Featured Spotlight

ഉത്തര കൊറിയ; 13 വയസുകാരി പിന്‍ഗാമി; കിമ്മിന്റെ കുടുംബത്തില്‍ തര്‍ക്കം, സഹോദരിക്ക് എതിര്‍പ്പ്

പ്യോങ്യാങ്‌: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്നിന്റെ കുടുംബത്തില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്‌. 13 വയസുള്ള മകള്‍ കിം ജു യേയെ കിം പിന്‍ഗാമിയായി പ്രഖ്യാപിച്ചതാണു പ്രശ്‌നമായത്‌. ആ തീരുമാനത്തോട്‌ ഉത്തര കൊറിയന്‍ ഭരണകൂടത്തിലെ രണ്ടാംസ്‌ഥാനക്കാരി കൂടിയായ കിം യോ ജോങ്ങിനു വിയോജിപ്പുണ്ടെന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്‌. കിം ജോങ്‌ ഉന്നിന്റെ സഹോദരിയാണു യോ ജോങ്‌. കഴിഞ്ഞയാഴ്‌ചയാണു കിം ജു യേയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാനുള്ള നീക്കമുണ്ടായത്‌. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉത്തര കൊറിയയുടെ വര്‍ക്കേഴ്‌സ്‌ Read More…

Featured Oddly News

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍; ലഭിച്ചത്‌ 17,742 കോടി

ഹാക്കിങ്ങിലൂടെ ഉത്തര കൊറിയയ്‌ക്ക്‌ വിദേശനാണ്യം നേടിക്കൊടുത്ത്‌ ഹാക്കര്‍മാര്‍. ഈ വര്‍ഷം ഇതുവരെ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ സമ്പാദിച്ചത്‌ ഏകദേശം 200 കോടി ഡോളര്‍(ഏകദേശം 17,742 കോടി രൂപ)!. ക്രിപ്‌റ്റോ കറന്‍സി ഉടമകളെ ലക്ഷ്യമിട്ടായിരുന്നു ഹാക്കിങ്‌.ഭരണകൂടത്തിന്റെ പിന്തുണയോടയാണു വലിയതോതില്‍ ഹാക്കിങ്‌ നടക്കുന്നതെന്നാണ്‌ ഐക്യരാഷ്‌ട്രസഭയുടെ നിലപാട്‌. അതിലൂടെ ലഭിക്കുന്ന വരുമാനം മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) ഏകദേശം 13% വരും. ക്രിപ്‌റ്റോ കറന്‍സികളില്‍ വന്‍തോതില്‍ നിക്ഷേപം നടക്കുന്നതാണു ഹാക്കര്‍മാര്‍ക്ക്‌ ആകര്‍ഷകമാകുന്നത്‌. ഇങ്ങനെ തട്ടിയെടുക്കുന്ന പണം ഉത്തര കൊറിയയുടെ ആണവ മിസൈല്‍ Read More…

Uncategorized

സ്തനഭംഗിക്ക് ശസ്ത്രക്രിയ ചെയ്ത യുവതികൾ പരിഭ്രാന്തിയിൽ; ശിക്ഷ നൽകാൻ ഉത്തരകൊറിയ, ഡോക്ടറും കുടുങ്ങും !

പ്യോങ്യാങ് ∙ സ്തന ശസ്ത്രക്രിയ നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീകൾക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയൻ ഭരണകൂടം. സ്തന ഇംപ്ലാന്റുകൾ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരും നടപടി നേരിടേണ്ടി വരും. ശരീരത്തിൽ മാറ്റങ്ങൾ പ്രകടമായ സ്ത്രീകളെ കണ്ടെത്താൻ പരിശോധന നടത്തുമെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകൊറിയയിൽ സൗന്ദര്യ വർധനയ്ക്കായുള്ള ശസ്ത്രക്രിയകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്. അടുത്തിടെ സ്തന സൗന്ദര്യം വർധിപ്പിക്കാൻ ശസ്ത്രക്രിയ Read More…

Oddly News

വിദേശ സിനിമ കണ്ടാല്‍ ഉത്തര കൊറിയയില്‍ വധശിക്ഷ ? യു.എന്‍. റിപ്പോര്‍ട്ട്‌

ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്‌. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്‌’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായിട്ടില്ലെന്ന്‌ യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്‌ വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ Read More…

Oddly News

ആ രാജ്യത്ത് ഈ രണ്ടു ഭക്ഷണം കഴിച്ചാല്‍ രാജ്യദ്രോഹം, പിടിച്ച് ജയിലില്‍ അടയ്ക്കും!.

ഉത്തരകൊറിയക്കാര്‍ ഹോട്ട്‌ഡോഗ്, ബുഡേ ജിഗേ മുതലായവ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണാധികാരി കിം ജോങ് ഉന്‍. ഈ വിഭവങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി കഴിക്കുന്നതും തെരുവുകളില്‍ വില്‍ക്കുന്നതും രാജ്യ ദ്രോഹമായിയാണ് കണക്കാക്കപ്പെടുന്നത്. ഈ കുറ്റത്തിന് ആരെയെങ്കിലും പിടിച്ചാല്‍ അവരെ ലേബര്‍ ക്യാംപുകളിലേക്ക് അയയ്ക്കും. പാശ്ചാത്യ സംസ്‌കാരം രാജ്യത്തേക്ക് കടന്നുവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ കടകളില്‍ ഹോട്ട് ഡോഗ്, ജിഗേ തുടങ്ങിയവ വില്‍ക്കുന്നത് നിര്‍ത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുപോലെ ദക്ഷിണകൊറിയന്‍ ഭക്ഷണമായ സ്‌പൈസി റൈസ് കേക്കുകള്‍ക്കും Read More…

Oddly News

ടൈപ്പിംഗ് ഇല്ല, മൗസ് ക്ലിക്ക് ഇല്ല ‘: ഉത്തര കൊറിയയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പഴയ വീഡിയോ വൈറലാകുന്നു…

ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം. ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ Read More…

Oddly News

ഉത്തര കൊറിയയുടെ മാലിന്യബലൂണുകള്‍, ദക്ഷിണ കൊറിയൻ എയർപോർട്ട് അടച്ചു

സോള്‍: ഉത്തര കൊറിയ ദക്ഷിണകൊറിയയെ ലക്ഷ്യമിട്ട് അയയ്ക്കാറുള്ള മാലിന്യ ബലൂണുകള്‍ കാണം ദക്ഷിണ കൊറിയയില്‍ വിമാനഗതാഗതം തടസ്സപ്പെട്ടത് മൂന്ന് മണിക്കൂര്‍. ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ 2 ന് സമീപത്തെ റണ്‍വേയില്‍ ബലൂണ്‍ വന്നിറങ്ങിയതോടെ അവ താല്‍ക്കാലികമായി അടയ്ക്കുകയായിരുന്നു. ഇതോടെ ബുധനാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയരുന്ന ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും മൂന്ന് മണിക്കൂര്‍ തടസ്സപ്പെട്ടതായി വിമാനത്താവള വക്താവ് പറഞ്ഞു. മെയ് അവസാനം മുതല്‍ ഉത്തരകൊറിയ ദക്ഷിണകൊറിയയിലേക്ക് ബലൂണുകള്‍ പറത്തുന്നുണ്ട്. ഇത്തരം നൂറു കണക്കിന് ബലൂണുകളാണ് ദക്ഷിണ കൊറിയയില്‍ ലാന്‍ഡ് Read More…