ഒരോ നാടിനും അവരുടേതായ വ്യത്യസ്ത ആചാരങ്ങളുണ്ടാകും . അതില്‍ പലതും വളരെ വിചിത്രമായിട്ടുള്ളതാവും. അത്തരത്തില്‍ വിചിത്രമായ ഒരു വിവാഹാചാരം ജര്‍മനിയിലുമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാത്രങ്ങള്‍ പൊട്ടിക്കും. പിന്നീട് വധുവും വരനും ചേര്‍ന്ന് അത് വൃത്തിയാക്കണം. ഒരുമിച്ചുള്ള ജീവിതത്തില്‍ വിള്ളലുകളുണ്ടാവുന്നത് സ്വഭാവികമാണ് എന്നാല്‍ അത് തകര്‍ക്കാന്‍ ആരും ശക്തരല്ലായെന്നാണ് ഈ ആചാരത്തിലൂടെ ഓര്‍മ്മപ്പെടുത്തുന്നത്. പാത്രങ്ങള്‍ പൊട്ടുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ദുരാത്മാക്കളെ ഭയപ്പെടുത്തുമെന്നും പൊട്ടിയ പാത്ര കഷ്ണങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്നുമാണ് ഇവിടുത്തെ വിശ്വാസം. ആദ്യ കാലങ്ങളില്‍ Read More…
Tag: odd news
ഈ ‘ഒറ്റക്കൊമ്പന്‍’ കാടിറങ്ങിയത് യു.കെ.യില്‍, മലയാളികളുടെ ‘നാടന്‍ വാറ്റ്’ വമ്പന്‍ ഹിറ്റ്
ലണ്ടന്‍; നമ്മള്‍ മലയാളികളുടെ ‘നാടന്‍ വാറ്റ് ‘ ഇപ്പോളിതാ അങ്ങ് യു കെയിലും ശ്രദ്ധേയമാവുന്നു. ലണ്ടനില്‍ സ്ഥിര താമസക്കാരനായ കോഴിക്കോട് സ്വദേശി ബിനു മാണിയാണ് യു കെയില്‍ സര്‍ക്കാര്‍ അനുമതിയോടെ നാടന്‍ വാറ്റ് എത്തിച്ചിരിക്കുന്നത്. ഒറ്റ കൊമ്പന്‍ എന്ന പേര് നല്‍കിയിരുന്ന ഇത് ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തിതുടങ്ങും. കേരളത്തിലെ വാറ്റുകാരുടെ നാടന്‍ വിദ്യകളും വേണ്ട രീതിയില്‍ മാറ്റങ്ങളും വരുത്തിയാണ് സര്‍ക്കാരിന്റെ അനുമതിയോടെ ഒറ്റ കൊമ്പന്‍ ബ്രാന്‍ഡ് എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ Read More…
മുഗളന്മാരും ബ്രിട്ടീഷുകാരുമല്ല; കോഹിനൂര്‍ രത്‌നത്തിന്റെ യഥാര്‍ത്ഥ ഉടമ ഇവരാണ്
വലിപ്പത്തിനും തിളക്കത്തിനും മാത്രമല്ല ചരിത്രത്തിലെ ഇടപെടലിന്റെ പേരില്‍ കൂടി പേരുകേട്ടതാണ് കോഹിനൂര്‍. ഇന്ത്യയിലൂടെ കടന്നുപോയ ചരിത്രത്തില്‍ വജ്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥയുണ്ട്. വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. 105.6 കാരറ്റ് ഭാരമുള്ള ഈ മിന്നുന്ന രത്‌നം ബ്രിട്ടനിലെ കിരീടത്തിന് അലങ്കരിക്കുകയാണെങ്കിലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ എത്തും മുമ്പ് ഇന്ത്യയുടെ വളരെ സമ്പന്നമായ ചരിത്രത്തിന്റെ ഭാഗമാണ്. ഈ മഹത്തായ രത്നത്തിന്റെ ആദ്യകാല ഉടമകളായി കണക്കാക്കുന്നത് ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങള്‍ ഭരിച്ചിരുന്ന Read More…
റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് എന്തിനാണ് വോട്ടെടുപ്പ് നടത്തുന്നത്?
തിരുവനന്തപുരം: റഷ്യന്‍ ഫെഡറേഷന്റെ തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റായ റഷ്യന്‍ ഹൗസില്‍ പ്രത്യേകം ക്രമീകരിച്ച ബൂത്തില്‍ കേരളത്തില്‍ താമസിക്കുന്ന റഷ്യന്‍ പൗരന്മാര്‍ റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തി. മൂന്നാം തവണയും റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പോളിംഗ് ക്രമീകരിച്ചതായി റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് നായര്‍ പറഞ്ഞു. പോളിംഗ് പ്രക്രിയയില്‍ സഹകരിച്ചതിന് കേരളത്തിലെ റഷ്യന്‍ പൗരന്മാരോട് അദ്ദേഹം നന്ദി അറിയിച്ചു. ‘ഇത് മൂന്നാം തവണയാണ് റഷ്യന്‍ ഫെഡറേഷന്‍ കോണ്‍സുലേറ്റ് റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി Read More…
ഈ ഗ്രാമത്തില്‍ ആരും ശബ്ദമുണ്ടാക്കില്ല; 500വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ തപസ്സില്‍
കര്‍ണ്ണാടകയിലെ ബെല്‍ഗാം ജില്ലയിലെ അവറഖോഡ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രം 500 വര്‍ഷം പഴക്കമുള്ള നിശബ്ദതയുടെ താഴ്‌വാരമെന്ന് വിലയിരുത്തിയാല്‍ പോലും തെറ്റില്ല. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു എന്ന ഒറ്റക്കാരണത്താല്‍ അവറഖോഡ ഗ്രാമത്തിലെ ആള്‍ക്കാര്‍ വലിയ ശബ്ദങ്ങള്‍ ഒഴിവാക്കി നിശബ്ദത ഒരു വ്രതമാക്കി മാറ്റിയിരിക്കുകയാണ്. അവറഖോഡ ഗ്രാമത്തില്‍ ഏത് തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിനും നിരോധനമാണ്. വലിയ ശബ്ദം ഉണ്ടാക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ഹനുമാന്‍ തെക്കോട്ട് ദര്‍ശനമായി അഗാധമായ തപസില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. തല്‍ഫലമായി, ഈ ഭക്തിയെയും Read More…
ഒരു തരി ഭൂമി പോലും ആര്‍ക്കും വേണ്ട, ഈ ദ്വീപ് സ്വന്തമാക്കിയവരെ തേടിയെത്തുന്നത് ദുരന്തങ്ങളെന്ന് വിശ്വാസം
സമുദ്രത്താല്‍ ചുറ്റപ്പെട്ട് പാറക്കെട്ടുകളും മരങ്ങളുമൊക്കെയായി പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണ് ഇറ്റലിയിലെ ഗള്‍ഫ് ഓഫ് നേപ്പിള്‍സിലെ ഗൈയോള ദ്വീപ്. ഒറ്റ നോട്ടത്തില്‍ അതിമനോഹരമായ സ്ഥലം എന്ന് തന്നെ ഇവിടുത്തെ വിശേഷിപ്പിയ്ക്കാം. എന്നാല്‍ ഇവിടെ ഒരു തരി ഭൂമി പോലും സ്വന്തമാക്കാന്‍ ആരും തയ്യാറാകില്ല. കാരണം ദ്വീപ് സ്വന്തമാക്കാന്‍ ശ്രമിയ്ക്കുന്നവരെ തേടി ദുരന്തങ്ങളാണ് പിന്നാലെയെത്തുന്നതെന്നാണ് വിശ്വാസം. 1800കളുടെ അവസാനത്തില്‍ ദ്വീപു വാങ്ങിയ ലുയ്ഗി ഡിഗ്രി എന്ന വ്യക്തിയുടെ ദുരന്തകഥയാണ് ആദ്യത്തേത്. ദ്വീപില്‍ ഒരു വില്ല പണിയുകയാണ് അദ്ദേഹം ചെയ്തത്. തൊട്ടു Read More…
തിരക്കേറിയ റോഡില്‍ വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ചു വീട് ; വൈറലായി ചിത്രം
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് തിരക്കേറിയ റോഡുകളോട് ചേര്‍ന്ന് വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു കൊച്ച് വീടാണ്. ചൈനയുടെ പല ഭാഗങ്ങളിലും വികസിത നഗരങ്ങള്‍ക്ക് നടുവില്‍ ഇത്തരം വീടുകള്‍ കാണാം. ഇവയെ ‘നെയില്‍ ഹൗസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആഴത്തില്‍ തറച്ചിരിക്കുന്ന, ഊരിയെടുക്കാന്‍ അത്ര എളുപ്പമല്ലാത്ത ആണികള്‍ പോലെയാണ് ഇവ എന്നതാണ് ഈ വിശേഷണത്തിലൂടെ ഉദ്ദേശിക്കുന്നത്. എത്ര വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വന്നാലും വീട് കൊടുക്കാന്‍ തയാറാകാത്തവരാണ് ഇവയുടെ ഉടമകള്‍. വീതിയുള്ള റോഡിനോട് ചേര്‍ന്ന് നിരത്തില്‍ Read More…
അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത് അമ്മ ; യുവാവിന്റെ പോസ്റ്റ് വൈറല്‍
അബദ്ധത്തില്‍ ഐപാഡ് ബേക്ക് ചെയ്ത തന്റെ അമ്മയെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. റെഡ്ഡിറ്റിലാണ് യുവാവ് ഇക്കാര്യം പങ്കുവെച്ചത്. പാചകത്തിനിടെ അബദ്ധത്തില്‍ പാനിനൊപ്പം ഓവനിലേക്ക് ഐപാഡ് കൂടി വച്ചു ബേക്ക് ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് കുറിയ്ക്കുന്നത്. സംഭവം വായിച്ച പലര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രതികരണം. സ്‌ക്രീന്‍ മുഴുവനായും പൊട്ടിയ ഐപാഡിന്റെ ചിത്രവും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാചകത്തിനിടെ ഓര്‍ക്കാതെ പാന്‍ ഐപാഡിന് മുകളിലേക്ക് വയ്ക്കുകയും പിന്നീട് ഓവനിലേക്ക് എടുത്ത് വച്ചപ്പോള്‍ പാനിന് താഴെ ഐപാഡ് കൂടി ഉണ്ടായിരുന്ന Read More…
ഇത് നായ വളര്‍ത്തിയ പെണ്‍കുട്ടി; പച്ചമാംസം കഴിക്കും, ശരീരം വൃത്തിയാക്കിയിരുന്നത് നക്കിത്തുടച്ച്
വനത്തില്‍ മൃഗങ്ങളോടൊപ്പം വളര്‍ന്ന ടാര്‍സന്റെയും മൗഗ്‌ളിയുടെയും കഥ കേട്ടിട്ടില്ലേ? ഇത് ഓക്‌സാന മലയ(40). അവള്‍ കുരയ്‌ക്കും, മുരളും, നാലുകാലില്‍ നടക്കും… ഇതു മനോരോഗമൊന്നുമല്ല, മറിച്ച് അവരെ വളര്‍ത്തിയത് നായകളാണ് എന്നതുകൊണ്ടാണ്. നായകളെ വിട്ടു സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും അവള്‍ക്ക് ശീലങ്ങള്‍ മാറിയിട്ടില്ല. അവര്‍ വളര്‍ന്നത് കാട്ടിലാണ്. എന്നാല്‍, മലയയ്‌ക്ക് കാടുജീവിതമൊന്നും ഉണ്ടായിരുന്നില്ല. ന്യൂയോര്‍ക്ക് പോസ്‌റ്റാണു മലയയുടെ കഥ പുറത്തുവിട്ടത്. അവരുടെ മാതാപിതാക്കള്‍ മദ്യപാനികളായിരുന്നു. “അമ്മയ്‌ക്ക് ധാരാളം കുട്ടികളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടത്ര കിടക്കകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ നായയുടെ Read More…









