നെടുമ്പാശേരി: ട്രെയിനില്‍നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് കൊണ്ടു പോകുന്നതിനിടയില്‍ യുവതി പിടിയില്‍. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാര്‍ സിങ്ങി (24)നെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നെടുവന്നൂരാണ് സംഭവം. ട്രെയിനില്‍നിന്ന് എന്തോ പൊതികള്‍ വലിച്ചെറിയുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് പൊതികള്‍ ശേഖരിച്ച് പോകുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗില്‍ നാലു പൊതികളിലായി എട്ട് കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. റയില്‍വേ സ്‌റ്റേഷനുകളില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാര്‍ Read More…
Tag: narcotics smuggler
കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്
കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ Read More…
ആഡംബര ജീവിതം, അഭിഭാഷക എംബ്ലം പതിച്ച കാറില്‍ MDMA കടത്ത്, അഭിഭാഷകയും മകനും പിടിയില്‍
ആലപ്പുഴ: വില്‍പനയ്‌ക്കു കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഭിഭാഷകയായ അമ്മയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത്(18), അമ്മ സത്യമോള്‍(46) എന്നിവരെയാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. മാസത്തില്‍ പലതവണ ലഹരി വസ്‌തുക്കള്‍ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടില്‍ എത്തിച്ച് വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ് പറയുന്നു. കരുനാഗപ്പള്ളി കുടുംബ കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുകയാണ് സത്യമോള്‍. Read More…
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ പിടിയില്‍
ബീഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്‌സോൾ ഗ്രാമത്തിൽവെച്ച് കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പോലീസ് പിടിയിലായി. വെള്ളിയാഴ്ചയാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് 15,000 രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ്. ലഹരിവസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തിന് നിര്‍ണായകമായ അറസ്റ്റാണ് നടന്നിരിക്കുന്നത് എനാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഖാതൂണ്‍. ഭര്‍ത്താവ് നയീം മിയാനുമായി ചേര്‍ന്നാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. അതിര്‍ത്തി Read More…




