Hollywood

അന്ന് അവര്‍ പ്രണയത്തിലായിരുന്നു, ഇന്ന്.. ; മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് രണ്ടാംഭാഗം ഉണ്ടാകാതിരുന്നതിന്റെ കാരണം

ഹോളിവുഡ് വന്‍ ഹിറ്റായ മിസ്റ്റര്‍ ആന്റ് മിസ് സ്മിത്തിന് ഒരു രണ്ടാംഭാഗം ഉണ്ടാകുമെന്ന് വിശ്വസിച്ച ആരാധകര്‍ ഏറെയാണ്. ഹോളിവുഡിലെ മുന്‍നിര താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും 2005 ല്‍ ഒന്നിച്ച ഈ ആക്ഷന്‍കോമഡി സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ പണംവാരിപ്പടമായിട്ടും അതിന് ഒരു തുടര്‍ച്ച യാഥാര്‍ത്ഥ്യമാകാത്തതിന്റെ കാരണം തിരക്കഥാകൃത്ത് സൈമണ്‍ കിന്‍ബെര്‍ഗ് വെളിപ്പെടുത്തി. 50 കാരനായ സൈമണ്‍ പറഞ്ഞു: ”ആദ്യ സിനിമയുടെ കരുത്ത് അവര്‍ പ്രണയത്തിലായിരുന്നു എന്നതാണ്. അല്ലെങ്കില്‍ അവര്‍ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലായിരുന്നു. അല്ലെങ്കില്‍ Read More…