Oddly News

മഴയായി പൊഴിഞ്ഞു വീണത് നൂറുകണക്കിന് മത്സ്യങ്ങള്‍; ആകാശത്ത് നിന്നും അത്ഭുതക്കാഴ്ച- വീഡിയോ വൈറല്‍

ആലിപ്പഴം പൊഴിയുന്നതിനെ കുറിച്ചൊക്കെ  നമ്മള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ മീന്‍ മഴയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.സംഭവം നടന്നത് ഇറാനിലാണ്. തിങ്കളാഴ്ചയാണ് യസുജ് മേഖലയില്‍ കനത്ത മഴ പെയ്യുന്നതിനിടെ അപൂര്‍വ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഉപയോക്താക്കളെ കൗതുകത്തിലാക്കുകയും ചെയ്തു.ആകാളത്ത് നിന്ന് നിരവധി മത്സ്യങ്ങള്‍ റോഡിലൂടെ പോകുന്ന കാറുകള്‍ക്കിടയിലേക്കും മുകളിലേക്കുമൊക്കെ വീഴുന്നതായി നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘മത്സ്യമഴ’ തന്റെ ഫോണില്‍ പകര്‍ത്തുന്ന Read More…

Oddly News

ഭൂമിക്കടിയിൽ നൂറിലധികം മുറികളും രഹസ്യഅറകളുമുള്ള കൊട്ടാരം വിൽപനയ്ക്ക്: വില 3800 കോടി

വമ്പന്‍ ഒരു കൊട്ടാരം സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. ഒരു കാലത്ത് മൊറോക്കന്‍ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാരീസിലെ സിനെ എറ്റ് മാര്‍നില്‍ സ്ഥിതിചെയ്യുന്ന അര്‍മെയ്ന്‍വില്ലിയേഴ്‌സ് എന്ന കൊട്ടാരമാണ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നത്. 363 മില്യന്‍ പൗണ്ടാണ് (3812 കോടി രൂപ) കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2008-ല്‍ നിലവിലെ ഉടമ കൊട്ടാരം സ്വന്തമാക്കുമ്പോള്‍ 1800 കോടിയില്‍ താഴെയായിരുന്നു വില. ഭൂമി വിലയിലുണ്ടായ മാറ്റങ്ങള്‍ കണക്കാക്കിയാലും ആ തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വിലയായി വാങ്ങുന്നത് അന്യായമാണന്നൊണ് പൊതുവേയുള്ള Read More…

Oddly News

ഒരു വര്‍ഷമായി താമസിക്കുന്നത് ട്രെയിനില്‍; ലാസ്സെ സ്റ്റോളി പ്രതിദിനം സഞ്ചരിക്കുന്നത് 600 കിലോമീറ്റര്‍

വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റ് എടുത്ത് ജര്‍മ്മന്‍കാരന്‍ ലാസ്സെ സ്റ്റോളി ഒരു വര്‍ഷമായി താമസിക്കുന്നത് ട്രെയിനില്‍. 17 കാരനായ ജര്‍മ്മന്‍ബാലന്‍ പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്നു. ഏകദേശം 10,000 ഡോളര്‍ (ഏകദേശം 8.3 ലക്ഷം രൂപ) വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റിന്റെ വിലയ്ക്ക് റെയില്‍കാറില്‍ താമസിക്കുന്ന ഇയാളെ ‘ട്രെയിന്‍ക്വാറ്റര്‍’ എന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നു. ജര്‍മ്മനിയിലും യൂറോപ്പിലുമായി പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കൗമാരക്കാരന്‍ രാത്രി ഉറങ്ങുന്നത് ട്രെയിനിലാണ്. ഡൈനിംഗ് കാറില്‍ പ്രഭാതഭക്ഷണം കഴിക്കുന്നു, ട്രെയിനിലെ സിങ്കുകളിലാണ് വസ്ത്രം Read More…

Oddly News

നാലു വയസ്സുകാരന്റെ ആഗ്രഹം ; പൊലീസ് ഉദ്യോഗസ്ഥനാക്കി ഡിപ്പാര്‍ട്ട്മെന്റ്

നാലു വയസുകാരനെ പൊലീസ് ഉദ്യോഗസ്ഥനാക്കി ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റോണ്‍ ഹിക്സ് എന്ന കൊച്ചു മിടുക്കന്റെ പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കിയത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നാലു വയസുകാരന്റെ അവസാന ആഗ്രഹം സാക്ഷാത്ക്കരിയ്ക്കനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്. ഗുരുതരമായ കിഡ്‌നി രോഗബാധിതനാണ് സ്റ്റോണ്‍ ഹിക്സ്. വലുതാകുമ്പോള്‍ തനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നതായിരുന്നു ഈ നാലു വയസ്സുകാരന്റെ ആഗ്രഹം. ആ ആഗ്രഹമാണ് ഒര്‍ലാന്‍ഡോ പൊലീസ് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ‘മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഒര്‍ലാന്‍ഡോ പൊലീസ് Read More…

Oddly News

വര്‍ഷങ്ങള്‍ പോരാടി നേടിയ മരണം; പെറുവില്‍ ദയവധത്തിന് വിധേയായ ആദ്യ വ്യക്തിയായി അന

ലോകത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ദയാവധ കേസുകള്‍ നമ്മുക്കറിയാം. ദക്ഷിണ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ദയാവധം നിയമവിരുദ്ധമാണ്. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ അന എസ്ദ്രാദയ്ക്ക് എന്ന സൈക്കോളജിസ്റ്റിന്  പെറുവിലെ ആദ്യ ദയാവധത്തിന് കോടതി അനുമതി ലഭിച്ചിരുന്നു. അനയുടെ ദയാവധം നടപ്പിലായെന്ന് അവരുടെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു. ദയാവധത്തിന് വിധേയയായ അന എസ്ദ്രാദ വര്‍ഷങ്ങളായി പൂര്‍ണമായി കിടപ്പിലാണ്. ഇവരുടെ ചെറുപ്പത്തില്‍ തന്നെ മസിലുകള്‍ ദുര്‍ബലമാകുന്ന പോളിമയോസിറ്റിസ് എന്ന രോഗം ഇവരെ ബാധിച്ചു. ഇരുപത് വയസ് ആയപ്പോഴേക്കും നടക്കാന്‍ കഴിയാതെ Read More…

Oddly News

ഈ പൂച്ച ആരുടെ അടുത്ത് വന്നുകിടന്നാലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം ഉറപ്പ്; മരണം പ്രവചിച്ച ഓസ്‌കാര്‍

അമേരിക്കയിലുള്ള റോഡ് ഐലന്‍ഡിലെ സ്റ്റിയര്‍ ഹൗസ് നഴ്‌സിംഗ് ആന്‍ഡി റീഹാബിലിറ്റേഷന്‍ സെന്ററിലെ തെറാപ്പി പൂച്ചകളില്‍ ഒരാളാണ് ഓസ്‌കാര്‍.  ഈ ആശുപത്രിയില്‍ വസിച്ചിരുന്നത് മറവിരോഗവും പാര്‍ക്കിന്‍സണ്‍ തുടങ്ങിയവ ബാധിച്ച രോഗികളാണ്. ആരുമായും വളരെ പെട്ടെന്ന് തന്നെ ഇണങ്ങുന്ന സ്വഭാവകാരനായിരുന്നു ന്മമുടെ ഓസ്‌കാര്‍.  അതിനാല്‍ തന്നെ ഓസ്‌കാറിന്റെ സാന്നിധ്യം പല രോഗകള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും ആശ്വാസവും പകര്‍ന്നിരുന്നു.എന്നാല്‍ ചെറിയ പ്രശ്‌നമുണ്ട്. എന്താന്നല്ലേ? ഓസ്‌കാര്‍ ഏതെങ്കിലും രോഗിയുടെ അടുത്ത് ചുരുണ്ടു കൂടികിടന്നുറങ്ങിയാല്‍ ഏതാനും മണിക്കൂറിനുള്ളില്‍ അവരുടെ മരണം ഉറപ്പിക്കാം.  ആശുപത്രിയിലെ രോഗികള്‍ Read More…

Oddly News

റോമിംഗ് ചതിച്ചാശാനേ…; അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് 1.20 കോടിയുടെ ഫോണ്‍ ബില്ല് !

അവധി ആഘോഷിയ്ക്കാന്‍ പോയ ദമ്പതികള്‍ക്ക് സംഭവിച്ച അബന്ധമാണ് ഇപ്പോള്‍ ആര്‍ക്കും ഒരു പാഠമാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു യുഎസിലെ ഫ്‌ലോറിഡയില്‍ നിന്നുള്ള റെനെ റെമണ്ട് എന്നയാളും ഭാര്യ ലിന്‍ഡയും. ഇവരുടെ ജന്മനാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. എന്നാല്‍ തിരികെ എത്തിയ ഇവര്‍ക്ക് ലഭിച്ചത് ഏകദേശം 1.20 കോടി രൂപ (143,000 ഡോളര്‍)യുടെ ഫോണ്‍ ബില്ലായിരുന്നു. നേരത്തെയും ഇവര്‍ സ്വിറ്റസര്‍ലന്‍ഡിലേക്ക് പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഇത്തരത്തില്‍ ഇവര്‍ക്ക് സംഭവിച്ചിട്ടില്ല. ഫോണ്‍ ബില്ല് ലഭിച്ചതിനെ തുടര്‍ന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരും ഉപയോഗിച്ച Read More…

Oddly News

മറ്റൊരാളുടെ ഐഡന്റിറ്റിയില്‍ 58കാരന്‍ കഴിഞ്ഞത് 35 വര്‍ഷം; ജോലിയും വാങ്ങി, കാറും മേടിച്ചു, പണവും മോഷ്ടിച്ചു…!

മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിച്ച് അയാളായി കഴിഞ്ഞയാളെ അറസ്റ്റു ചെയ്തു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മാത്യു ഡേവിഡ് കെയ്‌റന്‍സ് എന്ന 58 കാരന്‍ വില്യം ഡൊണാള്‍ഡ് വുഡ്സ് എന്നയാളുടെ പേരും വിലാസവും തട്ടിയെടുത്ത് ജോലി വാങ്ങിക്കുകയും അയോവ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരനായി ജോലി നേടുകയും കാര്‍ വാങ്ങുകയും ചെയ്തു. മറ്റൊരാളുടെ ഐഡന്റിറ്റി മോഷ്ടിക്കുകയും കഴിഞ്ഞ 35 വര്‍ഷമായി അത് ഉപയോഗിക്കുകയും ചെയ്തതായി മാത്യൂ സമ്മതിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്ത് മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂ മെക്സിക്കോയിലെ ആല്‍ബുകെര്‍ക്കിലെ ഒരു Read More…

Oddly News

352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ; ടുണീഷ്യയില്‍ ബ്രിട്ടീഷകാരന്‍ ഓടിയത് ആഫ്രിക്ക മുഴുവന്‍

റോസ് കുക്ക് എന്ന ചുവന്ന തലയുള്ള ബ്രിട്ടീഷുകാരന്‍, ടുണീഷ്യയില്‍ ഒരു ഫിനിഷിംഗ് ലൈന്‍ കടന്നതിന് ശേഷം ആഫ്രിക്കയുടെ മുഴുവന്‍ നീളത്തിലും ഓടുന്ന ആദ്യത്തെ വ്യക്തിയായി താന്‍ മാറിയെന്ന് അവകാശപ്പെടുന്നു. 352 ദിവസങ്ങള്‍ക്കുള്ളില്‍ 385 മാരത്തണുകള്‍ ഓടിയെന്നും 10,000 മൈലുകള്‍ പിന്നിട്ടപ്പോള്‍ ചാരിറ്റികള്‍ക്കായി സമാഹരിച്ചത് 650,000 ലധികം ഡോളറുകള്‍. റോസ് കുക്ക് എന്ന ബ്രിട്ടീഷുകാരനാണ് നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റേത് അസാധാരണവും അപകടം നിറഞ്ഞതുമായ നേട്ടമായിരുന്നു. 16 രാജ്യങ്ങള്‍, മരുഭൂമികള്‍, മഴക്കാടുകള്‍, പര്‍വതങ്ങള്‍ എന്നിവ കടന്നുള്ള അദ്ദേഹത്തിന്റെ റൂട്ട്, വിസ Read More…