Celebrity

16-ാം വയസ്സില്‍ ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്‍

മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില്‍ അവള്‍ കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒരാളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില്‍ 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്‍ബം. Read More…

Movie News

‘ശിവ കാർത്തികേയനൊപ്പം ഈ ജന്മത്തിൽ ഒരുമിച്ച് പ്രവര്‍ത്തിക്കില്ല’ സംഗീത സംവിധായകൻ ഡി ഇമ്മാൻ

തമിഴകത്തിന്റെ പ്രിയ നായകനാണ് ശിവകാര്‍ത്തികേയന്‍. ഒരുപാട് ഹിറ്റ് സിനിമകള്‍ താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ഡി ഇമ്മാൻ ശിവകാർത്തികേയനുവേണ്ടി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ശിവകാര്‍ത്തികേടയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇമ്മാൻ ഒന്നിലധികം തവണ സഹകരിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ മാനം കൊത്തി പറവൈ മുതൽ തന്നെ ഇമ്മാന്‍ ഗാനങ്ങൾ രചിച്ചു. ശിവ ഒരു താരമായി ഉയർന്നതിൽ ഇമ്മാനും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സീമ രാജ, രജനി മുരുകൻ, Read More…

Entertainment

ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ

സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…

Lifestyle

പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണം ; പഠനവുമായി ഗവേഷകര്‍

പാട്ട് ഇഷ്ടമില്ലാത്തവരായി ആരുമില്ല. മനസ് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥയില്‍ ഇഷ്ടമുള്ള പാട്ട് കേള്‍ക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം നമുക്ക് അനുഭവത്തിലൂടെ അറിയാവുന്നതാണ്. പാട്ടു കേള്‍ക്കുമ്പോള്‍ ലഭിയ്ക്കുന്ന മറ്റൊരു ഗുണത്തെ കുറിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. പാട്ടു കേള്‍ക്കുന്നത് കൊണ്ട് കഴിയ്ക്കുന്ന മരുന്നുകളുടെ ഫലം കൂട്ടാന്‍ സാധിയ്ക്കുമെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ് ഗവേഷകര്‍. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘ക്ലിനിക്കല്‍ നേഴ്‌സിങ് റിസേര്‍ച്ച് ‘ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മ്യൂസിക് Read More…

Movie News

അരിസ്റ്റോ സുരേഷ് പാടിയ നിഗൂഢത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അനൂപ് മേനോൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. റോണി റാഫേലിന്റെ സംഗീതത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനമാണ് മനോരമ മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. ഗാനത്തിന്റെ വരികൾ കൃഷ്ണ ചന്ദ്രൻ. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു Read More…