Health

വായയിലെ ബാക്‌ടീരിയകള്‍ കുടലില്‍ ഇടംപിടിച്ചാല്‍ പാര്‍ക്കിന്‍സണ്‍സിനു കാരണമാകാം

വായയ്‌ക്കുള്ളില്‍ ഇടംപിടിക്കുന്ന ബാക്‌ടീരിയകള്‍ പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിനു കാരണമാകാമെന്നു ഗവേഷകര്‍. സങ്‌ക്യക്വാന്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മെഡിസിന്‍, സോള്‍ നാഷണല്‍ സര്‍വകലാശാല കോളജ്‌ ഓഫ്‌ മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണു ബാക്‌ടീരിയകളും പാര്‍ക്കിന്‍സണ്‍സ്‌ രോഗവുമായുള്ള ബന്ധം കണ്ടെത്തിയത്‌. വായയിലെ ബാക്‌ടീരിയകള്‍ കുടലില്‍ ഇടംപിടിക്കുന്നതാണ്‌ അപകടമാകുക. അവിടെവച്ച്‌ ബാക്‌ടീരിയകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന പദാര്‍ത്‌ഥങ്ങള്‍ പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തിന്റെ വികാസത്തിന്‌ അനുയോജ്യമായ സാഹചര്യം സൃഷ്‌ടിക്കുമെന്നു ഗവേഷണ സംഘാംഗമായ പ്രഫ. ആറ കോഹും പറഞ്ഞു. ഗവേഷകരുടെ കണ്ടെത്തലുകള്‍ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വിറയല്‍, ചലനം മന്ദീഭവിക്കല്‍ എന്നീ Read More…

Oddly News

വൈറലാകണം; കാമുകന്റെ വായിലിട്ട കാമുകിയുടെ കൈ കുടുങ്ങി, ആശുപത്രിയിലായി

തമാശ വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കാമുകിയുടെ കൈ കാമുകന്റെ വായില്‍ കുടുങ്ങി. ചൈനയിലെ ജിലിനിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടുത്തിടെ അവരുടെ ഏറ്റവും വിചിത്രമായ കേസുകളിലൊന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ എമര്‍ജന്‍സി റൂമിലേക്ക് ദമ്പതികള്‍ നടക്കുന്നതിന്റെ ക്ലിപ്പുകളും ഫോട്ടോകളും ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഒരു രസകരമായ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. സ്ത്രീയുടെ കൈ കാമുകന്റെ വായില്‍ കടക്കാന്‍ കഴിയുന്നത്ര ചെറുതാണ് എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം. കാമുകി മുഷ്ടിചുരുട്ടി കാമുകന്റെ വായില്‍ കടത്തിയെങ്കിലും അത് പുറത്തെടുക്കാന്‍ Read More…