Movie News

അമല്‍നീരദിന്റെ തുടര്‍ച്ചയായ മൂന്ന് സിനിമകളിൽ അഭിനയിച്ച ഒരേയൊരു നടന്‍- നിസ്താർ

വരത്തനും ഭീഷ്മപർവ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ൻ വില്ല. അമൽ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളിൽ തുടർച്ചയായി അഭിനയിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ് നിസ്താർ. ബൊഗെയ്ൻ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമൽ നീരദ് പറഞ്ഞു: “എൻ്റെ അടുത്തടുത്ത മൂന്ന് സിനിമകളിൽ വർക്ക് ചെയ്ത ഒറ്റ ആർട്ടിസ്റ്റേയുള്ളൂ മലയാളത്തിൻ, അയാളാണ് ദേ നില്ക്കുന്നത്. ” ബൊഗെയ്ൻ വില്ലയിൽ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തൻ്റേതെന്ന് നിസ്താർ പറയുന്നു. രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ൻ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് Read More…