Featured Spotlight

എൻഎസ്എസ്-എസ്എൻഡിപി ഐക്യം: പിന്നിൽ വെള്ളാപ്പള്ളി അറിഞ്ഞുകൊണ്ടുള്ള ‘ചതി’യെന്ന് ഗണേഷ് കുമാർ!

തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ Read More…

Featured Spotlight

പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.

എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന്  കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.  എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍  Read More…

Featured Spotlight

‘അയാളൊരു നേതാവാണോ? സതീശനെ അഴിച്ചുവിട്ടാൽ കോണ്‍ഗ്രസിന് അടികിട്ടും’: സുകുമാരന്‍ നായര്‍, ലീഗ് ഐക്യം തകര്‍ത്തിട്ടില്ല

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്‍എസ്എസിന്‍റെ ആസ്ഥാനത്ത് ഒന്നര മണിക്കൂറാണ് വി.ഡി.സതീശന്‍ വന്നിരുന്നതെന്നും എന്നിട്ട് സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പറയുന്നതിന്‍റെ കാര്യമെന്താണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ക്നാനായ സഭയുടെ തിരുമേനിയെ കാണാന്‍ പോയതെന്തിനാണ്? സതീശന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അയാളൊരു നേതാവാണോ, പറഞ്ഞിടത്ത് നില്‍ക്കണ്ടേ’യെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. ഇങ്ങനെ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടുമെന്നും സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും എന്‍എസ്എസ് ജനറല്‍ Read More…

Lifestyle

“നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല, കാശുമുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം”; ഗണേഷ് കുമാർ

കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന്​ പിന്നാലെ എൻ.എസ്​.എസ്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും Read More…