ആരോഗ്യമുള്ള ശരീരം ഏതൊരാളുടെയും സ്വപ്നമാണ്. ഇതിനായി ഫിറ്റ്‌നെസ് തന്ത്രങ്ങള്‍ പല തലത്തിലും പ്രയോഗിക്കുന്നവരാണ് പുതിയ തലമുറ. ബോഡി ബില്‍ഡിങ്ങിനായി ജിമ്മില്‍ പോകണമെന്നു മാത്രമാണ് അവര്‍ക്കറിയുക. ഭക്ഷണകാര്യത്തിലുള്‍പ്പെടെ വര്‍ക്കൗട്ടിന്റെ എല്ലാതലത്തിലും കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളില്‍ അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ പലപ്പോഴും ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് അനേകം സംശയങ്ങളുണ്ട്. ജിമ്മില്‍ പോകുന്നതിനു മുമ്പായി ഈ കാര്യങ്ങള്‍ മനസിലാക്കുന്നത് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും അബദ്ധധാരണകള്‍ ഒഴിവാക്കാനും സഹായിക്കും. വര്‍ക്കൗട്ട് രാവിലെ മാത്രം ഇത് തികച്ചും തെറ്റായ ധാരണയാണ്. Read More…
Tag: myth and reality
എന്തുകൊണ്ടാണ് ചുവപ്പ് കാണുമ്പോൾ കാളകൾ വിരണ്ടോടുന്നത് ? ഈ മിത്തിന് പിന്നിലെ സത്യം
ചുവപ്പ് കണ്ട കാളയെപ്പോലെ എന്ന പ്രയോഗം കേട്ടിട്ടില്ലേ.. ചുവപ്പ് കണ്ടാൽ കാളകൾ വരണ്ടോടുന്നുവെന്ന് പറയുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ചുവപ്പ് നിറം പലപ്പോഴും അപകടം, കോപം, ആക്രമണോത്സുകത എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കാളയും ചുവപ്പുനിറത്തിനും തമ്മിൽ വലിയ ബന്ധം ഇല്ലെന്നാണ് സത്യം. കാരണം ചുവപ്പു നിറത്തെ തിരിച്ചറിയാനുള്ള കഴിവ് കാളകൾക്കില്ല. അവയ്ക്ക് ഭാഗികമായ വർണാന്ധതയുണ്ട്. മറ്റൊരു നിറമാണെങ്കിലും ഇതൊക്കെ തന്നെ സംഭവിക്കും. തുണിയുടെ അനക്കമാണ് അവയെ അസ്വസ്ഥമാക്കുന്നത്. കാളപ്പോര് സംസ്കാരം കാരണമാണ് ഈ ധാരണ പ്രചാരത്തിലായത്. ചുവപ്പ് Read More…
വിത്തുകൾക്കുള്ളിൽ മനുഷ്യരുടെ ആത്മാക്കൾ! പൈതഗോറസ് പയർ കഴിക്കാത്തതിനു പിന്നിലെ കാരണം
പൈതഗോറസ് തിയറിയുടെ ഉപജ്ഞാവാണ് പൈതഗോറസ്. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തിനെ കണ്ടെത്തിയതും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയര്‍ത്തിയ ആളും ഇദ്ദേഹമായിരുന്നു. പൈതഗോറസിന്റെ കാലശേഷമുള്ള പ്രഗത്ഭരായ ന്യൂട്ടന്‍ ഉള്‍പ്പെടെയുള്ളവരെ ഇദ്ദേഹത്തിന്റെ ചിന്തകള്‍ സ്വാധീനിച്ചട്ടുണ്ട്. 5 തരം ത്രിമാന രൂപങ്ങളുടെ കണ്ടെത്തല്‍ നടത്തിയതും അദ്ദേഹമാണ്. പരിമിത സൗകര്യങ്ങളില്‍ മുനിവര്യന്റെ ജീവിതമാണ് അദ്ദേഹം നയിച്ചത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. എന്നാല്‍ പയര്‍ കഴിച്ചിരുന്നില്ല പയർ വിത്തുകളില്‍ മരിച്ചുപോയവരുടെ ആത്മാക്കള്‍ കുടികൊള്ളുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. മനുഷ്യരും പയറും ഒരേ ഉറവിടത്തിൽ Read More…
ചായ കുടിച്ചാല്‍ തലവേദന മാറുമോ ? ‘‘എന്റെ ചായ കിട്ടിയില്ല, ഭയങ്കര തലവേദന’ !
“രാവിലെ എനിക്ക് എന്റെ ചായ കിട്ടിയില്ല, അതുകൊണ്ട് ഭയങ്കര തലവേദന.” നിങ്ങൾ ഈ വാചകം ആരിൽനിന്നൊക്കെ കേട്ടിണ്ടുണ്ടാവും?. എല്ലാ ഇന്ത്യൻ വീടുകളിലും ഒരു പ്രധാന പാനീയമാണ് ചായ. ദൈനംദിന ശീലമായിക്കഴിഞ്ഞ ചായയില്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍പോലുമാവില്ല. സമയത്ത് ചായ കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ തുടങ്ങും തലവേദന. എന്നാൽ ചായയ്ക്ക് തലവേദനയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായ നിങ്ങളുടെ തലവേദനയെ നേരിട്ട് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യില്ല. വിദഗ്ധര്‍ പറയുന്നു, “തലവേദനയും ചായയുടെ ഉപഭോഗവും തമ്മിൽ നേരിട്ട് തെളിവുകളൊന്നുമില്ലെങ്കിലും, Read More…
തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…
കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ് ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…





