ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…
Tag: nasa
എവറസ്റ്റ് കൊടുമുടി ബഹിരാകാശത്ത് നിന്നും കണ്ടാല്‍ ഇങ്ങിനെയിരിക്കും; അപൂര്‍വ്വ ഫോട്ടോ പങ്കിട്ട് നാസ
ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളുടെ ബഹിരാകാശ അധിഷ്ഠിത ചിത്രങ്ങള്‍ നാസ പങ്കിടുന്നത് തുടരുന്നു. എസ്ടിഎസ് 80 ദൗത്യത്തിനിടെ കൊളംബിയ എന്ന ബഹിരാകാശ വാഹനത്തില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ബഹിരാകാശത്ത് നിന്ന് എടുത്ത ഫോട്ടോ പങ്കിട്ട് നാസ. കൊടുമുടിയും അതിന്റെ ഹിമാനികളും പകര്‍ത്തിയ 1996-ല്‍ എടുത്ത എവറസ്റ്റ് കൊടുമുടിയുടെ ചിത്രമാണ് നാസ പങ്കിട്ടത്. ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും രണ്ട് ഗവേഷണ ബഹിരാകാശ പേടകങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ബഹിരാകാശ വാഹനമായ കൊളംബിയയില്‍ നിന്നുള്ള ഈ കാഴ്ച, Read More…
സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?
വാഷിംഗ്ടണ്‍ ഡിസി : സ്റ്റാര്‍ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്‍സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്‍, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്‍ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…
ചന്ദ്രനില്‍ നടക്കാന്‍ ബഹിരാകാശ യാത്രികരുടെ പരിശീലനം അഗ്നിപര്‍വത പരിസരത്ത്
നാസയുടെ ഭാവിയിലെ വലിയ പദ്ധതികളില്‍ ഒന്നാണ് ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനില്‍ ഇറക്കല്‍. ഇതിനായി വലിയ പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് നാസ. ബഹിരാകാശത്ത് എങ്ങിനെ ഇറങ്ങണമെന്നും നടക്കണമെന്നും പ്രവര്‍ത്തിക്കണമെന്നും പരിശീലിക്കാന്‍ നാസ തെരഞ്ഞെടുത്തിരിക്കുന്നത് അഗ്നപര്‍വത ഫീല്‍ഡ്. അരിസോണയിലെ ഫ്‌ലാഗ്സ്റ്റാഫിന് സമീപമുള്ള സാന്‍ ഫ്രാന്‍സിസ്‌കോ അഗ്‌നിപര്‍വ്വത ഫീല്‍ഡിന്റെ ചാന്ദ്ര സമാനമായ ഭൂപ്രകൃതിയില്‍ ബഹിരാകാശയാത്രികര്‍ ഒരാഴ്ചത്തെ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുകയാണ്. ബഹിരാകാശയാത്രികരായ കേറ്റ് റൂബിന്‍സും ആന്ദ്രെ ഡഗ്ലസും നാസ സ്റ്റാഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്പേസ് സ്യൂട്ടുകള്‍ ധരിച്ചു. Read More…