നേമം നിലനിര്‍ത്താന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ തന്നെയിറക്കാന്‍ സിപിഎം.. ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ഥിയാകുമെന്നും മറ്റു ആലോചന പാര്‍ട്ടിക്കില്ലെന്നുമാണ് സിപിഎം നേതൃത്വം നല്‍കുന്ന സൂചന . ബിജെപിക്ക് വേണ്ടി രാജീവ് ചന്ദ്രശേഖര്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ കെ.എസ്. ശബരിനാഥന്‍ ഉള്‍പ്പടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസിന്റെ പരിഗണിയിലുള്ളത്. നേമത്തെ വിജയം മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് സിപിഎം എല്ലാക്കാലവും അഭിമാനത്തോടെ പറയുന്നത് . തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നേടിയ മികച്ച വിജയമാണ് നേമത്ത് മേല്‍കൈ അവകാശപ്പെടാന്‍ ബിജെപിക്ക് ആത്മവിശ്വാസമേകുന്നത്. നേമത്തു മല്‍സരിക്കാനില്ലെന്നായിരുന്നു ഇന്നലെ സിറ്റിങ് എംഎല്‍എ Read More…

