ആദ്യ ഭാഗത്തിന് ശരാശരി അഭിപ്രായവും മിതമായ ബോക്സ് ഓഫീസ് വരുമാനവും മാത്രമാണ് ലിജോജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. അതുകൊണ്ടു തന്നെ സാധാരണഗതിയില്‍ സമാനരീതിയില്‍ ഒരു സിനിമ ചിന്തിച്ചേക്കാനേ സാധ്യതയില്ല. എന്നാല്‍ ലിജോജോസ് പെല്ലിശേരിയും സംഘവും ചിത്രത്തിന്റെ തുടര്‍ച്ചയെ ചുറ്റിപ്പറ്റി പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. സമീപകാല സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്റെ തുടര്‍ച്ച ഉടനുണ്ടായേക്കുമെന്നാണ്. കഴിഞ്ഞ ദിവസം, ‘മലൈക്കോട്ടൈ വാലിബന്റെ’ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ‘ഉടന്‍ വരുന്നു’ എന്ന കുറിപ്പിനൊപ്പം നിഗൂഢമായ ഒരു സ്റ്റോറി ഫീഡ് പങ്കിട്ടതോടെയാണ് Read More…
Tag: mohanlal
സൂപ്പര്‍ഹിറ്റ് ഡയറക്ടറുടെ സിനിമയിലൂടെ സിമ്പു മലയാളത്തിലേക്ക് ; മോഹന്‍ലാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ട്
ദക്ഷിണേന്ത്യയിലെ ഏറെ പ്രതിഭാധനനായ നടനാണ് സിമ്പു. ദേസിംഗ് പെരിയസ്വാമിയുമായി അടുത്ത കൂട്ടുകെട്ടിനൊരുങ്ങുന്ന സിമ്പു മണിരത്‌നത്തിന്റെ തഗ്‌ലൈഫില്‍ കമല്‍ഹാസനൊപ്പവും അഭിനയിക്കുന്നുണ്ട്. അതിനിടയില്‍ താരം മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം സൂപ്പര്‍താരത്തിന്റെ സിനിമയുടെ ഭാഗമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍ 2018 ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് സിനിമയില്‍ സിലമ്പരസന്‍ അഭിനയിച്ചേക്കുമെന്നാണ് വിവരം. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. സിനിമ വന്‍ ബജറ്റിലുള്ള വലിയ സിനിമയായിരിക്കുമെന്നും മോഹന്‍ലാല്‍ സിനിമയില്‍ പ്രധാന വേഷം Read More…
തമിഴില്‍ മടങ്ങിവരവ് ഒരുക്കിയത് വിജയ് ; ജില്ലയിലെ അച്ഛന്‍വേഷം ഏറ്റെടുക്കാന്‍ കാരണമുണ്ടെന്ന് മോഹന്‍ലാല്‍
അഞ്ചു വര്‍ഷത്തിന് ശേഷം തമിഴ്‌സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ ഉജ്വലമായ മടങ്ങിവരവായിരുന്നു ജില്ല. സൂപ്പര്‍താരം വിജയ് യും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഏല്‍ക്കുകയും സിനിമ 100 ദിവസം തികയ്ക്കുകയും 85 കോടിയോളം വാരുകയും ചെയ്തു. അത്ര അസാധാരണമായ ഒരു കഥയോ വെല്ലുവിളിയുള്ള ഒരു വേഷമോ അല്ലാതിരുന്നിട്ടും മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ആര്‍ടി നടേശന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തു വന്ന സിനിമയില്‍ മോഹന്‍ലാലിന്റെ വളര്‍ത്തുപുത്രനായിട്ടാണ് വിജയ് അഭിനയിച്ചത്. മോഹന്‍ലാലാകട്ടെ ഒരു ഗുണ്ടാതലവനെയും അവതരിപ്പിച്ചു. Read More…
നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ മധുരം വിളമ്പി ഇലന്തൂരിലെ തറവാട്ട് വീട്
കോഴഞ്ചേരി: മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ ജന്മദിനം ലോകമെങ്ങും മലയാളികള്‍ ആഘോഷിക്കുമ്പോള്‍ തറവാടും ജന്മനാടും മധുരം വിളമ്പിയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഒപ്പം ചേരുന്നു. ഇലന്തൂരിലുള്ള പുന്നക്കല്‍ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് സദ്യ ഒരുക്കി പിറന്നാള്‍മധുരം പങ്കിട്ടു. സംസ്ഥാന നിയമ വകുപ്പ് സെക്രട്ടറി ആയിരുന്ന പിതാവ്‌വിശ്വനാഥന്‍ നായരുടെ ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നെങ്കിലും ലാലേട്ടന്റെ കൗമാരവും യുവത്വവും അവധിക്കാലങ്ങളില്‍ ചെലവഴിച്ചിരുന്നത് അമ്മയുടെ തറവാടായ പുന്നക്കലില്‍ആയിരുന്നു. ഇക്കാലത്ത് നിരവധി സുഹൃദ് ബന്ധങ്ങള്‍ നാട്ടില്‍ ഉണ്ടായിരുന്നതായി ഇപ്പോള്‍ തറവാട്ടില്‍ Read More…
കന്നഡ പാട്ട് പാടാന്‍ ശ്രമിച്ച് നമ്മുടെ ലാലേട്ടന്‍; കയ്യടിച്ച് രാജ് കുമാര്‍ ആരാധകര്‍- വീഡിയോ
അന്തരിച്ച കന്നഡ സൂപ്പര്‍ താരം ഡോ. രാജ്കുമാറിന്റെ പഴയ സിനിമയിലെ കന്നഡ പാട്ട് പാടാന്‍ ശ്രമിക്കുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ ഏറ്റെടുത്ത് കന്നഡആരാധകര്‍. മലയാള സിനിയില്‍ ഏറെ പാടിയിട്ടുളള മോഹന്‍ലാല്‍ ആദ്യമായി ഒരു കന്നഡ ഗാനം പാടുന്നന്നത്. കന്നഡ ഗാനമാലപിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് കൗതുകമാകുന്നത്. രാജ്കുമാർ നായകനായ ‘ഏറടു കനസു ’ എന്ന ചിത്രത്തിലെ ‘എന്നെന്തു നിന്നു മരേതു’ എന്നുതുടങ്ങുന്ന ഗാനമാണ് മോഹന്‍ലാല്‍ ആലപിക്കാന്‍ ശ്രമിക്കുന്നത്. ഒരു കൈയിൽ മൊബൈൽ പിടിച്ച് ഗാനം Read More…
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായി മോഹന്‍ലാല്‍, വര്‍ഷങ്ങള്‍ക്കുശേഷം നായികയായി ശോഭനയും
മോഹൻലാലും ശോഭനയും, ഏറെ ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന പുതിയ തലമുറയിലെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരംഭിച്ചു. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധുമൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. സാധാരണക്കാരനായ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറെയാണ് ഈ ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്മുഖം ഭാര്യയും മക്കളുമുള്ള അദ്ധ്വാനിയായ Read More…
രേവതിയുടേയും ശോഭനയുടേയും തോളില്‍ കൈയ്യിട്ട് മോഹന്‍ലാല്‍; ഓര്‍മ്മച്ചിത്രവുമായി ശോഭന
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ സിനിമ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. ചിത്രത്തില്‍ ശോഭനയ്‌ക്കൊപ്പം മോഹന്‍ലാലിനേയും രേവതിയേയുമാണ് കാണാന്‍ സാധിയ്ക്കുന്നത്. രേവതിയുടേയും ശോഭനയുടേയും തോളത്ത് കൈയ്യിട്ടു കൊണ്ട് ഇരിയ്ക്കുകയാണ് മോഹന്‍ലാല്‍. മൂവരും ഒരുമിച്ച് അഭിനയിച്ച സിനിമയായ മായാമയൂരത്തിന്റെ ചിത്രീകരണ വേളയില്‍ എടുത്ത ചിത്രമാണ് ശോഭന Read More…
റിമിയെ ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍ ; ലാലേട്ടാ…. ഈ വിളിയില്‍ എല്ലാം ഉണ്ടെന്ന് റിമിയും
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആസ്വദിയ്ക്കുകയാണ് റിമി ഇപ്പോള്‍. ടിവി ഷോകളും, സ്‌റ്റേജ് ഷോകളും, പാട്ടും, വര്‍ക്കൗട്ടുമൊക്കെയായി തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് താരം. എന്നാല്‍ തന്റെ സന്തോഷങ്ങളെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് റിമി. ഖത്തറില്‍ നടക്കുന്ന പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഷോയുടെ പ്രാക്ടീസുകള്‍ക്കിടയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് റിമി Read More…
മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…