ലോകത്തിലെ പല സ്ഥലങ്ങളും അവയുടെ തനതായ സവിശേഷതകൾക്ക് പേരുകേട്ടതാണ്. ചിലത് അതിമനോഹരമായ ബീച്ചുകൾക്ക്, മറ്റുള്ളവ ആകർഷണീയമായ കാഴ്ചകള്‍ക്ക്. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളാൽ വേറിട്ടുനിൽക്കുന്ന ഒരു ഹോട്ടലാണ്. വിയറ്റ്നാമിലെ ഹനോയിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍, ചുവരുകൾ മുതൽ ബാത്ത്റൂം ഫിക്‌ചറുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് വാർത്തകളിൽ ഇടം നേടുന്നു. വിയറ്റ്‌നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ് സ്വർണ്ണ അലങ്കാരങ്ങളാൽ അമ്പരപ്പിക്കുന്നത്. 25 നിലകളും 400 മുറികളുമുള്ള Read More…
Tag: odd news
ഇന്ത്യയിലെ ഈ ഗ്രാമത്തില്‍ ആളുകളെ ചെരിപ്പ് ധരിക്കാൻ അനുവദിക്കില്ല, കാരണം…
ഒരു പ്രത്യേക കാരണത്താൽ ചെരുപ്പ് ധരിക്കുന്നത് വിലക്കിയ ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്നറിയാമോ? തെക്കൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെറിയ ഗ്രാമമായ ആൻദമാനിൽ ആളുകൾ ചെരുപ്പ് ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പ്രായമായവർക്കും രോഗികൾക്കും ഷൂസ് അല്ലെങ്കിൽ ചെരിപ്പുകൾ ധരിക്കാൻ നിരോധനമില്ല. ഇതൊക്കെയാണെങ്കിലും ചെന്നൈയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ താമസിക്കുന്നവർ ചെരിപ്പും ചെരിപ്പും കൈയിൽ കരുതാറുണ്ട്. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്കൂളുകളിൽ പോകുന്നത്. എന്തുകൊണ്ടാണ് ഈ ഗ്രാമത്തിൽ പാദരക്ഷകൾ നിരോധിച്ചിരിക്കുന്നത്? ന്യൂസ് 18ന്റെ റിപ്പോർട്ട് അനുസരിച്ച് , Read More…
അമൂല്യമായ ധാതു നിക്ഷേപമുള്ള രാജ്യം , മൂല്യം വരുന്നത് ഒരു ട്രില്യന്‍ യു എസ് ഡോളര്‍
മലനിരകളും വരണ്ട സമതലങ്ങളുമുള്ള ഒരു രാജ്യമാണ് അഫ്ഗാന്‍. എന്നാല്‍ ഈ രാജ്യം കാത്തുവച്ചിരിക്കുന്നത് അമൂല്യമായ ധാതു നിക്ഷേപമാണ്. ചെമ്പും ഇരുമ്പയിരും ലാപിസ് ലസുലിയും അപൂര്‍വമായ ലോഹങ്ങളുമടങ്ങിയതാണ് നിക്ഷേപം. ഇതിന് ഏതാണ്ട് ഒരു ട്രില്യന്‍ യു എസ് ഡോളറിന്റെ മൂല്യമുണ്ട്. എങ്കിലും ഈ ധാതുനിക്ഷേപത്തിന്റെ ഖനനത്തിന് ഇതുവരെ രാജ്യങ്ങളോ കമ്പനികളോ അഫ്ഗാനുമായി കരാറിലേര്‍പ്പെട്ടിട്ടില്ല.എന്നാല്‍ ചൈന താല്‍പര്യപ്രകടപ്പിച്ചതായി സൂചനയുണ്ട്. 2010ലാണ് യുഎസ് അഫ്ഗാനിസ്ഥാനിൽ വൻതോതിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ലിഥിയത്തിന്റെ ആവശ്യം ഒരോ ദിവസവും ലോകത്ത് കൂടികൊണ്ടിരിക്കുകയാണ്. ബാറ്ററി വിപ്ലവത്തില്‍ Read More…
ഷോര്‍ട്ട്‌സ് ധരിച്ച് അഭിമുഖത്തിനെത്തിയ യുവതിയെ തിരിച്ചയച്ചു! വൈറലായി വീഡിയോ
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഷോര്‍ട്ട്സ് ധരിച്ചെത്തിയതിനാല്‍ തന്നെ തിരികെ വീട്ടിലേക്ക് അയച്ചുവെന്ന വാദവുമായി യുവതി. ജോലി അന്വേഷകയായ ടൈറേഷ്യ എന്ന യുവതിയാണ് തന്റെ വസ്ത്രധാരണത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയത്. കറുപ്പ് നിറത്തില്‍ ഉള്ള ഷോര്‍ട്ട്സ് ധരിച്ചതുകൊണ്ട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡ്രസ്സ് കോഡ് അനുസരിച്ചാണ് അഭിമുഖത്തിനെത്തിയതെന്ന് പറഞ്ഞുകൊണ്ട് ടൈറേഷ്യ ടിക്ക് ടോക്ക് വീഡിയോയില്‍ തന്റെ മുഴുവനായുള്ള ഔട്ട്ഫിറ്റ് കാണിക്കുന്നു. ”ഇത് ധരിച്ചതിനാണ് റിക്രൂട്ടര്‍ എന്നെ വീട്ടിലേക്ക് മടക്കി അയച്ചത്” എന്നാണ് വീഡിയോക്ക് താഴെ യുവതി എഴുതിയിരിക്കുന്നത്. തിരികെ മടങ്ങി പോയി Read More…
പട്ടാപ്പകല്‍ ആകാശത്ത് കറുത്ത വളയം; ‘ലോകാവസാനമോ’? സംഭവം അമേരിക്കയില്‍
അമേരിക്കയില്‍ ആകാശത്ത് ഒരു കറുത്ത വളയം പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ തെക്കുകിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജിനയയിലെ വില്യംസ്ബര്‍ഗിലാണ് സംഭവം നടന്നത് . ഏതാണ്ട് പത്തുമിനിറ്റോളം ദൃശ്യമായിരുന്ന ഈ വളയം പിന്നീട് മാഞ്ഞുപോവുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കിട്ടിരുന്നു. ഹൈവേയില്‍ നിന്നുള്ള ചിത്രങ്ങളാണ് ആളുകള്‍ പങ്കുവച്ചത്. പിന്നാലെ വാര്‍ത്തയും പരന്നു. നിഗൂഢമായ ഈ കാഴ്ചയ്ക്ക് ലോകാവസാനമായോ എന്ന ചോദ്യമുള്‍പ്പെടെ നിരവധി കമന്റുകളും ഉയരുന്നുണ്ട്. എന്നാല്‍ കറുത്ത പുക വളയം പോലെയാണ് തോന്നിയതെന്നാണ് Read More…
യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !
സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…
ഒരൊറ്റ നാണയം മതി ഒരു മനുഷ്യന്റെ വിധിയെ മാറ്റാന്‍; അയാള്‍ കോടീശ്വരനായ കഥ
പഴയതും വിലപിടിപ്പുള്ളതുമായ നാണയങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ള ധാരാളം ആളുകള്‍ ഉണ്ട് . അവര്‍ ആ നാണയങ്ങളുടെ മൂല്യം തിരിച്ചറിയുകയും പലപ്പോഴും അവയെ ‘അമൂല്യമായി’ കണക്കാക്കുകയും ചെയ്യുന്നു. ചിലര്‍ അവരുടെ നാണയശേഖരം സുരക്ഷിതമായി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍, മറ്റുള്ളവര്‍ അത് പ്രദര്‍ശിപ്പിക്കാന്‍കൂടി താല്‍പ്പര്യപ്പെടുന്നു. അത്തരത്തിലുള്ള ഒരു നാണയം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ തരമായി.. ഒരു വിദേശ നാണയം ഒരു മനുഷ്യന്റെ വിധിയെതന്നെ പൂര്‍ണ്ണമായും മാറ്റി അവനെ കോടീശ്വരനാക്കി എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 1933-ലെ ഈ നാണയത്തിന്റെ വിശദാംശങ്ങള്‍ ഒരാള്‍ സോഷ്യല്‍ Read More…
കണ്ണുകെട്ടി കത്തി കൊണ്ട് ഒരു മിനിറ്റില്‍ 9 തക്കാളി അരിഞ്ഞ് ‘സിക്‌സ് പാക്ക് ഷെഫ്’, ഗിന്നസ് റെക്കോര്‍ഡ്
പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള്‍ എന്നാല്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തക്കാളി അരിയാന്‍ സാധിക്കും?. എന്നാല്‍ ഇത്തരത്തില്‍ 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള്‍ കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്‍. ലണ്ടനില്‍ ജൂണ്‍ 12ന് ചടങ്ങിലാണ്” സിക്‌സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, വളരെ Read More…
റോസയുടെ ‘ചീത്തപ്പേര്’ മാറുന്നു; മുള്ളുകൊണ്ട് ഇനി വേദനിപ്പിക്കില്ല, വഴികാട്ടിയായത് വഴുതന
റോസച്ചെടികള്‍ മുള്ളുകൊണ്ട് ഇനി നിങ്ങളെ വേദനിപ്പിക്കില്ല. മുള്ളുകളെ പേടിക്കാതെ റോസപ്പൂവ് മുടിയില്‍ ചൂടാനുമാകും. ഫ്രാന്‍സിലെഒരുകൂട്ടം ഗവേഷകരാണു കട്ടികുറഞ്ഞ മുള്ളുകളുള്ള റോസച്ചെടികള്‍ക്കു പിന്നില്‍. ദശലക്ഷക്കണക്കിന് വര്‍ഷത്തെ പരിണാമപരമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, പല സസ്യങ്ങളിലും മുള്ളുകള്‍ക്കു പിന്നില്‍ ഒരേ തരം ജീനുകളാണുള്ളതെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്. ആദ്യഘട്ട ഗവേഷണം വഴുതന കേന്ദ്രീകരിച്ചായിരുന്നു. വനത്തിലുള്ള അവയുടെ ഇനത്തില്‍പ്പെട്ട ചിലതിനു മുള്ളുകളില്ലായിരുന്നു. ഇവയുടെ ജനിതകമാറ്റമാണു ഗവേഷകനായ ജെയിംസ് സാറ്റര്‍ലി പഠിച്ചത്. ഇതോടെയാണു ലോണ്‍ലി ഗൈ (ലോഗക്ക) എന്ന ജീന്‍ കുടുംബവും മുള്ളുകളുള്ള സസ്യങ്ങളും തമ്മിലുള്ള Read More…