അഡ്ലെയ്ഡ് ഓവലില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024 ലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ കനത്ത നാശം വിതച്ച ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൂട്ടത്തില്‍ ഒരു ലോകറെക്കോഡും പിടിച്ചുവാങ്ങിയാണ് പോയത്. പിങ്കു പന്തുകള്‍ കൊണ്ടുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിട്ടാണ് സ്റ്റാര്‍ക്ക് മാറിയത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ സ്റ്റാര്‍ക്കിന്റെ സമ്പാദ്യം 71 വിക്കറ്റുകളായി. കളിയുടെ ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്സ്വാളിനെ പുറത്താക്കിയായിരുന്നു സ്റ്റാര്‍ക്ക് തകര്‍പ്പന്‍ പ്രകടനം Read More…