സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, ഐക്കൺ സ്റ്റുഡിയോസ്, സിഗ്നചർ സ്റ്റുഡിയോസ് എന്നീ ബാനറിൽ വിപിൻ ദാസ്, Read More…
Tag: movie news
ഒരു കൊച്ച് പുസ്തകത്തിന്റെ കഥയുമായ് ‘സമാധാന പുസ്തകം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ
നവാഗതരായ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ സമാധാന പുസ്തകം’. സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മലായാളത്തിന്റെ പ്രിയ താരങ്ങളായ സുരേഷ് ഗോപി, ദിലീപ്, നസ്ളിൻ, മാത്യൂ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരു പുസ്തകത്തിലേക്ക് ഒരു കൂട്ടം കുട്ടികൾ ഏറെ പ്രതീക്ഷയിൽ നോക്കിനിൽക്കുന്ന രസകരമായ Read More…
നരേന്ദ്ര മോദിയായി ഞാന്‍ അഭിനയിക്കാനോ? നെവർ; വിശദീകരണവുമായി നടൻ സത്യരാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് സിനിമയില്‍ മോദിയായി പ്രശസ്ത തമിഴ് നടന്‍ സത്യരാജ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞദിവസം പ്രചരിച്ചരുന്നു. എന്നാല്‍ താൻ ആ റോളില്‍ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ് വ്യക്തമാക്കി. കാരണം ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോർട്ടുകളെ തുടര്‍ന്ന് കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. എന്നാല്‍ Read More…
ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്‍; ‘‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” പോസ്റ്റർ
ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ നായക വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ “No man’s land” എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ Read More…
അന്ന് ആ സംവിധായകന്‍ പൊട്ടിക്കരയിച്ചു ; ആദ്യ സിനിമാനുഭവം തുറന്നു പറഞ്ഞ് കാജല്‍അഗര്‍വാള്‍
വിജയ്, അജിത് തുടങ്ങി നിരവധി മുന്‍നിര നായകന്മാരുടെ ചിത്രങ്ങളില്‍ തിളങ്ങി നിന്ന കാജല്‍ അഗര്‍വാള്‍ വിവാഹവും കുഞ്ഞുമൊക്കെ ആയതോടെ തല്‍ക്കാലം തിരക്കേറിയ സിനിമാജീവിതത്തിന് അവധി കൊടുത്തിരിക്കുകയാണ്. കുടുംബജീവിതത്തെ തടസ്സപ്പെടുത്താത്ത രീതിയില്‍ സിനിമ തെരഞ്ഞെടുക്കുന്ന അവര്‍ തമിഴില്‍ ഇന്ത്യന്‍ 2, തെലുങ്കില്‍ സത്യഭാമ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ചു. തേജ സംവിധാനം ചെയ്യുന്ന ‘ലക്ഷ്മി കല്യാണം’ എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കാന്‍ തന്നെ ആദ്യം ക്ഷണിച്ചതെന്ന് Read More…
സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്ച്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പാ . സനൂപ് സത്യൻ എന്നിവരാണ് നിർമ്മിക്കുന്നത്. മെയ് പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു പൊലീസ് ഡിപ്പാർട്ട്മെന്റെിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നർമ്മവും ഉദ്വേഗവും നിലനിർത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവർഷക്കാലം പൊലീസ് ഡിപ്പാർട്ട്മെന്റെിലെ ക്രൈംവിഭാഗത്തിൽ Read More…
രണ്‍വീര്‍സിംഗിനെ സൂപ്പര്‍താരമാക്കിയത് രണ്‍ബീര്‍ കപൂര്‍; താരം ചവുട്ടിത്തള്ളിയ ആ മൂന്ന് സിനിമകള്‍ തുറപ്പുചീട്ടായി…!
ഇന്ന് ഹിന്ദി സിനിമയിലെ നടന്മാരില്‍ മുന്നിലുണ്ട് സൂപ്പര്‍താരങ്ങളായ രണ്‍ബീര്‍ കപൂറും രണ്‍വീര്‍ സിംഗും. നിലവില്‍ വിപണിയിലെ ഏറ്റവും വലിയ എതിരാളികളായ ഇരുവരും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. കാരണം രണ്‍വീര്‍ സിംഗിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയതിന് പിന്നിലെ യഥാര്‍ത്ഥ കാരണം രണ്‍ബീര്‍കപൂറാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാകുടുംബങ്ങളില്‍ ഒന്നായ കപൂര്‍ ഫാമിലിയില്‍ നിന്നും വന്ന രണ്‍ബീര്‍ കപൂര്‍ നിരസിച്ച വേഷങ്ങളാണ് രണ്‍വീര്‍ സിംഗിന് താരപദവി നേടിക്കൊടുത്ത വന്‍ ഹിറ്റുകളായി മാറിയത്. 2010ല്‍ പുറത്തിറങ്ങിയ ബാന്‍ഡ് ബജാ ബാരാത് എന്ന Read More…
കടന്നുപോയത് യോദ്ധയും ഗാന്ധർവ്വവും നിർണ്ണയവും മലയാളിക്ക് സമ്മാനിച്ച സംവിധായകന്‍
സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവിതാന്ത്യം. യോദ്ധ, ഗാന്ധർവ്വം അടക്കം ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധായകനും പ്രമുഖ സിനിമകളുടെ ഛായാഗ്രാഹകനുമായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്റ സഹോദരനാണ്. പ്രമുഖ ഫോട്ടോ ഗ്രാഫർ ശിവൻ ആണ് പിതാവ്.“` 1959ൽ ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. Read More…
ചരിത്രത്തിൽ ഇത് ആദ്യം… “ശ്രീ മുത്തപ്പൻ” സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ
ആചാര വിധിപ്രകാരമുള്ള ശ്രീ മുത്തപ്പൻ വെള്ളാട്ടം നടത്തിക്കൊണ്ട് മുത്തപ്പന്റെ കഥ പറയുന്ന “ശ്രീ മുത്തപ്പൻ” എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മുത്തപ്പന്റെ സാന്നിധ്യത്തിൽ നടന്നു . പ്രതിഥി ഹൗസ് ക്രീയേഷൻസിൻ്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ മുത്തപ്പൻ “ പ്രസ്തുത സ്ഥലത്ത് ശ്രീമുത്തപ്പൻ വെള്ളാട്ടം നടത്തി. മുത്തപ്പന്റെ മലയിറക്കവും വെള്ളാട്ടവും പിന്നീട് മലകയറ്റവും ആചാരവിധിപ്രകാരം ചെയ്താണ് ഓഡിയോ ലോഞ്ച് നടത്തിയത്. സിനിമയുടെ സംഗീത സംവിധായകനും സംഗീതജ്ജ്ഞനുമായ രമേശ് നാരായണൻ Read More…









