മതത്തിന്റെ പേരില്‍ മനുഷ്യര്‍ ചേരിതിരിയുന്ന കാലത്ത് സാമുദായിക സൗഹാര്‍ദത്തിന്റെ പേരില്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ക്ഷേത്രമുണ്ട്. കേരളത്തിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ മുതുവല്ലൂര്‍ എന്ന ചെറിയ ഗ്രാമം 400 വര്‍ഷം പഴക്കമുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തെ ചുറ്റിപ്പറ്റിയുള്ള ഐക്യത്തിന്റെ കഥയിലൂടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. കൊണ്ടോട്ടിക്കടുത്ത് സ്ഥിതി ചെയ്യുന്ന മുതുവല്ലൂര്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം സമന്വയത്തിന്റെ ഒരു ദീപസ്തംഭമായി ഉയര്‍ന്നുനില്‍ക്കുകയാണ്. അതിന്റെ നവീകരണത്തിന്റെ പ്രാരംഭ ഘട്ടം ഇപ്പോള്‍ അവസാനിച്ചു. വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് മെയ് മാസത്തില്‍ നടക്കും. Read More…