മലയാളം സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആദ്യ സംവിധാനസംരംഭം എന്ന നിലയില്‍ ‘ബറോസ്-ഗാര്‍ഡിയന്‍ ഓഫ് ട്രഷറി’ന് ഇന്ത്യന്‍ സിനിമാവേദിയില്‍ തന്നെ വലിയ ശ്രദ്ധ നേടാനായിട്ടുണ്ട്. അഞ്ചു വര്‍ഷമായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച പുറത്തിറക്കി. സൂപ്പര്‍താരം തന്നെ നല്ലവനായ ഒരു പ്രേതത്തിന്റെ വേഷത്തില്‍ എത്തുന്ന ത്രീഡിയില്‍ ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ തന്നെ വന്‍പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. നിഗൂഡമായ ഒരു നിധിയിരിക്കുന്ന ഒരു കോട്ടയുടെ സംരക്ഷകനായ പ്രേതമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സിനിമയെക്കുറിച്ച് അണിയറയില്‍ കേള്‍ക്കുന്നത്. കോട്ടയില്‍ കൗതുകകരമായ നിരവധി Read More…
Tag: mohanlal
നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…
കേരളത്തില്‍ മാത്രമല്ല, അങ്ങ് കൊറിയയിലും ഉണ്ട് ഒരു മോഹൻലാൽ
കേരളത്തിലും നിരവധി ആരാധകരുള്ള ഡോൺ ലീയെന്നൊരു നടനുണ്ട് അങ്ങു കൊറിയയിൽ . കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയയിലെ മോഹൻലാൽ എന്നാണ്. കാരണമറിയണമെങ്കില്‍ ലീയുടെ ഒരു സിനിമ കാണ്ടുനോക്കു എന്നാണ് ആരാധകരുടെ മറുപടി. മോഹന്‍ലാലിനെപ്പോലെ സ്വാഭാവികമായ അഭിനയം, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലും അനായാസമായമായ പ്രകടനം, ആക്‌ഷൻ രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന മെയ്‌വഴക്കം, തുടങ്ങി ലാലേട്ടനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. ഗാങ്സ്റ്റർ കോപ്പ് ആൻഡ് ദ ഡെവിൾ റൗണ്ടപ്പ്, ഔട്ട് ലോസ്, Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ; മഹേഷ് നാരായണന്റെ വമ്പന്‍ ചിത്രത്തിനായി കാത്തിരിക്കാം
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ എക്കാലവും മലയാളി ആരാധകരുടെ പ്രതീക്ഷയാണ്. ഇരുവരും അവസാനമായി ഒരുമിച്ച സിനിമ ട്വന്റി20 ആയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആശയം വെച്ചുതരികയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. മമ്മൂട്ടിയെ നായകനാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും എത്തുക. താരത്തിന്റെ ഭാഗങ്ങള്‍ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കും, അത് 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും Read More…
മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?
മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല്‍ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ച Read More…
ജേക്സ് ബിജോയ് മ്യൂസിക് മാജിക് വീണ്ടും; നാനി ചിത്രം; അടുത്തത് മോഹൻലാൽ..
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്ത ‘സൂര്യാസ് സാറ്റർഡേ’ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് പ്രദർശനത്തിനെത്തി. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്ന് നിർമ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സംഗീതം പകർന്നത് പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ്. നാനിയുടെ Read More…
രാജിക്ക് തയാറായി മോഹന്‍ലാലും, ‘അമ്മ’യുടെ പ്രസിഡന്റ് സ്‌ഥാനമൊഴിയുമെന്നു സൂചന
അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്ന ശക്തമായ ആരോപണത്തിനു പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” യുടെ പ്രസിഡന്റ് മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു സൂചന. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച് ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജഗദീഷ്, Read More…
കേരളത്തിൽ വീണ്ടും നാഗവല്ലിയുടെ ചിലങ്കക്കിലുക്കം ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി
മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം ലഭിക്കുവാൻ പോവുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചിത്രമായ മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് Read More…
മോഹന്‍ലാലിന്റെ സൂപ്പര്‍ നായികയും പ്രമുഖ സീരിയല്‍ നടിയും തമ്മിലടി; സീരിയല്‍ ചിത്രീകരണം നിര്‍ത്തി
നീയോ?… ഞാനോ?… മലയാള നടിമാരുടെ മൂപ്പിളമ തര്‍ക്കത്തില്‍ കുടുങ്ങി പ്രമുഖ ചാനലിലെ സീരിയല്‍ ചിത്രീകരണം പാതിവഴിയില്‍. മലയാളത്തിലെ ഏക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക അഭിനയിച്ചയാളാണ് വഴക്കിലെ കേന്ദ്ര കഥാപാത്രമന്നറിയുന്നു. സിനിമാ- സീരിയല്‍ രംഗത്തെ മറ്റൊരു പ്രമുഖ നടിയുമായാണ് പ്രശ്നമുണ്ടായത്. വഴക്ക് അവസാനം എല്ലാ പരിധിയുംവിട്ട് കയ്യാങ്കളിയുടെ വക്കിലേക്ക് എത്തി. ഇതോടെ സീരിയല്‍ ചിത്രീകരണം മുടങ്ങി. ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രതാപിയായിരുന്ന നിര്‍മ്മതാവാണ് സീരിയല്‍ എടുക്കുന്നത്. യൂണിറ്റിനെ മുഴുവന്‍ അമ്പരപ്പിച്ച് വെള്ളായണിയിലെ Read More…