ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…
Tag: MS Dhoni
സാന്താക്‌ളോസായി എംഎസ് ധോണി ; താരത്തിന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു
ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ ക്രിസ്മസ് ആഘോഷം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഭാര്യ സാക്ഷി സിംഗ്, മകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണിയുടെ ക്രിസ്മസ് ആഘോഷം. ദൃശ്യം ഭാര്യ സാക്ഷി സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫോട്ടോഗ്രാഫുകള്‍ ഉത്സവ ദൃശ്യം പകര്‍ത്തി. ഒരു ജാലകത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മരം, ആഭരണങ്ങള്‍, വെളുത്ത പൂക്കള്‍, മുകളില്‍ ഒരു നക്ഷത്രം എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. നിറപ്പകിട്ടാര്‍ന്ന കടലാസില്‍ പൊതിഞ്ഞ നിരവധി സമ്മാനങ്ങള്‍ മരത്തിന്റെ ചുവട്ടില്‍ വലയം ചെയ്തു. സാന്താക്ലോസിന്റെ Read More…
അതുകൊണ്ടാണ് ഞാന്‍ ധോണിയോട് സംസാരിക്കാത്തത് ; ഇന്ത്യന്‍ പേസര്‍ നടത്തിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഇന്ത്യയിലെ അനേകം യുവതാരങ്ങളിലാണ് സ്വാധീനം ചെലുത്തിയിട്ടുള്ളത്. എന്നാല്‍ ധോണിയെക്കുറിച്ചുള്ള ഇന്ത്യന്‍ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് മൊഹ്‌സീന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. ധോണി തന്റെ ചിരകാല ആരാധനയാണെന്ന് ഇന്ത്യന്‍ പേസര്‍ വെളിപ്പെടുത്തി. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ നിന്ന് ധോണിയുടെ ഐക്കണിക് മാച്ച് വിന്നിംഗ് സിക്സ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് നിമിഷമാണെന്ന് പറഞ്ഞു. ”ഫൈനല്‍ കാണുമ്പോള്‍ എനിക്ക് അന്ന് പതിമൂന്നോ Read More…
ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ? ആസ്വദിക്കാൻ കഴിയാവുന്നത്ര കളിക്കണമെന്ന് താരം
ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…
‘ധോണിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങള്‍ ഉണ്ടായി’. പക്ഷേ അത് ആരും ശ്രദ്ധിച്ചില്ല: റായ് ലക്ഷ്മി
നീണ്ട ഇടവേളയ്ക്കുഷേം ഡിഎന്‍എ എന്ന സിനിമയിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് റായ് ലക്ഷ്മി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ ഒരു അഭിമുഖത്തില്‍ ഇപ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി വിവാദങ്ങളുണ്ടാക്കുന്നവരേക്കുറിച്ച് പറയുകയാണ് താരം. 2008-ലാണ് റായിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന്‍ ധോണിയും തമ്മില്‍ ഡേറ്റിംഗിലാണെന്ന റിപ്പോർട്ടുകൾ വന്നത്. പരസ്യമായിരുന്നു ഇരുവരുടെയും പ്രണയ ബന്ധം. ഇതിനെക്കുറിച്ച് ഇരുതാരങ്ങളും പരസ്യമായി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ 2014-ൽ ഈ ബന്ധം പിരിഞ്ഞു. ‘‘വേർപിരിയൽ സൗഹാർദ്ദപരമായിരുന്നു, ഞങ്ങള്‍ക്ക് ഇപ്പോഴും പരസ്പരം ബഹുമാനമുണ്ട്. എങ്കിലും Read More…
ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ പരിശീലകനാകാന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വരുമോ?
ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദ്രാവിഡിന് പിന്‍ഗാമിയായി ന്യുസിലന്റിന്റെ മുന്‍താരവും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരിശീലകനുമായി സ്റ്റീഫന്‍ ഫ്‌ളെമിംഗിന് വേണ്ടിയുള്ള ശ്രമം ബിസിസിഐ നടത്തുന്നതായിട്ടാണ് വിവരം. സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ ബോധ്യപ്പെടുത്താന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ബിസിസിഐ ആശ്രയിക്കുന്നത്. ബിസിസിഐയും ഫ്‌ലെമിംഗും തമ്മിലുള്ള കരാര്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ ബോര്‍ഡ് ധോണിയെ ഉറ്റുനോക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 303 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന്‍െ Read More…
ഊര്‍ജ്ജം ഇനിയും ബാക്കി ; ധോണി അങ്ങിനെ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല
ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ പ്‌ളേ ഓഫിന് തൊട്ടുമുമ്പ് ഇടറി വീണെങ്കിലും തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സൂപ്പര്‍താരം എംഎസ് ധോണി ഉടന്‍ എങ്ങും പോകുന്നില്ല… റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയഭേദകമായ തോല്‍വിയില്‍ ഡ്രസിംഗ് റൂമില്‍ ധോണി ആര്‍ക്കും ഹസ്തദാനം നല്‍കാതെയുള്ള മടക്കം അദ്ദേഹത്തിന്റെ ഐപിഎല്ലില്‍ നിന്നുള്ള മടക്കമായിട്ടാണ് അനേകര്‍ കരുതിയത്. എന്നാല്‍ താന്‍ വിരമിക്കുന്നതായോ അത്തരമൊരു കാര്യം ആലോചിക്കുന്നതായോ ധോണി വെളിപ്പെടുത്തിയിട്ടില്ല. കളി കഴിഞ്ഞുള്ള ധോണിയുടെ പുറത്തുവന്ന ആദ്യ ഫോട്ടോ ബെംഗളുരുവില്‍ നിന്ന് റാഞ്ചിയിലേക്ക് Read More…
ധോണിയുടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി ; പര്‍പ്പിള്‍ ക്യാപ്പ് ജേതാവ് മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു വന്‍ തിരിച്ചടി. അവരുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നിരുന്ന ബംഗ്‌ളാദേശ് കളിക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി. 2024 ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വിസ ശരിയാക്കാന്‍ വേണ്ടിയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ലെഫ്റ്റ് ആം സീമര്‍ സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മെയ് 26 ന് ചെന്നൈയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഫൈനല്‍ Read More…
ഇതുകൊണ്ടാണ് ധോണി ഋതുരാജ് ഗെയ്ക്ക്‌വാദിനെ നായകനാക്കിയത്? തലമാറ്റത്തിന്റെ കാരണം പറഞ്ഞ് ശാസ്ത്രി
ഐപിഎല്ലിന്റെ ആരാധകര്‍ക്കൊന്നും ധോണിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 19 പന്തില്‍ 37 റണ്‍സ് അടിച്ചു തകര്‍ത്തതോടെ താരത്തിന്റെ ഫോമിന്റെ കാര്യത്തിലും സംശയം കാണാന്‍ സാധ്യതയില്ല. എന്നിട്ടും എന്തിനാണ് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നായക സ്ഥാനത്ത് നിന്നും മാറിയതെന്ന് കട്ട ധോണി ഫാണ്‍സിന് ഇപ്പോഴും മനസ്സിലായിട്ടില്ല. പതിവിന് വിപരീതമായി ഈ സീസണില്‍ ടീമിനെ നയിക്കാന്‍ നിയോഗിതനായത് യുവതാരം ഋതുരാജ്‌സിംഗ് ഗെയ്ക്ക്‌വാദായിരുന്നു. സിഎസ്‌കെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) തമ്മിലുള്ള ഐപിഎല്‍ 2024 ഉദ്ഘാടന മത്സരത്തിലായിരുന്നു Read More…