Featured Sports

ഇതൊന്നും കാണാന്‍ വയ്യേ…. ഇന്ത്യ- പാകിസ്താന്‍ മത്സരം തീരുംമുന്‍പേ സ്റ്റേഡിയം വിട്ട് നഖ്‌വി- വീഡിയോ

ഞായറാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വലിയ വ്യത്യാസം ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു ഈ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ ഇന്നിങ്സ് 18 ഓവറിൽ 114 റൺസിന് അവസാനിച്ചു. 34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. ഇതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ Read More…

Sports

പിസിബിയിൽ ആഭ്യന്തര തർക്കം? ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് നഖ്‌വി, കളിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ഭിന്നാഭിപ്രായം

2026-ലെ ടി20 ലോകകപ്പിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഭിന്നതയെന്ന് റിപ്പോർട്ട്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ബഹിഷ്കരണ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ മത്സരം കളിക്കണമെന്ന നിലപാടിലാണുള്ളത്. പാകിസ്താൻ ഇന്ത്യക്കെതിരെ കളിക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അന്തിമ തീരുമാനം അറിയിക്കാൻ നഖ്‌വി ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കാൻ പിസിബിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് Read More…

Sports

ICC ഭീഷണി ഏറ്റു? വീണ്ടും പ്രധാനമന്ത്രിയെ കാണാൻ നഖ്‍വി, പാകിസ്താൻ ബഹിഷ്കരണം പിൻവലിക്കും?

ലഹോർ: ഫെബ്രുവരി 15-ന് നടക്കേണ്ട പാകിസ്താൻ – ഇന്ത്യ ടി20 ലോകകപ്പ് പോരാട്ടം നിശ്ചയിച്ചതുപോലെ തന്നെ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കൊളംബോയിൽ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) സമീപിച്ചു. പാക്കിസ്ഥാൻ സർക്കാരാണ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. വിഷയം ചർച്ച ചെയ്യാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. ഇതിനു പിന്നാലെ പിസിബി തലവൻ മൊഹ്സിൻ നഖ്‌‍വി പാക്കിസ്ഥാൻ Read More…

Sports

ഏഷ്യകപ്പ് കിരീടം എ.സി.സി ഓഫീസിൽ പൂട്ടിയിട്ടു! താന്‍ നേരിട്ടെത്തി മാത്രമേ കൈമാറാവൂയെന്ന് നഖ്‌വിയുടെ കർശന നിർദേശം

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അവസാനിച്ചെങ്കിലും വിവാദങ്ങള്‍ക്കു വിരാമമില്ല. ജേതാക്കളായ ഇന്ത്യന്‍ ടീമിന് കിരീടം നല്‍കാത്തതാണു വിവാദങ്ങള്‍ക്ക് അടിസ്ഥാനം. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണു കിരീടം. ട്രോഫി അവിടെനിന്നു മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും പാകിസ്താന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി നിര്‍ദേശിച്ചിട്ടുണ്ട്. ട്രോഫി ദുബായിലെ എ.സി.സി. ഓഫീസില്‍ പൂട്ടി വെച്ച നിലയിലാണെന്നു വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. നഖ്വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ ട്രോഫി മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്നാണു നിര്‍ദ്ദേശം. Read More…