ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അനേകം നാഴികക്കല്ലുകളാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നാഴികക്കല്ലുകള്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പേയ്ക്ക് പോകുമോ? ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഗോളുകളും അസിസ്റ്റുമായി ഇപ്പോള്‍ 516 ഗോള്‍ സംഭാവനകള്‍ നേടിയ പ്രായം കുറഞ്ഞയാളായി. വെറും 26 വയസ്സുള്ളപ്പോള്‍ 500 ഗോള്‍ സംഭാവനകള്‍ കവിയുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പ മാറി. ലയണല്‍ മെസ്സി ഈ പ്രായത്തില്‍ 486 ഗോളുകളില്‍ അവകാശം Read More…
Tag: neymar
പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് ?
സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വന്‍ തുക നീക്കിയതിന് ശേഷം 39 കാരനായ അല്‍-നാസറിന് Read More…
പരിക്ക് നെയ്മറുടെ കരിയര്‍ അവസാനിപ്പിക്കുമോ? അല്‍ ഹിലാലിന് മതിയായി, കരാറില്‍ നിന്നും ഒഴിവാക്കുന്നു
തീര്‍ച്ചയായും സമീപകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും തുടര്‍ച്ചയായി പരിക്കുണ്ടാകുന്നത് താരത്തിന്റെ കരിയറിന് ഭീഷണിയാകുകയാണ്. സൗദിലീഗില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മര്‍ കഴിഞ്ഞ മത്സരത്തിലും പരിക്കേറ്റ് പുറത്തായതോടെ താരത്തെ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ക്ലബ്ബ്. മികച്ച താരമാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടിയാകുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് മറ്റൊരു ഹാംസ്ട്രീംഗ് പരിക്ക് താരത്തിന് വിനയായത്. തിങ്കളാഴ്ച, Read More…
മെസ്സിയും നെയ്മറും വീണ്ടും ഒന്നിക്കുന്നു ? ഇന്റര്‍മയാമിയില്‍ എത്തിയേക്കുമെന്ന് സൂചന
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റീനയുടെ ലിയോണേല്‍ മെസ്സിയും ചേര്‍ന്ന് ബാഴ്‌സിലോണയിലും പിന്നീട് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലും കാട്ടിയതെല്ലാം ചരിത്രമാണ്. പിന്നീട് രണ്ടുപേരും രണ്ടു വഴിക്ക് പിരിയുകയും ചെയ്തു. മെസ്സി അമേരിക്കയ്ക്കും നെയ്മര്‍ ഗള്‍ഫിലും ചേക്കേറി. എന്നാല്‍ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കമിട്ടു. നെയ്മറിന്റെ മുന്‍ ബാഴ്സലോണ ടീമംഗങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ നിലവില്‍ ഇന്റര്‍ Read More…
നെയ്മര്‍ ജൂണിയര്‍ തിരിച്ചുവരവിന് ; കോപ്പാ അമേരിക്കയില്‍ ബ്രസീലിനായി ഇറങ്ങിയേക്കും
മാസങ്ങളായി പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രതിഭ നെയ്മര്‍ ജൂനിയര്‍ മടങ്ങിവരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കായികപരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് താരം വിവരമറിയിച്ചത്. പരുക്കിന് ശേഷം വഴക്കം പ്രകടമാക്കുന്ന സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ചെയ്യുന്നതിന്റെ നിരവധി ചിത്രങ്ങള്‍ ബ്രസീലിയന്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബ്രസീല്‍ ഡ്യൂട്ടിയിലായിരിക്കെ 32 കാരനായ ഫോര്‍വേഡ് പരിക്കേറ്റ് ഒരു മാസത്തിന് ശേഷം ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് വെളിപ്പെടുത്തി. ആ വലിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നെയ്മറിന് Read More…
നെയ്മറിന്റെ വീട്ടില്‍ കവര്‍ച്ച; കാമുകിയേയും പെണ്‍മക്കളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
സാവോപോളോ: ഫുട്‌ബോള്‍ താരം നെയ്മറിന്റെ കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയുടെ സാവോ പാളോയിലെ കോട്ടിയയില്‍ ചൊവ്വാഴ്ച വീട് കുത്തിത്തുറന്ന് കവര്‍ച്ച. ബിയാന്‍കാര്‍ഡിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റവാളികള്‍ നെയ്മറിന്റെ പങ്കാളിയെയും മകളെയും തട്ടിക്കൊണ്ടുപോകാനും പദ്ധതിയിട്ടായിരുന്നു ആക്രമണമെന്ന് ആര്‍ സെവന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കുറ്റവാളികള്‍ നെയ്മറിന്റെ ഭാര്യാമാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. അതേസമയം ആക്രമണം നടക്കുന്ന സമയത്ത് നെയ്മറുടെ മക്കളായ മാവിയയും ബിയാന്‍കാര്‍ഡിയയും വീട്ടില്‍ ഉണ്ടായിരുന്നില്ല. മാതാപിതാക്കളെ ബലമായി ബന്ധിച്ചിട്ടുണ്ടെങ്കിലും കുറ്റവാളികള്‍ അവര്‍ക്ക് ഗുരുതരമായ ഉപദ്രവമൊന്നും Read More…
നെയ്മര്‍ മുംബൈയില്‍ കളിക്കാനെത്തുമോ? ബ്രസീലിയന്‍ സൂപ്പര്‍താരത്തിന്റെ കാര്യം ആശങ്കയില്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് 2-0ന് ബ്രസീല്‍ തോറ്റമത്സരത്തില്‍ നിരാശയാകുന്നത് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്. ഈ കളിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ നെയ്മര്‍ കണ്ണീരോടെ കളം വിട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് താരത്തിന്റെ കളി നേരില്‍ കാണാനാകുന്ന കാര്യം സംശയത്തിലായി. നവംബര്‍ 6 ന് നെയ്മറിന്റെ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയില്‍ മത്സരമുണ്ടായിരുന്നു. ഗ്രൂപ്പ്-സ്റ്റേജില്‍ ഐഎസ്എല്‍ ടീമായ മുംബൈസിറ്റിയുമായുള്ള മത്സരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് പരിക്കേറ്റത്. Read More…
പെലെയുടെ റെക്കോഡ് ഭേദിച്ച നെയ്മര്‍; പതിനാറാം വയസ്സില്‍ ഗോളടിച്ച ലാമിന്‍ യമല്‍
ജോര്‍ജിയയ്‌ക്കെതിരായ യൂറോ 2024 യോഗ്യതാ മത്സരത്തില്‍ സ്‌പെയിന് വേണ്ടി ഗോളടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിട്ടാണ് കൗമാരക്കാരന്‍ ലാമിന്‍ യമല്‍ മാറിയത്. 16 വയസ്സും 57 ദിവസവും പ്രായമുള്ള യമല്‍ പകുതി സമയത്തിന് തൊട്ടുമുമ്പ് കളത്തിലെത്തുകയും സ്‌പെയിന്റെ ഏഴാം ഗോളും നേടി. ലോകഫുട്‌ബോളില്‍ 17 കടക്കും മുമ്പ് കളത്തിലെത്തിയ ചില കളിക്കാരുടെ റെക്കോഡുകള്‍ രസകരമാണ്. 2021 ല്‍ സ്‌പെയിനില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 17 വയസ്സും 62 ദിവസവും പ്രായമുള്ള ഗവിയില്‍ നിന്നാണ് വിംഗര്‍ യമല്‍ ഏറ്റവും പ്രായം Read More…