മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…
Tag: movie news
‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ Read More…
മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം
ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. Read More…
ഒരിക്കലും മറക്കാത്ത നാലു സുഹൃത്തുക്കള്‍ ; വിജയ് സേതുപതി ഇവര്‍ക്ക് സമ്മാനം നല്‍കിയത് ആഡംബര കാര്‍
വന്നവഴികളും സഹായിച്ചവരെ മറക്കാത്ത അപൂര്‍വ്വം ചിലരിലാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ഉള്‍പ്പെടുന്നത്. സൗഹൃദങ്ങളെ അദ്ദേഹം എപ്പോഴും നില നിര്‍ത്താറുണ്ട്. തന്റെ പ്രയാസകരമായ സമയങ്ങളില്‍ സഹായിച്ച സുഹൃത്തുക്കളുമായുള്ള ബന്ധം അദ്ദേഹം ഇപ്പോഴും സൂക്ഷിക്കുന്നു. സൗഹാര്‍ദ്ദത്തിന്റെ സമ്മാനമായി നാലുപേര്‍ക്ക് വിജയ് സേതുപതി വിലകൂടിയ ആഡംബര കാറുകള്‍ വാങ്ങി നല്‍കിയിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തു പിന്നീട് നായകനായി വളര്‍ന്നവരാണ് വിജയ് സേതുപതിയും അട്ടകത്തി ദിനേശും. വിജയ് സേതുപതിയുടെ പന്നിയാരും പത്മിനിയും എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അന്നുമുതല്‍ അട്ടകത്തി ദിനേശും വിജയ് Read More…
തമന്നയുടെ വയസ്സെത്ര? കണ്ടുപിടിച്ച് ആരാധകര്‍ ; 18 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഒരു പഴ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങുകയാണ്. 18 വര്‍ഷം മുമ്പ് തമന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് അഭിമുഖം നടത്തുന്ന ഒരു പഴയ വീഡിയോ ഒരു ആരാധകനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് Read More…
‘ആ ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് ഞാന്‍’ ഒഴിവായതിന്റെ കാരണം പറഞ്ഞ് പ്രിയാമണി
ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ താന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നുവെന്നും. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയാകേണ്ടിയിരുന്നത് താന്‍ ആയിരുന്നുവെന്നും നടി പ്രിയാമണി. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്. ” ഞാന്‍ മോഡലിംഗ് ചെയ്തുകൊണ്ട് ഇരിയ്ക്കുന്ന സമയത്ത് എനിക്ക് കുറേ ഓഫറുകള്‍ വന്നിരുന്നു. എന്റെ ഫസ്റ്റ് തമിഴ് പടത്തിന്റെ മുന്‍പ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡിഷന്‍ ഞാന്‍ ചെയ്തത് ഫാസില്‍ സാറിനോടൊപ്പമായിരുന്നു. ഫഹദിന്റെ സിനിമയ്ക്ക് വേണ്ടി. Read More…
2024 വരെ രശ്മികയുടെ കാള്‍ഷീറ്റ് ഫുള്‍ ; അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ; ഒറിജിനല്‍ പ്രിന്റ് പോലെയെന്ന് ആരാധകര്‍
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്. അമിതാഭ് ബച്ചന്‍, വിജയ്, അല്ലു അര്‍ജുന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ തന്റെ സ്‌ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും Read More…
മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…
വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നു : ഫറ ഷിബ്ല
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഫറ ഷിബ്ല . വളരെ മോശം ഒരു കാലഘട്ടം സിനിമയ്ക്ക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടി ഫറ ഷിബ്‌ല. തന്റെ പുതിയ ചിത്രമായ ”സോമന്റെ കൃതാവിന്റെ വിശേഷങ്ങള്‍” സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കുകയായിരുന്നു താരം. ” പണ്ട് എഡ്യുക്കേഷന്‍ ഒന്നും ഇല്ലാതെ വേറെ വഴികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടാണ് സിനിമ തിരഞ്ഞെടുക്കുന്നത്. അല്ലാതെ അതൊരു പാഷന്‍ ആയിട്ടല്ല. എനിക്ക് ഇങ്ങനെ കഥാപാത്രങ്ങള്‍ അറിയണം. അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് വിചാരിച്ചിട്ടല്ല. Read More…









