Celebrity Featured

‘എന്റെ ജീവിതത്തിനും ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു’- തുറന്നു പറഞ്ഞ് മീര ജാസ്മിന്‍

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിലും അന്യ ഭാഷകളിലും തിളങ്ങി നിന്നിരുന്ന മീര, നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിരുന്നു. വിവാഹത്തോടെ ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം മീര സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവ് നടത്തിയത്. വീണ്ടും സിനിമയില്‍ സജീവമാവുകയാണ് മീരയുടെ പുതിയ എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്വീൻ എലിസബത്താ’ണ്. Read More…

Featured Movie News

സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു, നായിക നമൃത

സിജുവിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയേഴ് ബുധനാഴ്ച്ച കണ്ണൂരിൽ ആരംഭിച്ചു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എം.പത്മകുമാർ, മേജർ രവി. ശ്രീകുമാർ മേനോൻ ,സമുദ്രക്കനിഎന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുകയാണ്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം റിയോണ റോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമല, സജ്മനിസാം, .ബാബുപ്രസാദ്, ബിബിൻ ജോഷ്വാ എന്നിവരാണ്,നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിലാഷ് അർജനൻ. തളിപ്പറമ്പ് ഹൊറൈസൺ Read More…

Movie News

സംവിധായകൻ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനമായി ബുള്ളറ്റ് നൽകി പഴഞ്ചൻ പ്രണയം ടീം

പഴഞ്ചൻ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്ത ബിനീഷ് കളരിക്കലിന് ബുള്ളറ്റ് സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമ്മാതാക്കൾ.സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ ബിനീഷ് പങ്ക് വച്ച ഒരു പോസ്റ്റിലൂടെ ആണ് ഈ വിവരം ലോകമറിഞ്ഞത്.ഒരു ബുള്ളറ്റ് ആണ് സംവിധായകന് നിർമ്മാതാക്കൾ നൽകിയത്. ഇതേ പറ്റി സംവിധായകൻ ബിനീഷ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. ബിനീഷിന്റെ പോസ്റ്റ്‌ ഇങ്ങനെ. “HAPPY X’ MAS To ALL…. “പഴഞ്ചൻ പ്രണയം” 2023 എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം. ഇത്രയും Read More…

Movie News

ടൊവിനോ തോമസ് നായകന്‍; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒമ്പതിന്

തീയേറ്റർ ഓഫ്‌ ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രണ്ടായിരരത്തി ഇരുപത്തിനാല് ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നതായി ക്രിസ്മസ് ദിനത്തിൽ പുറത്തുവിട്ട പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി Read More…

Featured Movie News

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പുതുമയും കൗതുകവും നിറഞ്ഞ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ചവച്ച മോക്ഷ വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറാൻ ‘ചിത്തിനി’യിലെ നായികയാവുകയാണ്.. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് Read More…

Featured Movie News

ഒരു കട്ടിൽ ഒരു മുറി, ഷാനവാസ്. കെ.ബാവക്കുട്ടിയുടെ സംവിധാനത്തിൽ പുത്തൻ സിനിമ

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഒരു കട്ടിൽ ഒരു മുറി’ എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്. റോമാന്റിക് കോമഡി ത്രില്ലർ ‘ (റോം കോം) ജോണറ്ലുള്ള ചിത്രമാണിത്. മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിന്റെ കഥയാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും Read More…

Movie News

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ തിയേറ്ററിൽ 22 ന് റിലീസ് ചെയ്യും

കൊച്ചി: പ്രശസ്ത സംവിധായകന്‍ ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്.22 ന് ചിത്രം റിലീസ് ചെയ്യും. അടിയന്തിരാവസ്ഥക്കാലത്തേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ചിത്രത്തിന്റെത്. ഭരണകൂട ഭീകരതയാല്‍ വിറങ്ങലിച്ചുനിന്ന ഒരു കാലത്തെയാണ് ചിത്രം ഒപ്പിയെടുക്കുന്നത്. പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങു വീണ ആ കാലത്തുണ്ടായ ഹൃദയഹാരിയായ ഒരു അനുരാഗത്തിന്‍റെ കഥയാണ് സിനിമ പറയുന്നത്. അടിയന്തിരാവസ്ഥക്കാലത്തെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ ജീവിതഗന്ധിയായ കഥ കൂടിയാണ് സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. ഒലിവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Read More…

Movie News

സ്റ്റേ നീങ്ങി: പൊറാട്ട്നാടകം തീയറ്ററുകളിലേക്ക്

കൊച്ചി: സൈജു കുറുപ്പ് നായകനായി അഭിനയിച്ച ‘പൊറാട്ട്നാടകം’ എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ്‌ സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു.ഇരു വിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി(നമ്പർ 1) ഉപാധികളോടെ ‘പൊറാട്ട്നാടക’ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള ,നിയമനടപടികൾ Read More…

Movie News

‘മറിമായ’ത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ‘പഞ്ചായത്ത് ജെട്ടി’

ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു തന്നെ പറയാവുന്നതാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ അത്ര മാത്രം വേരൂന്നിയിരിക്കുന്നു ‘മറിമായത്തിലെ ‘സലിം ഹസ്സൻ, നിയാസ് ബക്കർ ,ഉണ്ണിരാജ്, വിനോദ് കോവൂർ ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി Read More…