മൺസൂൺ കാലത്ത് ഫ്രിഡ്ജിലെ ഈർപ്പം ഒരു പ്രശ്നമാണോ? ഒരു പാത്രം കല്ലുപ്പ് (100-150 ഗ്രാം) ഈർപ്പം വലിച്ചെടുത്ത് പച്ചക്കറികൾ ഫ്രഷ് ആയി നിലനിർത്താനും ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും. ഓരോ 10-15 ദിവസത്തിലും ഉപ്പ് മാറ്റുക. നിങ്ങളുടെ ഫ്രിഡ്ജിനെ മികച്ചതാക്കി നിലനിർത്താന്‍ ഇത് ലളിതവും ഫലപ്രദവുമാണ്. മൺസൂൺ പൂർണ്ണമായി എത്തിക്കഴിഞ്ഞു, അതോടൊപ്പം ഈർപ്പം വർദ്ധിക്കുന്ന പ്രശ്നവുമുണ്ട്. നിങ്ങളുടെ വസ്ത്രങ്ങൾ ഉണങ്ങാൻ വളരെയധികം സമയമെടുക്കുന്നതിനു പുറമെ, ഈർപ്പം നിങ്ങളുടെ റഫ്രിജറേറ്റർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയും ബാധിക്കുന്നു. മൺസൂൺ കാലത്ത് ഫ്രിഡ്ജിനുള്ളിലെ Read More…
Tag: monsoon
കര്‍ക്കിടക ചികിത്സ; പന്ത്രണ്ടുമാസങ്ങളില്‍ എന്തുകൊണ്ട് ഈ മാസം ? കാരണമറിയുക
പ്രകൃതിയുടെ നിറയൗവനക്കാഴ്‌ചയാണ് കര്‍ക്കിടകം. ഇടമുറിയാത്ത മഴപെയ്‌ത്തില്‍ കുളിച്ച് ഈറനണിഞ്ഞ പ്രകൃതി. സര്‍വ വൃക്ഷലതാദികളും തളിരിടുന്ന സമയം. പൂക്കാലമായ ചിങ്ങത്തിനുമുമ്പൊരു മുന്നൊരുക്കം. മണ്ണില്‍ വീണുറങ്ങുന്ന ഇത്തിരിക്കുഞ്ഞന്‍ വിത്തുകള്‍ കുഴമണ്ണ് പൊട്ടിച്ച് പുറത്തുവരും. പ്രകൃതിയിലെ ഈ മാറ്റം മറ്റു ജീവജാലങ്ങളിലും പ്രകടമാണ്. അവര്‍ക്ക് പക്ഷേ വിശ്രമകാലമാണ്. പ്രകൃതിയുടെ കലവറ ശൂന്യമാകുമ്പോള്‍ ജീവന്റെ നിലനില്‌പിനുവേണ്ടി അവര്‍ കരുതല്‍ഭക്ഷണശേഖരത്തിന്റെ മൂടിതുറക്കും. പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയെ നേരിടാന്‍ പഴമക്കാര്‍ ചക്കയും മാങ്ങയും ചക്കക്കുരുവുമെല്ലാം ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് ഇതിനുവേണ്ടിയായിരുന്നു. കര്‍ക്കിടകമാസം പിറന്നാല്‍ എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, Read More…
കൊതുക് കാലനാകുന്ന കാലം; ഈ വര്‍ഷം കൊതുക് കൊന്നത് 105ആളുകളെ
മഴക്കാലമായാല്‍ കേരളമാകെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. പല രോഗങ്ങള്‍ക്കും കാരണമാകുകയും മരണത്തിന് പോലും കൊതുക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം കൊതുക് പരത്തിയ ഡെങ്കി പനി, വെസ്റ്റ് നൈല്‍,ജപ്പാന്‍ ജ്വരം എന്നിവ കൊണ്ട് മരണപ്പെട്ടത് 105 പേരാണ്. പതിനായിരക്കണക്കിന് ആളുകളെ രോഗക്കിടക്കിയിലുമാക്കി. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്. കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍ സഹാക്കാന്‍ ബുദ്ധിമുട്ടാണ്. അതില്‍ Read More…



