Crime

ആക്രമിച്ച പുള്ളിപ്പുലിയിൽ നിന്ന് ഒൻപത് വയസുള്ള മകനെ അതിവിദഗ്ധമായി രക്ഷിച്ച് അമ്മ

മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിൽ ഒൻപതു വയസുകാരനെ ആക്രമിച്ച പുള്ളിപുലിയെ വിരട്ടിയോടിച്ച് അമ്മ. ബുധനാഴ്ച്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരനാണ് പുള്ളിപുലിയുടെ ആക്രമണം നേരിട്ടത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ പുള്ളിപുലിയോട് പോരാടുകയും മകനെ അതിവിദഗ്ധമായി രക്ഷിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ വിജയ്പൂർ ആശുപത്രിയിലേക്കും അവിടെ നിന്ന് , ഗ്വാളിയോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കും മാറ്റി. രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ കുട്ടി നിലവിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പുള്ളിപ്പുലിയുടെ Read More…

Crime

154 കിലോ തൂക്കമുള്ള വളർത്തമ്മ മുകളിൽ കയറിയിരുന്നു: 10വയസുകാരന് ദാരുണാന്ത്യം, അവിശ്വസനീയം!

ഇൻഡ്യാനയിൽ വളർത്തമ്മയുടെ ക്രൂരതയിൽ പത്തു വയസുകാരന് ദാരുണാന്ത്യം. ഇന്ത്യാനയിലെ വാൽപാറൈസോയിൽ നിന്നുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന ആൺകുട്ടിയാണ് തന്റെ 340 പൗണ്ട് (154 കിലോഗ്രാം) തൂക്കമുള്ള വളർത്തമ്മ, ജെന്നിഫർ ലീ വിൽസൺ, തന്റെ മുകളിൽ കയറിയിരുന്നതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്. ഏകദേശം അഞ്ചു മിനിറ്റോളമാണ് ജെന്നിഫർ കുട്ടിയുടെ മുകളിൽ കയറിയിരുന്നത്. ഈ സമയം കുട്ടി പലതരത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചുവെങ്കിലും ജെന്നിഫർ അതൊന്നും കാര്യമാക്കാതെ തന്റെ പ്രവർത്തി തുടരുകയായിരുന്നു. സംഭവത്തിനു പിന്നാലെ 48-കാരിയായ ജെന്നിഫറിനെ മനപ്പൂർവമല്ലാത്ത Read More…