Featured Movie News

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി എം എ നിഷാദ്

നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിന്നു. പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഉണ്ടായ ഒരു കേസ് ആണ് ചിത്രത്തിന്റെ കഥക്ക് പിന്നിൽ. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി Read More…

Featured Movie News

‘അപ്പന്’ ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ

‘അപ്പൻ’ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെരുമാനി”. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മജുവാണ്.ഫിറോസ് Read More…

Featured Movie News

‘ഞാനും ഭർത്താവും ഏഴു മാസം ഒന്നിച്ചു കിടന്ന കട്ടിൽ’- ഒരു കട്ടിൽ ഒരു മുറി ട്രയിലർ

ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ … എൻ ഉയിരു കെടച്ച മാതിരി .: ഒരു കട്ടിലിന്റെ മഹാത്മ്യം വിവരിക്കുകയാണ് അക്കമ്മ എന്ന തമിഴ് സ്ത്രീ… താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ… അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ആദ്യ ട്രയിലറിലെ ചില സംഭാഷണങ്ങളാണ്. അക്കമ്മയെ Read More…

Movie News

ഇടീം.. മിന്നലും ; അനുപ് മേനോനും, ഷീലു ഏബ്രഹാമും കേന്ദ്രകഥാപാത്രങ്ങള്‍

അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇടീം … മിന്നലും എന്നു നാമകരണം ചെയ്തിരിക്കുന്നു. അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്. ഏപ്രിൽ ഏഴ് ഞായറാഴ്ച്ച പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്. ശുദ്ധമായ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിന്റെ തിരക്കഥ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കാലാവസ്ഥ മനഷ്യന്റെ ജീവിതത്തിൽ എങ്ങനയൊക്കെ Read More…

Movie News

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭിനയിക്കുന്ന തെക്ക് വടക്ക് – എന്ന ചിത്രത്തി​ന്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ പൗരാണികമായ ഒരു തറവാട്ടിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകൽ നേരത്ത് മയക്കം Read More…

Featured Movie News

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

മൈന ക്രീയേഷൻസിന്റെ ബാനറിൽ കെ.എൻ ശിവൻകുട്ടൻ കഥയെഴുതി ജെസ്പാൽ ഷണ്മുഖൻ സംവിധാനം ചെയ്യുന്ന ചിത്രം ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ന്റെ പുതിയ പോസ്റ്റർ റിലീസായി. ചിത്രം മെയ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും നായിക നായകരായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് വിജു രാമചന്ദ്രനാണ്. മലയാള സിനിമയിലെ യുവനിരയിലെയും ജനപ്രിയരായ അഭിനേതാക്കളുടെയും സാന്നിദ്ധ്യവും തൊടുപുഴയിലെ ഗ്രാമ മനോഹാരിതയുമാണ് ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നത്. അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, ചെമ്പിൽ അശോകൻ, Read More…

Movie News

പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ചെന്നൈ: പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു മരണം. 48 വയസ്സായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തമിഴ് ടെലിവിഷന്‍ സ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ താരം ചിത്തി എന്ന സീരിയലിലെ മികച്ച പ്രകടനത്തോടെയാണ് ശ്രദ്ധേയനായ താരമായി മാറിയത്. അതിന് ശേഷം സിനിമയില്‍ എത്തിയ താരം 40 ലധികം സിനിമകളിലാണ് വേഷമിട്ടത്. ഗൗതം മേനോന്റെ കാക്ക…കാക്ക, വേട്ടയാട് വിളയാട് എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെട്രിമാരന്റെ വട ചെന്നൈയിലെയും Read More…

Featured Movie News

സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ സെൽഫി ബൂത്തുകൾ റെഡി!!

സുരേശനേയും സുമലതയേയും, 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ… കാത്തു കാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’യുടെ റിലീസിന് മുന്നോടിയായി ഇപ്പോഴിതാ കേരളത്തിലെ വിവിധ തിയേറ്ററുകളിൽ സുരേശനും സുമലതയ്ക്കും ഒപ്പം സെൽഫിയെടുക്കാൻ ഒരു സെൽഫി ബൂത്ത് സെറ്റ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മെയ് 16നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ വരവറിയിച്ച് എത്തിയിരിക്കുന്ന സെൽഫി ബൂത്തിലെത്തി സെൽഫിയെടുക്കാൻ നിരവധി Read More…

Featured Movie News

ഹരിഹരൻ ചിത്രം വരുന്നു, വമ്പൻ അനൗൺസ്മെന്റുമായി കാവ്യാ ഫിലിം കമ്പനി, കാസ്റ്റിംഗ് കാൾ

2018, മാളികപ്പുറം എന്നി ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഡക്ഷൻ ബാനറാണ് കാവ്യ ഫിലിം കമ്പനി. മലയാള സിനിമയുടെ എക്കാലത്തെയും ലെജൻഡറി ഡയറക്ടർ ഹരിഹരനും കാവ്യ ഫിലിം കമ്പനിയും കൈകോർക്കുന്നു എന്ന വമ്പൻ വാർത്തയാണ് പ്രേക്ഷക ലോകം ശ്രവിച്ചത്. അൻപതിനു മുകളിൽ വർഷങ്ങളുടെ സിനിമ പ്രവർത്തി പരിചയവും, മലയാള സിനിമയുടെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകൾ ഉൾപ്പടെ അൻപതു ചിത്രങ്ങളുടെ തിളക്കവുമുള്ള ഹരിഹരനും, നിലവിലെ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ പ്രൊഡക്ഷൻ Read More…