Oddly News

കോമ്പറ്റീഷന്‍ ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി

ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ. റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്‌നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ Read More…

Oddly News

ഫോണ്‍വിളിക്കുന്നതിനിടെ കുഞ്ഞിനെ ഫ്രിഡ്ജില്‍ വച്ചു; പിന്നാലെ വീട് മുഴുവന്‍ തിരഞ്ഞ് നടന്ന് അമ്മ; വീഡിയോ

നമ്മുടെ നിത്യജീവിതത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ വളരെ പ്രധാനപ്പെട്ട പങ്ക് തന്നെ വഹിക്കുന്നുണ്ട്. ഒരു നാണയത്തിന് രണ്ട് വശമുണ്ട് എന്ന് പറയുന്നത്‌പോലെ. ഫോണുകള്‍ക്ക് ഉപയോഗത്തിനൊപ്പം നിരവധി ദൂഷ്യവശങ്ങളുമുണ്ട്. ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ക്കും ഫോണ്‍ ഒരു അഡിക്ഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ഇത് പല അപകടങ്ങളിലേക്കും വഴിയൊരുക്കും. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് ഫോണ്‍ വിളിച്ച് പരിസരം തന്നെ മറന്ന ഒരു അമ്മയുടെ അശ്രദ്ധ മൂലം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായ ഒരു വീഡിയോയാണ്.കുട്ടി തറയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ആ സമയത്ത് Read More…

Oddly News

‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകളൊക്കെ സര്‍വ്വസാധാരണമാണ്. ഇതില്‍ വലിയ പ്രത്യേകതകളൊന്നും ഇല്ല. എന്നാല്‍ ലോകം മുഴുവന്‍ അറിയപ്പെട്ട ഒരു അയല്‍വഴക്കില്‍ നിന്നുള്ള പ്രതികാര നടപടിയാണ് കൗതുകകരമാകുന്നത്. ഇറ്റലിയിലെ സിസിലിയിലാണ് രണ്ട് അയല്‍ക്കാര്‍ തമ്മില്‍ വഴക്ക് ഉണ്ടായത്. അയല്‍ക്കാരനോടുള്ള ദേഷ്യത്തിന് നിര്‍മ്മിച്ച ഒരു വീടാണ് ലോകപ്രശസ്തമായത്. സിസിലിയിലെ പെട്രലിയ സൊട്ടാന എന്ന സ്ഥലത്താണ് കഷ്ടിച്ച് ഒരു മീറ്റര്‍ വീതിയില്‍ ഈ വീട് നിര്‍മ്മിച്ചത്. ‘ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ എന്ന വിശേഷണമാണ് പിന്നീട് ഈ വീടിന് ലഭിച്ചത്. ‘വിദ്വേഷത്തിന്റെ വീട്’ Read More…

Oddly News

ചൈനയിലെ സൂപ്പര്‍നായികയെ പോലെയാകാന്‍ 18 കാരി ചെയ്തത് 100 പ്ലാസ്റ്റിക് സര്‍ജറികള്‍, ചിലവ് നാലുകോടി

ചൈനീസ് സൂപ്പര്‍നായികയും പാട്ടുകാരിയുമായ എസ്തര്‍ യുവിനെപ്പോലെയാകാന്‍ ചൈനയിലെ ഒരു 18 കാരി ചെയ്തത് 100 ലധികം പ്ലാസ്റ്റിക് സര്‍ജറികള്‍. ഇതിനായി ചെലവഴിക്കേണ്ടി വന്നത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം നാലുകോടി രൂപയോളമായിരുന്നു. കിഴക്കന്‍ ചൈനയിലെ സിഞജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ള ഷൂ ചുണയാണ് പ്രിയ താരത്തിന്റെ രൂപത്തിലേക്ക് മാറാനുള്ള ശ്രമം നടത്തിയത്. തനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പ്ലാസ്റ്റിക് സര്‍ജറി അപകടകരമായ സാഹചര്യത്തിലേക്ക് വളര്‍ന്നതോടെ ഡോക്ടര്‍മാര്‍ വിലക്കി. സിനിമാതാരം എസ്തറാണ് ഷൂവിനെ പ്രചോദിപ്പിച്ചത്. ചുണയ്ക്ക് അവളുടെ രൂപത്തെക്കുറിച്ച് ചെറുപ്പത്തില്‍ Read More…

Oddly News

രാജവെമ്പാലയെ മടിയിലിരുത്തി താലോലിച്ചും ഉമ്മവച്ചും യുവതി ; വീഡിയോ വൈറല്‍

പാമ്പിനെ ഭയമില്ലാത്തവര്‍ അപൂര്‍വ്വം പേര്‍ മാത്രമേ കാണുകയുള്ളൂ. പാമ്പിനെ കണ്ടാല്‍ തന്നെ ഓടുന്നവരെ ഞെട്ടിയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു യുവതി രാജവെമ്പാലയെ മടിയിലിരുത്തി താലോലിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഒരു പേടിയുമില്ലാതെയാണ് പെണ്‍കുട്ടി പാമ്പിനെ കൈകാര്യം ചെയ്യുന്നത്. വീഡിയോയില്‍ യുവതി രാജവെമ്പാലയുടെ നെറുകയില്‍ ചുംബിക്കുന്നത് കാണാം. പാമ്പിനെ രണ്ടുകൈ കൊണ്ട് പൊക്കിയെടുക്കുമ്പോള്‍ പത്തിവിടര്‍ത്തുന്നുണ്ട്. എന്നാല്‍ യുവതിയെ പാമ്പ് തിരിഞ്ഞു കൊത്തുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യുന്നില്ല. Read More…

Oddly News

മനുഷ്യര്‍ പുറത്തിറങ്ങില്ല, പക്ഷികള്‍ ആകാശത്ത് നിന്നും ചത്തുവീഴും…!! ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം

വേനലിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം കൂടിയായതോടെ പല രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം ഏതാണ്? മദ്ധ്യേഷ്യന്‍ മേഖലയിലെ ഈ രാജ്യത്ത് ആകാശത്ത് നിന്ന് പക്ഷികള്‍ ചത്തു വീഴുന്നത് കാണാന്‍ കഴിയും, തെരുവുകളില്‍ എയര്‍ കണ്ടീഷനിംഗ് പോലും ഉണ്ട്. കുവൈറ്റിലെ കുവൈറ്റ് സിറ്റിയാണ് ഭൂമിയിലെ ഏറ്റവും ചൂടേറിയ നഗരമായി കണക്കാക്കപ്പെടുന്നത്. 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് വരെ താപനില എത്താറുണ്ട്. വേനല്‍ക്കാലത്ത് ഇവിടം വാസയോഗ്യമല്ല എന്ന് നാട്ടുകാര്‍ പറയുന്നു. മെയ് Read More…

Oddly News

ഇത് കരിപിടിച്ച പുസ്തകം; പക്ഷേ വായിക്കണമെങ്കില്‍ പേജുകള്‍ക്ക് തീ കൊടുക്കണം

കൗതുകകരമായ എത്ര എത്ര കാര്യങ്ങളാണെല്ലേ ഒരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ വരുന്നത്. അത്തരത്തില്‍  വായനയുടെ ലോകത്തും ശാസ്ത്ര ലോകത്തും ഒരുപോലെ അതിശയം സൃഷ്ടിക്കുന്ന ഒരു പുസ്തകമുണ്ട്. ഈ പുസ്തകം കണ്ടാല്‍ നിങ്ങള്‍ ആദ്യമൊന്ന് ഞെട്ടുമെന്നത് തീര്‍ച്ചയാണ്. കാരണം ഇതിലെ താളുകള്‍ പൂര്‍ണമായും കരിപ്പിടിച്ചത് പോലെ കറുത്തിരിക്കും. ഇതിലെ ഒരക്ഷരവും കാണാന്‍ സാധിക്കില്ല. പിന്നെ ഇതെങ്ങനെ വായിക്കുമെന്നായിരിക്കുമല്ലേ നിങ്ങള്‍ ചിന്തിക്കുന്നത് ? അതിന് വഴിയുണ്ട്. തീ കണ്ടാല്‍ ഈ അപൂര്‍വ്വ പുസ്തകം വായിക്കാന്‍ സാധിക്കും. റേ ബ്രാഡ്‌ബെറി എഴുതിയ Read More…

Oddly News

ഈ വധൂവരന്മാരോട് ഇത്രക്ക് വേണ്ടായിരുന്നു; ജര്‍മനിയിലെ വിചിത്രമായ വിവാഹാചാരം !

ഒരോ നാടിനും അവരുടേതായ വ്യത്യസ്ത ആചാരങ്ങളുണ്ടാകും . അതില്‍ പലതും വളരെ വിചിത്രമായിട്ടുള്ളതാവും. അത്തരത്തില്‍ വിചിത്രമായ ഒരു വിവാഹാചാരം ജര്‍മനിയിലുമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും. പിന്നീട് വധുവും വരനും ചേര്‍ന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതത്തില്‍ വിള്ളലുകളുണ്ടാവുന്നത് സ്വഭാവികമാണ് എന്നാല്‍ അത് തകര്‍ക്കാന്‍ ആരും ശക്തരല്ലായെന്നാണ് ഈ ആചാരത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. പാത്രങ്ങള്‍ പൊട്ടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുമെന്നും പൊട്ടിയ പാത്ര കഷ്ണങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. ആദ്യ കാലങ്ങളില്‍ Read More…

Oddly News

ഈ ‘ഒറ്റക്കൊമ്പന്‍’ കാടിറങ്ങിയത് യു.കെ.യില്‍, മലയാളികളുടെ ‘നാടന്‍ വാറ്റ്’ വമ്പന്‍ ഹിറ്റ്

ലണ്ടന്‍; നമ്മള്‍ മലയാളികളുടെ ‘നാടന്‍ വാറ്റ് ‘ ഇപ്പോളിതാ അങ്ങ് യു കെയിലും ശ്രദ്ധേയമാവുന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് സ്വദേശി ബിനു മാണിയാണ് യു കെയില്‍ സര്‍ക്കാര്‍ അനുമതിയോടെ നാടന്‍ വാറ്റ് എത്തിച്ചിരിക്കുന്നത്. ഒറ്റ കൊമ്പന്‍ എന്ന പേര് നല്‍കിയിരുന്ന ഇത് ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തിതുടങ്ങും. കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകളും വേണ്ട രീതിയില്‍ മാറ്റങ്ങളും വരുത്തിയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ഒറ്റ കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ Read More…