Movie News

സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്; മേതിൽ ദേവിക

അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രംഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ. മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം ‘കഥ ഇന്നുവരെ’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് Read More…

Movie News

ഓണം തൂക്കിയടിക്കാൻ ഒരുങ്ങി “ബാഡ് ബോയ്സ്”; ഫസ്റ്റ്ലുക്ക് പോസ്റ്റേഴ്സ് റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാഡ് ബോയ്സ്’ൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ റിലീസ് ചെയ്ത് അണിയറ പ്രവർത്തകർ. ഓണം റിലീസായി തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ നാല് വ്യത്യസ്ഥ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു Read More…

Movie News

റഹ്മാന്റെ ആദ്യ വെബ് സീരീസ് 1000 ബേബീസ്, സ്ട്രീമിംഗിന് സജ്ജമായി

 റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ തൗസൻ്റ് ബേബീസ് ‘  ( 1000 Babies ) ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ അടുത്ത് തന്നെ സ്ട്രീമിംഗ് ചെയ്യും. തെന്നിന്ത്യൻ സിനിമയിലെ എവർഗ്രീൻ സ്റ്റാറായ റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്.  സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ജോണറിലുള്ള വ്യത്യസ്തമായ പ്രമേയമാണ് ഇതിൻ്റേത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത ഇതിലെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യന്തം സസ്പെൻസു നിറഞ്ഞ വ്യത്യസ്തമായ കഥാപശ്ചാത്തലത്തിലുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ Read More…

Movie News

ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഓഗസ്റ്റ് 15നു “വാഴ” കുലയ്ക്കും; ട്രെയ്‌ലർ പുറത്തിറങ്ങി

‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ ഓഗസ്റ്റ് 15നു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങി. നർമ്മ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയ്‌ലർ യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നുണ്ട്. വാഴയിലെ വാഴ ആന്തവും, അതിമനോഹരം.. എന്ന ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വാഴയിലെ മറ്റ് ഗാനങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങും. Read More…

Celebrity

സെറ്റിനെ സ്തംഭിപ്പിച്ച ‘സംഭവം’; ഷാരൂഖും സണ്ണിഡിയോളും മിണ്ടാതിരുന്നത് 16 വര്‍ഷം

ഷാരൂഖാന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗുണമുണ്ടായത് നായക കഥാപാത്രത്തെക്കാള്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്. ഷാരൂഖിന്റെ വില്ലനിസം പ്രകടമായ ‘ബാസീഗര്‍’, ‘ഡര്‍’ സിനിമകളില്‍ നായകനേക്കാള്‍ ഗുണം കിട്ടിയത് വില്ലനായി അഭിനയിച്ച ഷാരൂഖിനായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ വളരെ നിര്‍ണ്ണായകമായ ഈ ചിത്രങ്ങളില്‍ സണ്ണിഡിയോള്‍ നായകനായ ‘ഡര്‍’ സിനിമയില്‍ വില്ലനായി യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടേണ്ടിയിരുന്നത് ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ആമിര്‍ മുമ്പോട്ട് വെച്ച ചില കണ്ടീഷനുകളാണ് കഥാപാത്രം ഷാരൂഖിലേക്ക് എത്താന്‍ കാരണമായത്. ജൂഹിചൗള നായികയായ സിനിമയില്‍ നിന്നും താന്‍ Read More…

Celebrity

സായ് പല്ലവി ഗോസിപ്പ് കോളങ്ങളില്‍; വിവാഹിതനായ നടനുമായി ബന്ധത്തിലെന്ന്

ഇന്ത്യയില്‍ ഉടനീളം ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം, മിഡില്‍ക്ലാസ് അബ്ബായി, കലി തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടി രാമായണവുമായി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. പ്രശസ്തിനേടി കുതിക്കുമ്പോഴും ഗോസിപ്പുകളും നടിയെ വിട്ടു പോകുന്നില്ല. ഇന്‍ഡസ്ട്രിയിലെ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ഒരു നടനുമായി നടി റിലേഷനിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സിനിജോഷാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം നടിയുടെ സ്വകാര്യജീവിതം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത് ഇതാദ്യമല്ല. ഇന്‍ഡസ്ട്രിയിലെ മുതിര്‍ന്നവരും വിവാഹം കഴിഞ്ഞവരുമായ നടന്മാരുമായി ബന്ധപ്പെടുത്തി Read More…

Movie News

തന്റെ നായികമാര്‍ 250 രൂപയുടെ സാരിയാണ് ധരിക്കുന്നതെന്ന് അനുരാഗ് കശ്യപ്; മറുപടിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്

ബോളിവുഡ് താരങ്ങളുടെ സിനിമ സെറ്റിലെ ചെലവ് ഈയിടെയായി വലിയ ചര്‍ച്ചാ വിഷയമാണ്. അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെലവുകള്‍ അനാവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി തുടങ്ങിയ നായികമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റുകളിലൊന്നായ ഷാന്‍ മുട്ടത്തില്‍ അനുരാഗ് കശ്യപിന്റെ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു. ഒരിക്കലും തന്റെ സിനിമകള്‍ക്ക് ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആവശ്യമില്ലെന്നും കാരണം തന്റെ സിനിമയിലെ നായികമാര്‍ Read More…

Celebrity

വനിതാ വിജയകുമാർ നാലാം വിവാഹത്തിലേയ്ക്ക് ? ആരാധകര്‍ക്ക് മറുപടിയുമായി താരം

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വനിതാ വിജയകുമാർ അടുത്ത വിവാഹത്തിന് തയ്യാറെടുക്കുകയാണോ? നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും പ്രശസ്തയായവരിൽ ഒരാളാണ് നടി വനിതാ വിജയകുമാർ . മാതാപിതാക്കളുമായും സഹോദരങ്ങളുമായും ഉള്ള അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങി വിവാഹജീവിതംവരെ നിരവധി വിവാദങ്ങൾക്ക് പേരുകേട്ടയാളാണ് വനിത . താരദമ്പതികളായ വിജയകുമാറിനും മഞ്ജുളയ്ക്കും ജനിച്ച മൂത്ത മകള്‍. ദളപതി വിജയ്‌ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിതാ വിജയകുമാർ പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ പ്രതീക്ഷിച്ചത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ 2000-ൽ താരം Read More…

Movie News

നടന്‍ ജയകൃഷ്ണന്‍ കാരിമുട്ടം നായകനിരയിലേക്ക്; ‘മറുവശം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും  പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ  പുതിയ ചിത്രമായ മറുവശത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ജയകൃഷ്ണന് പുറമെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും അനുറാമാണ്. കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന  ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ Read More…