 വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ്. ചീത്തവിളി ഇഷ്ടപ്പെടുന്ന ചില ബാറ്റ്‌സ്മാന്‍മാരുണ്ട്. അത് അവര്‍ക്ക് വാശികേറ്റുകയും മികച്ച Read More…

Celebrity

‘‘ഡ്രൈവറോട് പൊക്കോളാൻ പറയ്, നമുക്കൊരുമിച്ചു പോകാം…’’ കളി കാണുന്ന അനുഷ്കയോട് ഗ്രൗണ്ടില്‍നിന്ന് വിരാട് കോഹ്ലി- വീഡിയോ

ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ഐ സി സി വേൾഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിയുടെ മത്സരം കാണാൻ അനുഷ്ക ശർമ്മയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അനുഷ്‌ക ശര്‍മ്മ പ്രോത്സാഹിപ്പിക്കുന്നതായി കാണാമായിരുന്നു. Read More…

Sports

ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്

അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്. റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് Read More…

Sports

പാക് താരം മുഹമ്മദ് റിസ്വാന്‍ മടങ്ങുമ്പോള്‍ ‘ജയ് ശ്രീറാം’ വിളിക്കുന്ന കാണികള്‍ ; വന്‍ വിമര്‍ശനം

ഇതുവരെയും കീഴടക്കാന്‍ അയല്‍ക്കാര്‍ക്ക് പറ്റിയിട്ടില്ലെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് എക്കാലത്തും ലോകകപ്പിലെ ഹൈവോള്‍ട്ടേജ് മാച്ചാണ്. ഇരു ടീമിന്റെയും ആരാധകര്‍ കപ്പുയര്‍ത്തുന്നതിനേക്കാള്‍ എതിരാളിയെ വീഴ്ത്തുന്നത് പ്രധാനമായി കരുതുമ്പോള്‍ സ്‌പോര്‍ട്‌സാണെന്നതൊക്കെ മറന്നു പോകാറുണ്ട്. ഒക്ടോബര്‍ 14 ശനിയാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലേക്ക് പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ പോകുമ്പോള്‍ കാണികള്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്ന വീഡിയോകള്‍ പുറത്തുവന്നു. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍, ബുംറയുടെ പന്തില്‍ വിക്കറ്റ് Read More…

Celebrity

ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഉണ്ണി മുകുന്ദന്‍; ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു

മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. ജയ് ഗണേഷ്, ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. ടീം ഇന്ത്യയുടെ വിജയത്തില്‍ അഭിനന്ദനവുമായി എത്തിയിരിയ്ക്കുകയാണ് ഉണ്ണി. ” ടീം ഇന്ത്യയ്ക്ക് Read More…

Sports

38 റണ്‍സിനിടെ ഇന്ത്യ എട്ടുപേരെ പറഞ്ഞുവിട്ടു, ലോകകപ്പില്‍ പാകിസ്താന്‍ എട്ടാം തവണയും വീണു

ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഏതു റൗണ്ടിലായാലും ഹൈ വോള്‍ട്ടേജ് മാച്ചാണെന്ന് പറയേണ്ടിവരും. എന്നാല്‍ പാകിസ്താന് കീറാമുട്ടിയായിട്ടുള്ള ഏക ടീം ഇന്ത്യയാണെന്നതിന് ഇത്തവണയും മാറ്റമില്ല. ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട പാകിസ്താന് എല്ലാം ശരിയായിരുന്നു. എന്നാല്‍ 38 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ തകര്‍ന്നത് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 എന്ന ലക്ഷ്യം മറികടന്നു. കളിയില്‍ ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്താന് 30 ഓവര്‍ വരെ എല്ലാം Read More…