Featured Sports

ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ന്യൂസിലന്‍ഡിന്‌. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ്‌ ന്യൂസിലന്‍ഡ്‌ 2-1 നു പരമ്പര നേടിയത്‌. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ്‌ ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്‌. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ട്‌ വിക്കറ്റിന്‌ 337 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന്‌ Read More…

Featured The Origin Story

ന്യൂസിലൻഡുകാരെ എന്തുകൊണ്ടാണ് ‘കിവീസ്’ എന്ന് വിളിക്കുന്നത്? ഇതാ ആ രസകരമായ വസ്തുത

ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളുള്ള വിസ്മയ രാജ്യമാണ് ന്യൂസിലൻഡ്. മനോഹരമായ ഫ്യോർഡുകൾ, സജീവമായ അഗ്നിപർവതങ്ങൾ, മരതകപ്പച്ച കുന്നുകൾ, വെളുത്ത മണൽ ബീച്ചുകൾ എന്നിവയെല്ലാം ഇവിടെയുണ്ട്. അന്താരാഷ്ട്ര പ്രശസ്തമായ ഹക്ക നൃത്തത്തിൻ്റെ ജന്മദേശം കൂടിയാണ് ഇത്. റഗ്ബി ഭ്രാന്തുള്ള ഒരു ജനതയും സാഹസിക കായിക ഇനങ്ങളെ ഇഷ്ടപ്പെടുന്നവരുമാണ് ഇവർ. എന്നാൽ, ഈ രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും സവിശേഷവും അറിയപ്പെടുന്നതുമായ ഒരു വസ്തുത അവിടുത്തെ ജനങ്ങൾക്കുള്ള വാത്സല്യം നിറഞ്ഞ വിളിപ്പേരാണ്. കിവീസ് (Kiwis). നിങ്ങൾ ക്രിക്കറ്റ് മത്സരങ്ങളിൽ കമൻ്റേറ്റർമാർ ന്യൂസിലൻഡ് കളിക്കാരെ Read More…

Crime

3 കുട്ടികളുമായി വനത്തില്‍ 4വര്‍ഷമായി ഒളിവുജീവിതം; കവര്‍ച്ച നടത്താന്‍ ഇടയ്ക്ക് പുറത്തുവരും, ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

മൂന്ന് കുട്ടികളുമായി ന്യൂസിലന്റിലെ വനത്തില്‍ നാലു വര്‍ഷമായി ഒളിവുജീവിതം നയിച്ച പിതാവിനെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 2021-ന്റെ അവസാനം മുതല്‍ കുട്ടികളോടൊപ്പം അപ്രത്യക്ഷനായ ടോം ഫിലിപ്‌സ് എന്നയാള്‍ക്കായി രാജ്യവ്യാപകമായി തിരച്ചില്‍ നടന്നിട്ടും പോലീസിന് കണ്ടെത്താനായിരുന്നില്ല. നിരവധി തവണ അയാള്‍ പുറത്തുവന്നിട്ടും പിടികൂടാനായില്ല. ന്യൂസിലന്റിലെ ഏറ്റവും ദുരൂഹമായ കേസായിട്ടാണ് ടോം ഫിലിപ്സിന്റെ കഥ നിലനില്‍ക്കുന്നത്. എന്താനാണ് ഇയാള്‍ ഒളിവില്‍ പോകുന്നതെന്നോ കുട്ടികളെ എന്തിനാണ് ഒളിവ് ജീവിതത്തിനായി കാടിനുള്ളിലേക്ക് കൊണ്ടുപോകുന്നതെന്നോ ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 2.30 Read More…

Lifestyle

ന്യൂസിലന്റില്‍ ‘ആളു’കളേക്കാള്‍ കൂടുതല്‍ ‘ആടുകള്‍’; 23 ദശലക്ഷം ആടുകളും 5.3 ദശലക്ഷം ആളുകളും

വിദേശത്തുള്ള ന്യൂസിലന്‍ഡുകാരെ ലക്ഷ്യമിട്ട് വളരെക്കാലമായി കേള്‍ക്കുന്ന തമാശയാണ് രാജ്യത്തെ തുച്ഛമായ മനുഷ്യ ജനസംഖ്യയേക്കാള്‍ കൂടുതലുള്ള ആടുകളുടെ എണ്ണം. എന്നാല്‍ ഈ തമാശ വളരെ ശരിയാണെന്ന് വീണ്ടും തെളിയുകയാണ്. ഇപ്പോഴും ആളുകളേക്കാള്‍ കൂടുതല്‍ ആടുകളുടെ ആവാസമുള്ള ലോകത്തിലെ ഏതാനും രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്റ്. ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മനുഷ്യരുടെ എണ്ണം 5.3 ദശലക്ഷമാണ്. പക്ഷേ ആടുകളുടെ എണ്ണമാകട്ടെ 23.6 ദശലക്ഷവും. അതായത് ശരാശരി ഒരു ന്യൂസിലന്റുകാരന് 4.5 ആടുകളുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് ഏജന്‍സിയുടെ ഡാറ്റ കാണിക്കുന്നു. Read More…

Sports

ഏഴ് ഓവറുകളില്‍ വീണത് ഏഴുവിക്കറ്റുകള്‍ ; പാകിസ്താന്റെ ചീട്ടുകീറി ന്യൂസിലന്റ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒരു മത്സരത്തില്‍ വെറും ഏഴ് ഓവറില്‍ ഏഴുവിക്കറ്റുകള്‍ വീഴ്ത്തി ന്യൂസിലന്റ് പാകിസ്താന്റെ ചീട്ടുകീറി. പാകിസ്താന്‍ ന്യുസിലന്റ് ഏകദിന പോരാട്ടത്തില്‍ 345 റണ്‍സ് പിന്തുടര്‍ന്ന് പാകിസ്താന്‍ 73 റണ്‍സിന് തോറ്റു. നേപ്പിയറില്‍ നടന്ന മത്സരത്തിലായിരുന്നു പാകിസ്താന്റെ വന്‍ തകര്‍ച്ച. 22 റണ്‍സിനായിരുന്നു ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. ഏഴ് വിക്കറ്റ്, ഏഴ് ഓവറുകള്‍, വെറും 22 റണ്‍സ്. അതുപോലെ, നഖം കടിക്കുന്ന ഫിനിഷിലേക്ക് നീങ്ങുകയായിരുന്ന ഒരു മത്സരം ശനിയാഴ്ച നേപ്പിയറില്‍ ന്യൂസിലന്‍ഡിന് ഏകപക്ഷീയമായ 73 റണ്‍സിന്റെ Read More…

Oddly News

വ്യാഴാഴ്ച ടൂറില്‍ പിശാചുക്കള്‍ വേട്ടയാടും ; ദുരൂഹ മരണങ്ങളുടെയും പ്രേതകഥകളുടേയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ്

പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ നിന്ന് നിലവിളിച്ചു. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന്റെ ബേസ്‌മെന്റ് ഇടനാഴിയില്‍ ഉണ്ടായിരുന്ന ചെറിയ ജനക്കൂട്ടം ഒന്നു ഞെട്ടി. ‘ലിഫ്റ്റിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം’ അവള്‍ പറഞ്ഞു. പക്ഷേ ആരും ലിഫ്റ്റിലേക്ക് കയറാന്‍ കൂട്ടാക്കിയില്ല. ദുരൂഹമായ മരണങ്ങള്‍, വിശദീകരിക്കാനാകാത്ത ശബ്ദങ്ങള്‍, അപ്രതീക്ഷിത രാത്രി കാഴ്ചകള്‍ എന്നിങ്ങനെ പതിവുള്ളതല്ല. ന്യൂസിലന്റിന്റെ വെല്ലിംഗ്ഡണിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള വ്യാഴാഴ്ച ടൂറുകള്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ‘പ്രേതാനുഭവം’ നല്‍കും. പാര്‍ലമെന്റിന്റെ ചരിത്രവും പൗരാണികവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൈഡുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ വിക്ടോറിയന്‍ കാലഘട്ടത്തിലെ Read More…

Oddly News

പാമ്പുകളില്ലാത്ത രാജ്യങ്ങളുമുണ്ട് ; ന്യൂസിലന്റില്‍ മൃഗശാലയില്‍ പോലും ഇല്ല…!

മനുഷ്യര്‍ക്ക് ഏറ്റവും പേടിയുള്ള ജീവികളിലാണ് പാമ്പ്് പെടുന്നത്. നമ്മുടെ ഗ്രഹത്തില്‍ കാണപ്പെടുന്ന ഏറ്റവും അപകടകരമായ മൃഗങ്ങളില്‍ ചിലതായി പാമ്പുകളെ കണക്കാക്കുന്നു. ലോകത്ത് മരണപ്പെടുന്നവരില്‍ പാമ്പുകടിയേറ്റ് മരണപ്പെടുന്ന ഒരു നല്ല വിഭാഗം മനുഷ്യരുണ്ട്. എന്നാല്‍ പാമ്പിനെ തീരെ പേടിക്കേണ്ടാത്ത ദേശവും ഈ ഭൂമിയിലുണ്ട്്. ലോകത്തെ മിക്കവാറും എല്ലായിടത്തും പാമ്പുകള്‍ കാണപ്പെടുന്നു. ന്യൂസിലാന്‍ഡ് എന്ന രാജ്യം ഒഴികെ. പാമ്പുകളില്ലാത്ത രാജ്യം എന്നറിയപ്പെടുന്ന ന്യൂസിലാന്റിന് അങ്ങിനെയായതിന് നന്ദി പറയേണ്ടത് അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനാണ്. ദക്ഷിണധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യത്ത് ഉരഗങ്ങളുടെ Read More…