Crime

കൊലക്കേസില്‍ 43 വർഷം തടവില്‍ കഴിഞ്ഞ പ്രതി നിരപരാധിയന്ന് കോടതി, ഹെമ്മെയ്ക്ക് മോചനം

മിസോറി: കൊലപാതകക്കുറ്റത്തിന് 43 വർഷത്തെ ജീവപര്യന്തം തടവ് അനുഭവിച്ചശേഷം ശിക്ഷ റദ്ദാക്കി കോടതി. യുഎസിൽ ഏറ്റവും കൂടുതൽ കാലം തെറ്റായി തടവിലാക്കിയ ഹെമ്മെ എന്ന സ്ത്രീയെയാണ് വെള്ളിയാഴ്ച കുറ്റം റദ്ദാക്കി മോചിപ്പിച്ചത്. 1980-ൽ മിസോറിയിൽ ലൈബ്രറി വർക്കറായിരുന്ന പട്രീഷ്യ ജെഷ്‌കെയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ഹെമ്മെ ജീവപര്യന്തം തടവ് അനുഭവിച്ചത്. ഹെമ്മെയുടെ നിരപരാധിത്വത്തിന്റെ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഹെമ്മെയുടെ അഭിഭാഷകർ സ്ഥാപിച്ചിട്ടുണ്ടെന്ന് ജൂൺ 14-ന് ജഡ്ജി ആദ്യം വിധിച്ചിരുന്നു. എന്നാൽ റിപ്പബ്ലിക്കൻ അറ്റോർണി ജനറൽ Read More…

Crime

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അസൈന്‍മെന്റില്‍ ചുരുളഴിഞ്ഞത് 35 വര്‍ഷം പഴക്കമുള്ള ആറ് കൊലപാതകങ്ങള്‍

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു ക്ലാസ് നടത്തി പരിഹരിക്കപ്പെട്ടത് ടെന്നസിയിലും ചുറ്റുമുള്ള സംസ്ഥാനങ്ങളിലും നടന്ന റെഡ്‌ഹെഡ് കൊലപാതക പരമ്പരകളുടെ 35 വര്‍ഷം പഴക്കമുള്ള കോള്‍ഡ് കേസ്. ടെന്നസിയിലെ എലിസബത്തണ്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തെളിയാതെ കിടന്നിരുന്ന ഈ കേസിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ നല്‍കിയത്. അധ്യാപകനായ അലക്സ് കാംപ്ബെല്‍ നല്‍കിയ ഒരു സോഷ്യോളജി അസൈന്‍മെന്റിലായിരുന്നു തുടക്കം. പ്രൊഫൈലിംഗ് ചെയ്യുന്നതിന് പരീക്ഷണമായി നല്‍കിയത് മറ്റ് വിശദാംശങ്ങളൊന്നുമില്ലാതെ,ഒരാളുടെ അറിയപ്പെടുന്ന പ്രവര്‍ത്തനങ്ങളെ മാത്രം അടിസ്ഥാനമാക്കി, എങ്ങനെ ഒരാളെക്കുറിച്ച് ഒരു ചിത്രം നിര്‍മ്മിക്കാന്‍ കഴിയും എന്നതായിരുന്നു. Read More…

Crime

അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചു കൊന്നു; 10 വയസ്സുകാരൻ ഏറ്റുപറഞ്ഞത് 2 വർഷം മുമ്പ് നടത്തിയ കൃത്യം

ഓസ്റ്റിൻ: ടെക്‌സാസിൽ 10 വയസ്സുള്ള ആൺകുട്ടി 2 വർഷം മുമ്പ് 32 വയസ്സുകാരനെ വെടിവെച്ച് കൊന്നുവെന്ന് സമ്മതിച്ചതായി അധികൃതർ . ഇര ഉറങ്ങുമ്പോൾ താൻ അറിയാത്ത ഒരു മനുഷ്യനെ വെടിവച്ചതായി അന്വേഷകരോട് പറഞ്ഞു. രണ്ട് വർഷം മുമ്പ് ആ മനുഷ്യൻ വെടിയേറ്റപ്പോൾ എട്ടു വയസു പ്രായമുണ്ടായിരുന്ന ആൺകുട്ടിയെ ഒരു മാനസികരോഗാശുപത്രിയിൽ പരിശോധിച്ചെങ്കിലും അന്നത്തെ പ്രായം കാരണം കുറ്റം ചുമത്താൻ കഴിഞ്ഞില്ലെന്ന് ഗോൺസാലെസ് കൗണ്ടി ഷെരീഫ് ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിമിനൽ കുറ്റവാളിയാകാൻ ഒരു കുട്ടിക്ക് കുറഞ്ഞത് 10 Read More…

Crime

പണം കടം ചോദിച്ചെത്തിയ വീട്ടിലെ രണ്ടു കുട്ടികളെ ബാര്‍ബര്‍ഷോപ്പുകാരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി

പണം ചോദിച്ച് അയല്‍വാസിയുടെ വീട്ടില്‍കയറി ബാര്‍ബര്‍ഷോപ്പുകാരന്‍ രണ്ടു കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ അയല്‍വാസിയുടെ വീട്ടില്‍ കയറി പണം ചോദിച്ച് ശേഷം കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. ഇരകളുടെ വീടിന് എതിര്‍വശത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കൊലപാതകി. കുട്ടികളുടെ പിതാവ് വിനോദിനെ അറിയാമെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 5000 രൂപ കടം വാങ്ങാനായി സാജിദ് ഇവരുടെ വീട് സന്ദര്‍ശിച്ചെങ്കിലും വിനോദ് വീട്ടിലില്ലായിരുന്നു. പണം കൊടുത്ത് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയെന്ന് വിനോദിന്റെ ഭാര്യ സംഗീത പറയുന്നു. Read More…

Crime

കട്ടപ്പനയിലെ കള്ളന്റെ മൊഴി; മന്ത്രവാദം, പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടു?

ഇടുക്കി: മോഷ്ടാവിനെ ചോദ്യം ചെയ്യലിലൂടെ പോലീസിന് ലഭിച്ചത് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിലേയ്ക്ക് വഴിതുറക്കുന്ന വിവരങ്ങളെന്ന് സൂചന. ഇയാളുടെ കാണാതായ പിതാവും നവജാതശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസിന്റെ സംശയം. മന്ത്രവാദവും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണ കേസിലെ പ്രതികളെ പിടികൂടിയത്. നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരായിരുന്നു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും വിഷ്ണുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. Read More…

Crime

44 വർഷത്തെ തടവിനുശേഷം കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടയാള്‍ നിരപരാധിയായി വീട്ടിലേക്ക്

ഫിലാഡൽഫിയ: നാല് പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം, കൊലപാതകത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫിലാഡൽഫിയക്കാരനായ വില്യം ഫ്രാങ്ക്ലിൻ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് അദ്ദേഹം തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് ജഡ്ജി വിധിച്ചു. പോലീസ് അഴിമതി നടപടികളുടെ ഇരയാണത്രേ വില്യം. വില്യം മോചിതനായതിനെക്കുറിച്ച് കുടുംബം പ്രതികരിച്ചത് ഞെട്ടലോടെയാണ്, അദ്ദേഹത്തിന്റെ മകൾ ലിസ ജസ്റ്റിസ് പറഞ്ഞു. “എനിക്ക് ഭയമുണ്ട്. എനിക്ക് അത് ശരിക്കും പ്രകടിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഫിലാഡൽഫിയയിലെ കൊലപാതകത്തിന് 1980-ലാണ് ഫ്രാങ്ക്ലിൻ ശിക്ഷിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ ബുധനാഴ്ച Read More…

Crime

കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തി ; യുവതിയെ വെറുതേവിട്ടു കോടതി, കാരണമറിയണ്ടേ?

കാലിഫോര്‍ണിയ: കാമുകനെ 108 തവണ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കാമുകനെ കുത്തിക്കൊല്ലുമ്പോള്‍ അവള്‍ ‘കഞ്ചാവ് പ്രേരിതമായ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത മാനസീകാവസ്ഥയി’ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 32 കാരി ബ്രൈന്‍ സ്‌പെഷര്‍ എന്ന യുവതിയാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്. 2018-ല്‍ മയക്കുമരുന്ന് ലഹരിയില്‍ ചാഡ് ഒമെലിയ എന്ന യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ സ്‌പെഷറിന് എതിരേ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച, രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയും 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാന്‍ Read More…

Crime

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; 15 പ്രതികളും കുറ്റക്കാർ

മാവേലിക്കര: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. കൊലപാതകം നടന്നത് 2021 ഡിസംബർ 19ന് പുലർച്ചെയാണ്. ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് കെ.എന്‍ ഷാന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്തും കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ സംഘത്തിലെ നാലു പേര്‍ രഞ്ജിത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു.