ഹൊറര്‍ സിനിമയുടെ ആരാധകരുടെ പ്രിയപ്പെട്ട സിനിമയായ കോണ്‍ജുറിംഗിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൊറര്‍ ഫ്രാഞ്ചൈസിയായ ദി കണ്‍ജറിംഗിന്റെ അവസാന ഭാഗമായ ചിത്രം ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്സ്’ സെപ്റ്റംബര്‍ 5 ന് പ്രദര്‍ശനത്തിനെത്തും. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഞെട്ടിക്കുന്ന ട്രെയിലറാണ് ഇത്തവണ പുറത്തുവിട്ടിട്ടുള്ളത്. 1970-കളിലും 1980-കളിലും പെന്‍സില്‍വാനിയയിലെ വെസ്റ്റ് പിറ്റ്സ്റ്റണിലുള്ള അവരുടെ വീട്ടില്‍ നടന്ന വാറന്‍സ് അവസാനമായി ജോലി ചെയ്ത ദ സ്മള്‍ ഫാമിലിയുടെ വേട്ടയാടല്‍ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ. വിചിത്രമായ ശബ്ദങ്ങള്‍, വസ്തുക്കള്‍ അപ്രത്യക്ഷമാകല്‍, Read More…
Tag: Movie
ഉണ്ണിമുകുന്ദന്‍ സിനിമാ സംവിധാ യകനാകുന്നു ; സൂപ്പര്‍ഹീറോ മൂവിയുമായി താരമെത്തും
മലയാളത്തിലെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മാര്‍ക്കോ’, തമിഴ് ആക്ഷന്‍ ഡ്രാമയായ ‘ഗരുഡന്‍’ എന്നിവയുള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റുകളുടെ വിജയത്തില്‍ കുതിക്കുന്ന പ്രശസ്ത മലയാള നടന്‍ ഉണ്ണി മുകുന്ദന്‍ തിങ്കളാഴ്ച തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം ഒരു നീണ്ട കുറിപ്പ് എഴുതിയാണ് നടന്‍ പ്രഖ്യാപനം നടത്തിയത്. ഒരു സൂപ്പര്‍ഹീറോ ചിത്രമായിരിക്കും ഇതെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. ശ്രീ ഗോകുലം മൂവീസിന്റെ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വി സി പ്രവീണും ബൈജു ഗോപാലനും ചേര്‍ന്ന് നിര്‍മ്മിക്കുമെന്നും ഉണ്ണി Read More…
റീ- റിലീസിംഗ് സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നു ; ഗില്ലിയെയും തുംബാനെയും മറികടന്ന് സനം തേരി കസം
റീ-റിലീസുകളുടെ പ്രതിഭാസം അടുത്തകാലത്ത് ഇന്ത്യന്‍ സിനിമയെ ബാധിച്ചിരിക്കുന്ന പുതിയ ട്രെന്റുകളില്‍ ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, റീ-റിലീസ് ട്രെന്‍ഡ് എല്ലാ ഇന്‍ഡസ്ട്രികളിലും പിടിമുറുക്കിയിരിക്കുകയാണ്. പല സിനിമകളും ആദ്യ റിലീസിനേക്കാള്‍ തുകയാണ് രണ്ടാം വരവില്‍ സ്വന്തമാക്കിയത്. എന്നാല്‍ റീറിലീസിംഗ് സിനിമകളുടെ പട്ടികയില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്ന് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ സനം തേരി കസം. ജനപ്രിയ വ്യാപാര വെബ്സൈറ്റ് സാക്‌നില്‍ക്കാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9.1 കോടി രൂപയാണ് Read More…
വീണ്ടും സ്വവര്‍ഗ്ഗപ്രണയം ഇന്ത്യന്‍ സ്‌ക്രീനില്‍; ബാഡ്‌ഗേളിന് പിന്നാലെ ‘കാതല്‍ എണ്‍തു പോട് ഉടമൈ’ യും വരുന്നു
നവാഗത സംവിധായിക വര്‍ഷ ഭരതിന്റെ ബാഡ് ഗേളിന്റെ ടീസര്‍ ഉണ്ടാക്കിയ കോലാഹലം ചില്ലറയായിരുന്നില്ല. തൊട്ടുപിന്നാലെ സമാന പാതയില്‍ എത്തുകയാണ് ലെന്‍സ് സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണന്‍. ‘കാതല്‍ എണ്‍പതു പോട് ഉടമൈ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ സിനിമയില്‍ ലിജോമോള്‍ ജോസ്, അനുഷ, വിനീത്, രോഹിണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫെബ്രുവരി 14 ന് സിനിമ തിയേറ്ററുകളിലെത്തും സിനിമ സ്വവര്‍ഗ്ഗപ്രണയമാണ് പറയുന്നതെന്ന സൂചന ട്രെയ്‌ലര്‍ തന്നെ നല്‍കുന്നു. ട്രെയിലറില്‍, വിനീതും രോഹിണിയും വിവാഹമോചിതരായ ദമ്പതികളുടെ Read More…
ചെലവ് 10 മില്യണ്‍ ഡോളര്‍; സമ്പാദിച്ചത് 792 മില്യണ്‍; ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കുട്ടികളുടെ സിനിമ
എഴുപതുകളുടെ പകുതി മുതല്‍ ടിക്കറ്റ് ജാലകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നിരവധി ബിഗ് ബജറ്റ് സിനിമകള്‍ തീയേറ്ററില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ വാര്‍സ്, ജാസ്, റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്, 80-കളുടെ തുടക്കം വരെ ബോക്സ് ഓഫീസ് ഭരിച്ചിരുന്നു. പിന്നെ, ചെറിയ ബഡ്ജറ്റില്‍ ഒരു കുട്ടികളുടെ സിനിമയുമായി ഒരു മഹാനായ സംവിധായകന്‍ അതിന്റെ ഫോര്‍മുല മാറ്റിമറിച്ചു. 1982 ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ദി എക്‌സ്ട്രാ ടെറസ്ട്രിയല്‍ (ഇ.ടി.) ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹ ജീവിയുമായി ഒരു Read More…
‘ഒരുദിവസം മോശമായി എന്ന് കരുതി ഉള്ളിലുള്ള ടാലെന്റ് നഷ്ടപ്പെടില്ലല്ലോ…’ ഉണ്ണി മുകുന്ദന്‍
മലയാളത്തിന്റെ സ്വന്തം മല്ലു സിംഗായ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്കോ 100 കോടി ക്ലബ്ബില്‍ ഇടം നേടിയത് കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന സിനിമയാണ്. പകയുടെയും പകവീട്ടലിന്റെയും കഥ പറഞ്ഞ സിനിമയില്‍ വയലന്‍സ് ഏറെയുണ്ടെന്ന ആരോപണങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതൊന്നും സിനിമയുടെ വിജയത്തെ ബാധിക്കുന്നതേയില്ല. അന്യഭാഷ ആരാധകര്‍ പോലും ഏറ്റെടുത്ത സിനിമയാണിപ്പോള്‍ മാര്‍ക്കോ. ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ച് പറയുന്നതിനിടയില്‍ അനുരാഗ് കഷ്യപ് കഴിഞ്ഞ Read More…
‘ഗുഡ് ബാഡ് അഗ്ലി’ക്ക് അജിത്കുമാര്‍ ഒട്ടും കുറച്ചില്ല ; പ്രതിഫലമായി വാങ്ങിയത് 163 കോടി
അല്ലു അര്‍ജുന്റെ പുഷ്പ : ദി റൈസിംഗിന് പിന്നാലെ അനേകം സിനിമകളാണ് അണിയറയില്‍ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് അജിത് കുമാര്‍ അഭിനയിച്ച ഗുഡ് ബാഡ് അഗ്ലി. 2025-ലേക്ക് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അജിത്തിന്റെ ലുക്ക്, സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള ഘടകങ്ങളാല്‍ നടന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍ സാധാരണ 105 കോടി മുതല്‍ 165 കോടി Read More…
മദ്യപാനരംഗത്തിനായി മദ്യപിച്ചു, ഛര്‍ദ്ദി വരുത്താന്‍ ചെളി തിന്നു; അഭിനയം റീയലിസ്റ്റിക്കാക്കാന്‍ പാറ്റിന്‍സണ്‍ ചെയ്തിരുന്നത്
ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…