Movie News

സേക്രഡ് ഗെയിംസിനായി ആദ്യം പരിഗണിച്ചത് മഞ്ജുവിനേയും നയന്‍താരയേയും; അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് വെബ്‌സീരീസായ സേക്രഡ് ഗെയിംസില്‍ നായികമാരായി എത്തേണ്ടിയിരുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരായ മഞ്ജുവാര്യരും നയന്‍താരയും. പറയുന്നത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. എന്നാല്‍ എന്തുകൊണ്ടാണ് സെയ്ഫ് അലി ഖാന്‍ നായകനായ പരമ്പരയില്‍ രണ്ട് നടിമാരും അഭിനയിക്കാതിരുന്നതെന്നും താരം പറഞ്ഞു. സേക്രഡ് ഗെയിംസിലെ റോ ഏജന്റ് കുസും ദേവി യാദവിന്റെ വേഷത്തിനായി താന്‍ ആദ്യം സമീപിച്ചത് മഞ്ജു വാര്യരെയാണ്. ഇതിനൊപ്പം മറ്റൊരു കഥാപാത്രത്തിനായി നയന്‍താരയുടെ പേരും സംവിധായകന്‍ നല്‍കിയതാണ്്. 2019 ലെ ഹിറ്റ് പരമ്പരയിലെ മഞ്ജു Read More…

Hollywood

വേലക്കാരിയുടെ മകന്‍ തന്റേതാണെന്ന് ഷ്വാര്‍സെനഗര്‍ ഔദ്യോഗികമായി സമ്മതിച്ചു; നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി

കാല്‍നൂറ്റാണ്ട് പിന്നിട്ട ശേഷം നടനും കാലിഫോര്‍ണിയന്‍ ഗവര്‍ണറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാര്‍സെനെഗറും ഭാര്യ മരിയ ഷ്രിവറും തമ്മിലുള്ള വേര്‍പിരിയര്‍ ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരു കൗണ്‍സിലിംഗ് സെഷനില്‍ നടത്തിയ ഒരു വെളിപ്പെടുത്തലായിരുന്നു ഇരുവരുടേയും വേര്‍പിരിയലിലേക്ക് നയിച്ചത്. അവരുടെ വീട്ടുജോലിക്കാരിയുടെ കുട്ടിയുടെ പിതാവായിരുന്നോ? എന്ന ഷ്രിവറിന്റെ ചോദ്യത്തിന് ‘അതെ, മരിയ, ജോസഫ് എന്റെ മകനാണ്.’ എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ നെറ്റ് ഫ്‌ളിക്‌സില്‍ പുറത്തുവന്ന ഡോക്യൂമെന്ററിയിലായിരുന്നു ടെര്‍മിനേറ്റര്‍ താരം ഏറെ വിവാദമുണ്ടാക്കുന്ന നിമിഷം വിശദീകരിച്ചത്. വെളിപ്പെടുത്തല്‍ ഒരു അപവാദം മാത്രമല്ല Read More…

Movie News

275 കോടി, ‘പുഷ്പ 2 – റൂള്‍’ ഒടിടിയില്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്; നെറ്റ്ഫ്‌ളിക്‌സ് എഴുതിയത് ചരിത്രം

അല്ലു അര്‍ജുന്‍ നായകനായ പണംവാരി സിനിമകളില്‍ ഒന്നായ ‘പുഷ്പ 2: റൂള്‍’ ജനുവരി 30-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗാണ്. സിനിമയുടെ ഡിജിറ്റല്‍ അവകാശം അതിശയിപ്പിക്കുന്ന തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒടിടിയില്‍ പുതിയ ചരിത്രമെഴുതി. വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, 275 കോടി രൂപയ്ക്ക് പുഷ്പ 2 ന്റെ ഡിജിറ്റല്‍ അവകാശം പോയത്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലുകളില്‍ ഒന്നായി മാറി. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം Read More…

Celebrity

നാനും റൗഡിതാന്‍ സിനിമയിലെ രംഗങ്ങള്‍ ഉപയോഗിച്ചു; ധനുഷും നയന്‍താരയും തമ്മില്‍ ഫൈറ്റ്

തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ നയന്‍താരയും ധനുഷും കോപ്പിറൈറ്റ് വിഷയത്തില്‍ രൂക്ഷമായ തര്‍ക്കം. നയന്‍താരയുടെ വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലു’ മായി ബന്ധപ്പെട്ടാണ് പ്രശ്നം. ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മ്മിച്ച് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി ധാനില്‍ നിന്നുള്ള 3 സെക്കന്‍ഡ് വിലയുള്ള ക്ലിപ്പിംഗുകള്‍ ഉപയോഗിച്ചതിന് വന്‍ തുക ധനുഷ് പകര്‍പ്പവകാശ കേസുമായി ഡോക്യുമെന്ററി നിര്‍മ്മാതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. ധനുഷ് 10 കോടിയുടെ പകര്‍പ്പവകാശ കേസുമായിട്ടാണ് പോയത്. പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍, നയന്‍താര Read More…

Celebrity

ആമിര്‍ഖാന്റെ മകന്‍ ജുനൈദിന്റെ ആദ്യസിനിമ ‘മഹാരാജ്’ പ്രദര്‍ശനം തടയുന്നതാര്? എന്തുകൊണ്ട് ?​

അഹമ്മദാബാദ്: ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വിവാദത്തില്‍ കുടുങ്ങിയത് ആരാധകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. അന്താരാഷ്ട്ര ഒടിടി മാധ്യമമായ നെറ്റ്ഫ്‌ളിക്‌സില്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്ന സിനിമ മതസ്പര്‍ദ്ധയുണ്ടാക്കുമെന്ന ഭീതിയില്‍ ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്. ഇന്ത്യയുടെ നിയമചരിത്രത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ‘1862-ലെ മഹാരാജ് അപകീര്‍ത്തിക്കേസ്’ ആണ് സിനിമ പറയുന്നത്. നിര്‍ഭയനായ പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജി വല്ലഭാചാര്യ വിഭാഗത്തിന്റെ ശക്തമായ മതസ്ഥാപനത്തിനും Read More…

Hollywood

അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; ആക്ഷന്‍ഹീറോയുടെ ഏറ്റവും വലിയ പ്രതിമ

ഒടിടി സീരീസായ ‘ഫ്യൂബര്‍’ ന്റെ പുതിയ സീസണില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതുവരെ ഇടംപിടിച്ച ഏറ്റവും വലിയ ആക്ഷൻ ചിത്രമാണിത്. ഷോയുടെ പ്രചരണാര്‍ത്ഥം താരത്തിന്റെ പടുകൂറ്റന്‍ പ്രതിമ കാലിഫോര്‍ണിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഫ്യൂബറില്‍ നിന്നുള്ള ആര്‍ണിയുടെ കഥാപാത്രമായ ലൂക്ക് ബ്രണ്ണറുടെ ലുക്കിലുള്ള പ്രതിമയ്ക്ക് 6.748 മീറ്റര്‍ (22 അടി 1.68 ഇഞ്ച്) ഉയരമുണ്ട്. കാലിഫോര്‍ണിയയിലെ സാന്താ ഫെ സ്പ്രിംഗ്സില്‍ നടന്ന ഷോഎഫ്എക്സില്‍ ആര്‍ണിയുടെ ഏറ്റവും വലിയ Read More…

Celebrity

ഒരു എപ്പിസോഡിന് 18 കോടി രൂപ ; ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന OTT താരം

OTT യുടെ ലോകം കഴിഞ്ഞ 2-3 കാലത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ച് കോവിഡ് -19 പാന്‍ഡെമിക് കാരണം തിയേറ്ററുകള്‍ അടച്ചതിന് ശേഷം. OTT പ്ലാറ്റ്ഫോമുകളെ ഇപ്പോള്‍ അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, സൊനാക്ഷി സിന്‍ഹ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ വലിയ സൂപ്പര്‍സ്റ്റാറുകളെ ആകര്‍ഷിക്കുന്നു. കൂടാതെ ഇന്ത്യയിലെ ജനപ്രിയ OTT പ്ലാറ്റ്ഫോമുകളായ Netflix, Disney+ Hotstar, ZEE5 എന്നിവ പരമാവധി പ്രയോജനപ്പെടുത്താന്‍ നല്ല സ്‌ക്രിപ്റ്റുകള്‍ക്കായി മത്സരിക്കുന്നു. OTT പ്ലാറ്റ്ഫോമുകള്‍ Read More…

Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റ്; ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടു’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21,400,000 പേര്‍

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കൊണ്ട് ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടൂ: ദിസ്‌കാര്‍ഗിവര്‍ ഈസ് റൈഡിംഗ് ഹൈ’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21 ദശലക്ഷം കാഴ്ചകള്‍. ഡിസംബറില്‍ ഇറങ്ങിയ സീരീസിലെ ആദ്യചിത്രം ‘എ ചൈല്‍ഡ് ഓഫ് ഫയര്‍’ എന്നതിന് നിരൂപകരില്‍ നിന്ന് സമ്മിശ്ര അവലോകനങ്ങള്‍ ഉണ്ടായിട്ടും, കാഴ്ചക്കാരുടെ എണ്ണത്തില്‍ ഒരു കുറവും വരുത്തിയില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ സൈറ്റായ ടാന്‍ഡം അനുസരിച്ച്, ഈ ആഴ്ചയിലെ ആഗോള ടോപ്പ് 10-ല്‍ റിബല്‍ മൂണ്‍ 2, സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഒരാഴ്ചയ്ക്കുള്ളില്‍, അന്തര്‍ദ്ദേശീയമായി Read More…

Hollywood

നെറ്റ്ഫ്‌ളിക്‌സ് സിനിമ ‘അറ്റ്‌ലസ്’; ജെന്നിഫര്‍ ലോപ്പസ് ബഹിരാകാശ സഞ്ചാരി- ട്രെയ്‌ലര്‍

സംഗീതപരിപാടികളും മ്യൂസിക് ആല്‍ബങ്ങളുമായി കുതിക്കുന്ന നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് സിനിമകളിലൂടെയും ആരാധകര്‍ക്ക് മുന്നില്‍ നിറഞ്ഞ സാന്നിദ്ധ്യമാകുന്നു. ഈ വര്‍ഷം ‘അറ്റ്‌ലസ്’ എന്ന നെറ്റ്ഫ്‌ളിക്‌സ് സിനിമയുമായി എത്തുകയാണ് ജെന്നി. സിനിമയുടെ ട്രെയ്‌ലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ബഹിരാകാശ ദൗത്യത്തിലെ ഡാറ്റാ അനലിസ്റ്റായ അറ്റ്‌ലസ് ഷെപ്പേര്‍ഡ് എന്ന കഥാപാത്രമായാണ് ലോപ്പസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍, ലോപ്പസ് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി’നോട് അഗാധമായ അവിശ്വാസമുള്ള ഒരു മിടുക്കനും എന്നാല്‍ ആരോടും പ്രത്യേക താല്‍പ്പര്യം എടുക്കാത്തയാളുമായ ഡാറ്റാ അനലിസ്റ്റായിട്ടാണ് അഭിനയിക്കുന്നത്. ഒരു വിമത റോബോട്ടിനെ Read More…