Crime

ലഹരിനല്‍കി വീഴ്ത്തും; അനാശാസ്യത്തിനുപയോഗിക്കും, ഇരകള്‍ ഐടിക്കാരും വിദ്യാര്‍ഥിനികളും, കുടുങ്ങിയവരില്‍ ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍

എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ്‌ നടത്തിയ റെയ്‌ഡില്‍ കുടുങ്ങിയത്‌ ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാര്‍ക്കാട്‌ സ്വദേശി അക്‌ബര്‍ അലിയും അറസ്‌റ്റിലായി. നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രഫഷണലുകളും റാക്കറ്റില്‍ കുടുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്‌. കൂടുതല്‍ അന്വേഷണത്തിനുശേഷം പോക്‌സോ കേസടക്കം ചുമത്തും. കൊച്ചിയില്‍ മാത്രം നൂറിലധികം അനാശാസ്യ കേന്ദ്രങ്ങളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകര്‍ഷകമായ പേരുകളും പരസ്യബോര്‍ഡുകളും വച്ചാണു തട്ടിപ്പുകാര്‍ ഉപഭോക്‌താക്കളെ ആകര്‍ഷിക്കുന്നത്‌. ഉത്തരേന്ത്യയില്‍നിന്നും മറ്റും യുവതികളെ എത്തിച്ചാണു പ്രവര്‍ത്തനം. Read More…