Movie News

ധ്യാൻ ശ്രീനിവാസൻ – ജസ്പാൽ ഷൺമുഖൻ ചിത്രം, ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ മെയ് റിലീസ്

മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. കഥ – ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം Read More…

Movie News

അരിസ്റ്റോ സുരേഷ് നായകനാകുന്നു

കൊച്ചി: മലയാളികളുടെ പ്രിയതാരം അരിസ്റ്റോ സുരേഷ് വീണ്ടും വെള്ളിത്തിരയിലേക്ക്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. വയലുങ്കല്‍ ഫിലിംസിന്‍റെ ബാനറില്‍ പ്രമുഖ യുട്യൂബറും നിര്‍മ്മാതാവും സംവിധായകനുമായ ജോബി വയലുങ്കല്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അരിസ്റ്റോ സുരേഷ് നായക വേഷത്തിലെത്തുന്നത്. സംവിധായകനായ ജോബി വയലുങ്കലും ചിത്രത്തില്‍ സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സംവിധായകന്‍ ജോബി വയലുങ്കല്‍ അറിയിച്ചു. ചിത്രത്തിന്‍റെ കഥയും നിര്‍മ്മാണവും Read More…

Movie News

തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തേക്ക്

പൂച്ചാക്കല്‍: പെന്‍ഷന്‍ കുടിശികക്കായി ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങി വേറിട്ട സമരം നയിച്ച മറിയക്കുട്ടി ചേടത്തി അഭിനയരംഗത്തും ഒരു കൈനോക്കുന്നു. ജോബി ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന പ്രവാസിയുടെ ഭാര്യ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മറിയക്കുട്ടി അഭിനയരംഗത്തെത്തുന്നത്. മിറാക്കിള്‍ സിക്‌സ് മൂവീസിന്റെ ബാനറില്‍ ജോണ്‍സണ്‍ നിര്‍മ്മിക്കുന്ന പ്രവാസിയുടെ ഭാര്യ എന്ന ചിത്രത്തിന്റെ രചന ജിജി ദേവസ്യയാണ്. മറിയക്കുട്ടിയെ കൂടാതെ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ,ഡാനി അമൃതരാജ്, വൈഗ, സച്ചു, ശ്രുതിമധു, ലക്ഷ്മണന്‍ മാസ്റ്റര്‍, ഷിഹാബ്, അമല്‍ബേബി, ഷെഫീഖ് തുടങ്ങിയവരും വേഷമിടുന്നു. തിരുവല്ലയിലും വിദേശത്തുമാണ് Read More…

Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും Read More…

Movie News

രാജകീയ വരവ്; അല്ലു അര്‍ജുന് വിശാഖപട്ടണത്തില്‍ ആരാധകരുടെ സ്വീകരണം, പുഷ്പ 2 അവസാനഘട്ടത്തില്‍

തങ്ങളുടെ ആരാധനാപാത്രത്തെ കാണാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിനു പുറത്ത് തടിച്ചുകൂടി അല്ലു അര്‍ജുന്റെ ആരാധകര്‍. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാന ഘട്ട ഷൂട്ടിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ് ആരാധകര്‍ തടിച്ചുകൂടിയത്. ഗംഭീര വരവേല്‍പ്പാണ് വിമാനമിറങ്ങിയ അല്ലു അര്‍ജുന് ആരാധകര്‍ നല്‍കിയത്. തുടര്‍ന്ന് തുറന്ന കാറില്‍ ലൊക്കേഷനിലേക്ക് സഞ്ചരിച്ച അല്ലു അര്‍ജുന് അകമ്പടിയായി ആയിരക്കണക്കിന് ഫാന്‍സ്‌ തങ്ങളുടെ വാഹനങ്ങളില്‍ പിറകെ ചെന്നു. താരത്തിനു നേരെ പൂക്കള്‍ ചൊരിഞ്ഞും കൊടി വീശിയും മറ്റും ആരാധകര്‍ സ്നേഹപ്രകടനം നടത്തി. അല്ലു Read More…

Movie News

‘ജയ് ഗണേഷ്’ലെ നേരം ഗാനം പുറത്തിറങ്ങി ! ഏപ്രിൽ 11ന് സൂപ്പർഹീറോ ഗണേഷ് പ്രേക്ഷകരുടെ മുന്നിലെത്തും

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ‘നേരം’ എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കൽ ഫ്യൂഷൽ ഗണത്തിൽ പെടുന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയ നിരവധി ഹിറ്റ് റാപ്പുകളുടെയും വരികൾ റാസിയുടെതാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് Read More…

Featured Movie News

ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ Read More…

Movie News

ഭരതനാട്യം ആരംഭിച്ചു; സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്ക്

പ്രശസ്ത നടൻ സൈജുക്കുറുപ്പ് നിർമ്മാണ രംഗത്തേക്കു പ്രവേശിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് പത്ത് ഞായറാഴ്ച്ച അങ്കമാലിക്കടുത്ത് മൂക്കന്നൂർജോഷ് മാളിൽ നടന്ന ലളിതമായ ചടങ്ങിലൂടെ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വെബ്, ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സംഗീത സംവിധായകൻ ഔസേപ്പച്ചൻ Read More…

Movie News

ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കല്യാണ ഫോട്ടോ; ‘ഒരു കട്ടിൽ ഒരു മുറി’ പോസ്റ്റർ പുറത്ത്

‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു – മുറി എന്ന ചിത്രത്തി​ന്റെ പോസ്റ്റര്‍ പുറത്തുവന്നു. ഇരുണ്ട മുറിയുടെ ദിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്. പൂർണ്ണിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാൽ വാർത്തകളിലൊന്നിലും ഇന്ദ്രജിത്തിന്റെ പേരും നൽകിയിട്ടില്ല. Read More…