സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ തന്നെ സംഗീതം ആസ്വദിക്കാന്‍ പറ്റുന്ന ഉപകരണമാണ്. അപ്പോള്‍ അത് സംഗീതം സൃഷ്ടിക്കാവുന്ന ഒരു ഉപകരണമായാലോ? നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ചാർജ് പോർട്ടിലേക്ക് പ്ലഗ് ചെയ്‌ത് ഒരു ആപ്പിന്റെ സഹായത്തോടെ കൈകൊണ്ട് പ്ലേ ചെയ്യാവുന്ന ഉപകരണമാക്കി മാറ്റുന്ന ഒരു മിഡി കൺട്രോളറാണ് സെഫിറോ. ഇറ്റാലിയന്‍ സ്റ്റാര്‍ട്ടപ്പ് എആര്‍ടിനോയിസ് വികസിപ്പിച്ചെടുത്ത സെഫിറോ, നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമര്‍ത്ഥമായ ഗാഡ്ജെറ്റുകളില്‍ ഒന്നാണ്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ യുഎസ്ബി-സി പോര്‍ട്ടിലേക്ക് പ്ലഗ് ചെയ്ത് പ്ലേ ചെയ്യാവുന്ന ഒരു സംഗീത ഉപകരണമാക്കി ഇതിനെ Read More…
Tag: music
ജര്‍മനിയില്‍ ബസില്‍ കൊട്ടും പാട്ടുമായി ഇന്ത്യക്കാര്‍; വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ജര്‍മനിയിലെ ഒരു ബസില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ നടത്തിയ പാട്ടും മേളവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം പൊതുസ്ഥലങ്ങളിലെ പാട്ട് കച്ചേരികള്‍ ശല്യമാണെന്നും മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. ജര്‍മനി പോലുള്ള രാജ്യത്ത് പൊതുഗതാഗതം വളരെ സമാധാനപൂര്‍വ്വം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരോ രാജ്യത്തിന്റെയും സംസ്‌കാരത്തിനനുസരിച്ച് പെരുമാറേണ്ടതിന്റെ ആവശ്യത്തിനെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണണമെന്നും. മറ്റ് യാത്രക്കാര്‍ക്ക് Read More…
മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്
ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…
എ ആര്‍ റഹ്‌മാനെ ഒഴിവാക്കി ഇന്ത്യന്‍ 2-ല്‍ എന്തുകൊണ്ട് അനിരുദ്ധ്? മറുപടി നല്‍കി ശങ്കര്‍
കമല്‍ഹാസന്‍ നായകനായി 1996-ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യന്‍’ വന്‍ ഹിറ്റായി മാറിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പുറത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണ്. ശങ്കറിന്റെ ‘ഇന്ത്യന്‍’ എന്ന ഹിറ്റ് ചിത്രത്തില്‍ കമല്‍ഹാസന്‍ ഇരട്ടവേഷത്തിലായിരുന്നു. കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചിത്രത്തിലൂടെ ലഭിച്ചിരുന്നു. ‘ഇന്ത്യനിലൂടെ’ തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ജൂലൈ 12 ന് റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും Read More…
സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയുമായി ഗോപി സുന്ദര്‍, വീണ്ടും വിമര്‍ശനം
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. സ്ത്രീസുഹൃത്തിനൊപ്പമുള്ള സെല്‍ഫിയാണ് അദ്ദേഹം പങ്കിട്ടിരിക്കുന്നത്.’ പേജ് ഒന്ന് ആക്ടീവ് ആക്കാമെന്ന് വിചാരിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ഈ പോസ്റ്റീനാവട്ടെ വളരെ സജീവമായി തന്നെ കമന്റുകളുമുണ്ട്.’ അണ്ണാ ഇതിന്റെ ഇടയ്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ എങ്ങനെ വേണമെങ്കിലും ജീവിക്കാം, എന്നാല്‍ കൂറെ പ്രായമാകുമ്പോല്‍ ഒരു വീഴ്ച്ച Read More…
സംഗീതജ്ഞന്‍ ബോബ് ഡിലന്‍ 1960 കളില്‍ രചിച്ച കലാസൃഷ്ടി ; വെള്ളിയാഴ്ച ലേലത്തില്‍ വിറ്റുപോയത് 196,156 ഡോളറിന്
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിഹാസ സംഗീതജ്ഞന്‍ ബോബ് ഡിലന്‍ സൃഷ്ടിച്ച ഒരു അപൂര്‍വ അമൂര്‍ത്ത പെയിന്റിംഗ് ലേലത്തില്‍ 196,156 ഡോളറിന് വിറ്റു. ഡിലന്റെ 83-ാം ജന്മദിനത്തോട് അനുബന്ധിച്ച് മെയ് 24 വെള്ളിയാഴ്ച ഒരു വാര്‍ത്താക്കുറിപ്പില്‍ ആര്‍ആര്‍ ലേലം കൈകാര്യം ചെയ്യുന്ന വില്‍പ്പന പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ വുഡ്സ്റ്റോക്കില്‍ ഡിലന്റെ കാലത്താണ് 1968 മുതല്‍ ഈ കലാസൃഷ്ടി രചിക്കപ്പെട്ടത്. ‘ഒരു കാളയുടെ വലിയ കേന്ദ്ര രൂപരേഖ ഉള്‍ക്കൊള്ളുന്ന വര്‍ണ്ണാഭമായതും ഊര്‍ജ്ജസ്വലവുമായ അമൂര്‍ത്ത രചന’ എന്നാണ് ആര്‍ആര്‍ ലേലം ചിത്രത്തെ വിശേഷിപ്പിച്ചത്. Read More…
16-ാം വയസ്സില്‍ ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്‍
മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില്‍ അവള്‍ കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒരാളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില്‍ 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്‍ബം. Read More…
‘ശിവ കാർത്തികേയനൊപ്പം ഈ ജന്മത്തിൽ ഒരുമിച്ച് പ്രവര്‍ത്തിക്കില്ല’ സംഗീത സംവിധായകൻ ഡി ഇമ്മാൻ
തമിഴകത്തിന്റെ പ്രിയ നായകനാണ് ശിവകാര്‍ത്തികേയന്‍. ഒരുപാട് ഹിറ്റ് സിനിമകള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഡി ഇമ്മാൻ ശിവകാർത്തികേയനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേടയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇമ്മാൻ ഒന്നിലധികം തവണ സഹകരിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മാനം കൊത്തി പറവൈ മുതൽ തന്നെ ഇമ്മാന്‍ ഗാനങ്ങൾ രചിച്ചു. ശിവ ഒരു താരമായി ഉയർന്നതിൽ ഇമ്മാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ, Read More…
ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ
സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…